For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീനാക്ഷി മഞ്ജു വാര്യരിലേക്ക് തിരിച്ച് വന്നേക്കാം, അതുപോലെ ബാലയുടെ കുഞ്ഞും; വീഡിയോയ്ക്ക് കമൻ്റുമായി ആരാധകർ

  |

  രണ്ടാമതൊരു കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നടന്‍ ബാല. തമിഴ്‌നാട് സ്വദേശിയാണെങ്കിലും മലയാള സിനിമയിലൂടെ സജീവമായി പിന്നീട് മലയാളത്തിന്റെ നടനായി മാറിയ താരമാണ് ബാല. ഗായിക അമൃത സുരേഷിനെ ആദ്യം വിവാഹം കഴിച്ചെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആ ബന്ധം ഉപേക്ഷിച്ചിരുന്നു. 2019 ല്‍ നിയമപരമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് ഈ വര്‍ഷം ബാല രണ്ടാമത് വിവാഹം കഴിക്കുന്നത്.

  സ്റ്റൈലിഷായി രമ്യ പാണ്ഡ്യൻ, ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കിലെ നടിയുടെ ചിത്രങ്ങൾ കാണാം

  ഡോക്ടറായ എലിസബത്താണ് വധു. ഇരുവരുടെയും വിവാഹറിസപ്ഷന്‍ സെപ്റ്റംബര്‍ അഞ്ചിന് നടത്തുകയും ചെയ്തിരുന്നു. പിന്നാലെ തന്റെ വീട്ടില്‍ നടക്കുന്ന രസകരമായ കാര്യങ്ങള്‍ വീഡിയോ രൂപത്തിലൂടെ ബാല ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ തന്റെ ലോകം ഇതാണെന്ന് കാണിച്ച് കൊണ്ടുള്ള പുത്തന്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ്.

  എലിസബത്ത് സംഗീതോപകരണങ്ങള്‍ വായിക്കുകയും പിന്നണിയില്‍ ബാല പാട്ട് പാടുന്നതുമാണ് വീഡിയോയിലുള്ളത്. ഒപ്പം ബാലയുടെ അമ്മയ്‌ക്കൊപ്പമുള്ള ചില നിമിഷങ്ങളും കാണിച്ചിരുന്നു. ഇതെല്ലാം കണ്ട് ബാല സന്തോഷത്തിലിരിക്കണമെന്ന ഉപദേശം നല്‍കി കൊണ്ട് നിരവധി പേരും എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ബാലയ്ക്കും എലിസബത്തിനുമെതിരെ നെഗറ്റീവ് കമന്റുകളാണ് വന്നിരുന്നത്. തന്നെ കുറിച്ച് എന്ത് പറഞ്ഞാലും കുഴപ്പമില്ല. ഭാര്യയെ കുറിച്ച് മോശം പറഞ്ഞാല്‍ നോക്കി നില്‍ക്കില്ലെന്നും ഇത് തന്റെ അവസാന മുന്നറിയിപ്പാണെന്നും ബാല സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രിയപ്പെട്ട നിമിഷം ഓരോന്നായി സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്നത്. ഇതിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്.

  ആ പാവം അമ്മയുടെ സന്തോഷം കണ്ടോ? ഇതുപോലെയുള്ള സ്‌നേഹമായമായ വീഡിയോസ് ഇടുകയാണ് വേണ്ടതെന്ന് ചില ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് കൊള്ളട്ടെ. പാടികൊള്ളട്ടെ? പരമാര്‍ത്ഥ ഹൃദയര്‍ ദൈവത്തെ കാണും. ജീവിക്കുമ്പോള്‍ ഇഷ്ട്ടം ഉള്ളവരുടെ കൂടെ ലളിതമായി ജീവിക്കണം. ഇതാണ് ബാലക്ക് ചേര്‍ന്ന ഒരു ജീവിതം. കുഞ്ഞിനെ ഇപ്പോളും സ്‌നേഹിക്കുക. അമൃത ഇത്രയും ആയതിനു വഴി ഒരുക്കിയത് ബാലയാണ്. ഇപ്പോള്‍ അവര്‍ വല്ല്യ ആളായി. ഉണ്ടാക്കിയതിന്റെ ഒരു ഭാഗം അവര്‍ക്കു കൊടുത്തിട്ടും ഇന്നും കൊച്ചിനെ കാത്തിരിക്കുന്നു ബാല.

  ആ ബന്ധത്തില്‍ നിന്നും രക്ഷപ്പെട്ടതാണ്; ഡിവോഴ്‌സ് വാര്‍ത്തക്കിടയില്‍ സാമന്ത പറഞ്ഞ കാര്യങ്ങള്‍ വൈറല്‍- വായിക്കാം

  ഏഴ് വര്‍ഷം കോടതി കയറി. ഇതൊക്കെ മതി ഒരു മനുഷ്യനെ മനസ്സിലാക്കാന്‍. നിങ്ങള്‍ സന്തോഷം അര്‍ഹിക്കുന്നു. ഈ അവസ്ഥ അനുഭവിച്ച എനിക്ക് അത് മനസ്സിലാകും. നല്ല ഒരു പെണ്‍കുട്ടിയാണ് എലിസബത്ത്. ബാലയുടെ അമ്മയുടെ ചിരി നോക്കു. മാതാപിതാക്കള്‍ ഹാപ്പി ആണ്. അതാണ് വേണ്ടത്. അതുപോലെ ബാലയും എലിസബത്തും എന്നും ഇതേ സ്‌നേഹത്തോടെയും സൗഹൃദത്തോടെയും ജീവിക്കാന്‍ ശ്രമിക്കണമെന്നും തുടങ്ങി നിരവധി കമന്റാണ് ബാലയുടെ പോസ്റ്റിന് താഴെ വന്ന് നിറയുന്നത്.

  ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹം കഴിച്ചതാണ്; മാസങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹമെന്ന് സാന്ത്വനത്തിലെ ഹരി- വായിക്കാം

  ഗായിക അമൃതക്കും ബാലക്കും കുടുംബത്തിനും കുഞ്ഞിനും എല്ലാവര്‍ക്കും ആശംസകള്‍ മാത്രമേ പങ്കുവെക്കാനുള്ളു. ബാല സ്‌നേഹിക്കുന്നതിന്റെ ആത്മാര്‍ഥത മനസിലാക്കി മകള്‍ കൂടെ വരിക തന്നെ ചെയ്യും. കാരണം ഒരു അച്ഛനെന്ന നിലയില്‍ മകളെ ബാല ഒത്തിരി സ്‌നേഹിക്കുന്നുണ്ട്. അയാള്‍ കുഞ്ഞിനായി കാത്തിരിക്കുന്നു. അന്തസ്സ് വിട്ട ഒരു പെരുമാറ്റത്തിനും നിന്നില്ല. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വിവാഹം കഴിച്ചപ്പോളും അത് തന്നെ. പിന്നെ ചെറുപ്പത്തില്‍ അച്ഛനെ കുട്ടി കണ്ടു അവരോടൊപ്പം ജീവിച്ചിരുന്നതാണ്. ചിലപ്പോള്‍ ബാലയുടെ കൂടെ വന്നേക്കാം.

  കഴുത്തിലണിയിച്ച കൊലക്കയര്‍ പോലുള്ള പവിഴമാലകള്‍ പൊട്ടിച്ചെറിഞ്ഞ്, പറക്കാന്‍ വെമ്പുന്ന സ്ത്രീകളുടെ ആള്‍രൂപം- വായിക്കാം

  ബാലയുടെ കാര്യത്തില്‍ മാത്രമല്ല ദിലീപ്-മഞ്ജു വാര്യര്‍ കേസിലും അവരുടെ മകള്‍ മീനാക്ഷി ചിലപ്പോള്‍ മഞ്ജുവിലേക്ക് തന്നെ തിരിച്ച് വന്നേക്കാമെന്നും ചിലര്‍ പറയുന്നു. വിവാഹമോചന ശേഷം അച്ഛന്റെ കൂടെ പോവാണമെന്നുള്ള നിലപാടിലായിരുന്നു മീനാക്ഷി. പ്രായപൂര്‍ത്തിയായി കഴിയുമ്പോള്‍ ബാലയുടെ മകള്‍ക്കും ഇതുപോലൊരു തിരിച്ചറിവ് ഉണ്ടായേക്കാം എന്നും കമന്റുകളിലൂടെ ചിലര്‍ പറയുന്നു.

  എന്നാല്‍ ഈ പ്രഹസനം ഒഴിവാക്കി ജീവിക്കുകയാണ് വേണ്ടതെന്ന് കൂടി ആരാധകര്‍ ബാലയെ ഓര്‍മ്മിപ്പിക്കുകയാണ്. ആരെയോ എന്തോ കാണിച്ചു ബോധിപ്പിക്കാന്‍ ഉള്ള പ്രഹസനമാണിത്. ഇത് ആദ്യം ഒഴിവാക്കൂ. നിങ്ങള്‍ സ്വയം ചെറുത് ആകാതെ ഇരിക്കൂ. ആരാധകരായ ഞങ്ങളുടെ ഒരു അപേക്ഷ ആയിട്ട് മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും ചിലര്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഭാര്യയ്ക്ക് ചില ഗിഫ്റ്റുകൾ കൊടുക്കുന്ന ബാലയുടെ വീഡിയോസ് ആയിരുന്നു പുറത്ത് വന്നത്. വിവാഹ റിസപ്ഷൻ നടന്ന ദിവസം ആഡംബര കാറാണ് എലിസബത്തിന് സമ്മാനമായി നല്‍കിയത്. പിന്നാലെ ഭാര്യയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സ്വര്‍ണാഭരണങ്ങളും സമ്മാനിച്ചു. ഇതെല്ലാം സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്നുണ്ട്. അതെക്കെ ഇത്തിരി ഓവര്‍ ആണെന്നാണ് വിമര്‍ശനം.

  കാത്തിരുന്നത് തന്നെ സംഭവിച്ചു; അപ്പു ഗര്‍ഭിണിയായ സന്തോഷത്തിൽ സാന്ത്വനം, ശിവാഞ്ജലി വീണ്ടും പ്രണയത്തിലേക്ക്- വായിക്കാം

  മഹാലക്ഷ്മിക്കൊപ്പമുളള മീനാക്ഷിയുടെ ഓണാഘോഷം..അല്‍പ്പം വൈകിപ്പോയെന്ന് താരപുത്രി

  അമൃത സുരേഷുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ച് വര്‍ഷങ്ങളോളം കഴിഞ്ഞതിന് ശേഷമായിരുന്നു ബാല മറ്റൊരു വിവാഹ ബന്ധത്തിലേക്ക് പോയത്. 2010 വിവാഹിതാരയ ഇരുവരും വളരെ വേഗം തന്നെ വേര്‍പിരിഞ്ഞു. ആ ബന്ധത്തില്‍ ജനിച്ച മകള്‍ അവന്തിക അമ്മയ്‌ക്കൊപ്പം പോവുകയായിരുന്നു. 2019 ല്‍ നിയമപരമായി വേര്‍പിരിഞ്ഞത് മുതല്‍ ബാലയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. എലിസബത്തുമായിട്ടുള്ള വിവാഹം നേരത്തെ കഴിഞ്ഞെങ്കിലും ഇതേ കുറിച്ച് താരം കൂടുതലായിട്ടൊന്നും ഇനിയും വെളിപ്പെടുത്തിയിട്ടില്ല. വിവാഹ റിസപ്ഷനെ കുറിച്ചുള്ള സൂചന കൊടുത്ത് വന്നതോടെയാണ് ബാല വീണ്ടും വിവാഹിതനായേക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചത്.

  Read more about: bala ബാല
  English summary
  Netizens Comments About Meenakshi Dileep And Bala's Daughter Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X