twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നഷ്ടങ്ങളില്ലാത്ത നേട്ടങ്ങളുടെ വര്‍ഷമായിരുന്നു 2017! കഴിഞ്ഞ വര്‍ഷം മലയാളത്തിലെത്തിയ താരങ്ങള്‍ ഇവരാണ്!

    |

    മലയാള സിനിമയ്ക്ക് നഷ്ടങ്ങളൊന്നുമില്ലാത്ത വര്‍ഷമായിരുന്നു കടന്ന് പോയത്. 141 മലയാള സിനിമകളായിരുന്നു 2017 ല്‍ റിലീസ് ചെയ്തിരുന്നത്. അതില്‍ നിന്നും ഒട്ടനവധി പുതുമുഖ താരങ്ങളെയും കിട്ടിയിരുന്നു. ആദ്യ സിനിമയില്‍ നിന്ന് തന്നെ മികച്ച പ്രതികരണങ്ങള്‍ നേടിയ പലതാരങ്ങളും മറ്റ് സിനിമകളിലേക്കെത്തിയത് വളരെ വേഗത്തിലായിരുന്നു.

    അതിസാധാരണം.. പക്ഷെ തീവ്രവും സംഘർഷഭരിതവുമായ പ്രണയം- ഈട ശൈലന്റെ റിവ്യു..അതിസാധാരണം.. പക്ഷെ തീവ്രവും സംഘർഷഭരിതവുമായ പ്രണയം- ഈട ശൈലന്റെ റിവ്യു..

    പുതുമുഖ താരങ്ങള്‍ സിനിമയിലേക്കെത്തുന്നത് സര്‍വ്വസാധാരണമാണെങ്കിലും ഒരു സിനിമ മുഴുവന്‍ പുതുമുഖ താരങ്ങളെ മാത്രം അണി നിരത്തിയ സിനിമയും വേറിട്ട് നിന്നിരുന്നു. കഴിഞ്ഞ വര്‍ഷം സിനിമയിലെത്തിയ ആ പുതുമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം...

     അങ്കമാലി ഡയറീസിലെ താരങ്ങള്‍

    അങ്കമാലി ഡയറീസിലെ താരങ്ങള്‍

    ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസായിരുന്നു 85 പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സിനിമ. ചിത്രത്തില്‍ നായകനായി അഭിനയിച്ചത് ആന്റണി വര്‍ഗീസായിരുന്നു. പെപ്പ എന്ന കഥാപാത്രത്തിലൂടെയായിരുന്നു ആന്റണി ശ്രദ്ധിക്കപ്പെട്ടത്. ഒപ്പം ലിച്ചി എന്ന നായികയായത് അന്ന രാജനായിരുന്നു. വില്ലന്‍ വേഷത്തിലെത്തിയ ശരത് കുമാറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അപ്പാനി രവി എന്ന കഥാപാത്രത്തില്‍ തന്നെയാണ് താരം ഇപ്പോഴും അറിയപ്പെടുന്നത്.

     നിമിഷ സജയന്‍

    നിമിഷ സജയന്‍

    ദിലീഷ് പോത്തന്റെ രണ്ടാമത്തെ സംവിധാന സംരഭമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു നിമിഷ സജയന്‍. ചിത്രത്തില്‍ ശ്രീജ എന്ന കഥാപാത്രത്തെയായിരുന്നു നിമിഷ അവതരിപ്പിച്ചിരുന്നത്. ശേഷം ഇന്നലെ റിലീസിനെത്തിയ ഈടയായിരുന്നു നിമിഷ നായികയായ രണ്ടാമത്തെ സിനിമ.

    ഐശ്വര്യ ലക്ഷ്മി

    ഐശ്വര്യ ലക്ഷ്മി

    ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയായിരുന്നു ഐശ്വര്യ ലക്ഷ്മി. അല്‍താഫ് സലീം സംവിധാനം ചെയ്ത സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. നിവിന്‍ പോളി നായകനായ സിനിമയില്‍ നിവിന്റെ നായികയായിട്ടായിരുന്നു ഐശ്വര്യ അഭിനയിച്ചിരുന്നത്. ശേഷം ടൊവിനോയുടെ നായികയായി മായാനദിയിലും ഐശ്വര്യ അഭിനയിച്ചിരുന്നു.

    അമല്‍ ഷാ, ഗോവിന്ദ്

    അമല്‍ ഷാ, ഗോവിന്ദ്

    സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത ആദ്യ സിനിമയായ പറവയിലൂടെ സിനിമയിലേക്കെത്തിയ ബാലതാരങ്ങളായിരുന്നു അമല്‍ ഷായും ഗോവിന്ദും. പറവകളി ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയില്‍ ഹസീബ്, ഇച്ചാപ്പി എന്നീ കഥാപാത്രങ്ങളെയായിരുന്നു ഇരുവരും അവതരിപ്പിച്ചിരുന്നത്.

     വാമിഖ ഖബ്ബി

    വാമിഖ ഖബ്ബി

    പഞ്ചാബി സുന്ദരിയായ വാമിഖ ഖബ്ബി മലയാള സിനിമയുടെ ഭാഗമായത് 2017 ലായിരുന്നു. ടൊവിനോ തോമസ് നായകനായ ബേസില്‍ ജോസഫിന്റെ ഗോദയായിരുന്നു വാമിഖയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം. ഗുസ്തിക്കാരിയായി മലയാളികളുടെ മനസിലേക്കെത്താന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു.

    റാഷി ഖന്ന, വിശാല്‍, ഹന്‍സിക

    റാഷി ഖന്ന, വിശാല്‍, ഹന്‍സിക


    മോഹന്‍ലാലിന്റെ ത്രില്ലര്‍ സിനിമയായിരുന്ന വില്ലനിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരങ്ങളായിരുന്നു റാഷി ഖന്ന, വിശാല്‍, ഹന്‍സിക. പോലീസുകാരിയുടെ വേഷത്തിലായിരുന്നു റാഷി വില്ലനില്‍ അഭിനയിച്ചിരുന്നത്. തമിഴ് സിനിമയില്‍ നിന്നും വിശാലും ഹന്‍സികയും വില്ലന്മാരുടെ റോളായിരുന്നു അവതരിപ്പിച്ചിരുന്നത്.

    പ്രിയ ആനന്ദ്

    പ്രിയ ആനന്ദ്

    പൃഥ്വിരാജിന്റെ ഹൊറര്‍ മൂവിയായിരുന്ന എസ്രയിലൂടെ സിനിമയിലേക്കെത്തിയ നടിയായിരുന്നു പ്രിയ ആനന്ദ്. പൃഥ്വിരാജിന്റെ ഭാര്യയായിട്ടാണ് നടി സിനിമയില്‍ അഭിനയിച്ചിരുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടി ഇപ്പോള്‍ നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലാണ് അഭിനയിക്കുന്നത്.

    English summary
    New comers and other language actors who made debut in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X