For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയായ സന്തോഷത്തില്‍ നടി മിയ, വീട്ടിലെ നാലാമനാണ് മകന്‍ ലൂക്ക: ജനിച്ചിട്ട് ഒരു മാസമായെന്നും വെളിപ്പെടുത്തി നടി

  |

  കഴിഞ്ഞ വര്‍ഷം ലോക്ഡൗണിലായിരുന്നു നടി മിയയുടെ വിവാഹം. വലിയ ആഘോഷമായി നടത്തിയ താരവിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഭര്‍ത്താവ് അശ്വിനും കുടുംബത്തിനുമൊപ്പം സന്തോഷമായി കഴിയുകയായിരുന്നു നടി. ഇതിനിടെ മിയ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും കൂടുതല്‍ വ്യക്തത വരുത്തിയില്ല.

  ആരെയും മയക്കുന്ന ക്യൂട്ട് ലുക്കിൽ നടി ഫരിയ അബ്ദുള്ള, മനോഹരമായ ഫോട്ടോസ്

  പെട്ടെന്നൊരു ദിവസം കുഞ്ഞിന്റെ ഫോട്ടോയുമായി എത്തിയതാണ് താന്‍ ഒരു അമ്മയായെന്ന വിവരം മിയ പുറംലോകത്തെ അറിയിക്കുന്നത്. കുഞ്ഞിനും അമ്മയ്ക്കും ആശംസകള്‍ അറിയിച്ച് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം വന്നിരുന്നു. തൊട്ട് പിന്നാലെ താനിപ്പോള്‍ സ്വന്തം വീട്ടിലാണെന്നും മകനെ കുറിച്ചുള്ള വിശേഷങ്ങളും മിയ പങ്കുവെച്ചിരിക്കുകയാണ്.

  കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പന്ത്രണ്ടിനാണ് മിയ ജോര്‍ജും ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പും തമ്മിലുള്ള വിവാഹം നടക്കുന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ വളരെ കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്ത ചടങ്ങ് ആയിരുന്നു. വിവാഹശേഷം ഒന്ന് രണ്ട് ടെലിവിഷന്‍ പരിപാടികളില്‍ മിയയും അശ്വിനും ഒന്നിച്ചെത്തിയിട്ടുണ്ട്. പിന്നീട് ഇരുവരെയും കുറിച്ച് യാതൊരു വിവരവും ഇല്ലാതെയായി. വിവാഹശേഷവും താന്‍ അഭിനയം തുടരുമെന്ന് മിയ വ്യക്തമാക്കിയത് കൊണ്ട് നടിയുടെ തിരിച്ച് വരവിന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

  അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയുടെ വീഡിയോ പുറത്ത് വന്നതോടെയാണ മിയ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത പരന്നത്. തന്റെ യൂട്യൂബ് ചാനലിന് വേണ്ടി ഷൂട്ട് ചെയ്ത വീഡിയോയില്‍ മിയയുടെ വീട്ടിലെ വിശേഷങ്ങളായിരുന്നു ജിപി പങ്കുവെച്ചത്. ഭര്‍ത്താവ് അശ്വിനും അമ്മയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇതെല്ലാം പുറത്ത് വന്നപ്പോഴും ആരാധകര്‍ ശ്രദ്ധിച്ചത് മിയയുടെ വയറിലേക്കാണ്. നടി ഗര്‍ഭിണിയാണെന്ന സൂചന ഉണ്ടെന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും ജിപിയോ മിയയോ ഇക്കാര്യം വ്യക്തമാക്കിയില്ല.

  മിയ ഗര്‍ഭിണിയാണെന്നും പ്രസവിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ പുറംലോകം പോലും അറിഞ്ഞിരുന്നില്ല. അങ്ങനെ ഒരു മാസം മുന്‍പാണ് നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. ആണ്‍കുട്ടിയാണെന്നും അവന് ലൂക്ക ജോസഫ് ഫിലിപ് എന്നാണ് പേരിട്ടിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ഫോട്ടോയിലൂടെ നടി അറിയിച്ചു. കുഞ്ഞിനെ കൈയിലെടുത്ത് നില്‍ക്കുന്ന മിയയും ഭര്‍ത്താവുമാണ് ചിത്രത്തിലുള്ളത്.

  Actress Miya George And Ashwin Blessed With A Baby Boy

  ഒരു മാസം മുന്‍പാണ് കുഞ്ഞിന്റെ ജനനം. പാലയിലെ മാര്‍സ്ലീവ മെഡിസിറ്റിലായിരുന്നു പ്രസവം. ഞാനിപ്പോള്‍ എന്റെ വീട്ടിലാണ് ഉള്ളത്. എന്റെ അമ്മയാണ് കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. വീട്ടിലെ നാലാമത്തെ കുഞ്ഞായത് കൊണ്ട് അമ്മയ്ക്ക് കുഞ്ഞിനെ നോക്കുന്നതൊക്കെ ഈസി ജോബ് ആണ്. എന്നും വനിതയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ മിയ അറിയിക്കുന്നു.

  English summary
  New Mommy Miya George Opens Up About Her Son Luka, Says He Is One Month Old
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X