For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരെന്ത് പറഞ്ഞാലും എന്നെ ബാധിക്കില്ല; തന്റെ നിറത്തിലും ചര്‍മ്മത്തിലും താന്‍ കംഫര്‍ട്ടാണെന്ന് നടി നിമിഷ സജയന്‍

  |

  ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടുക, അഭിനയിക്കുന്ന സിനിമകളെല്ലാം സൂപ്പര്‍ഹിറ്റാവുക. നടി നിമിഷ സജയന് സിനിമയിലെ ഭാഗ്യ കാലഘട്ടമാണിത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നിമിഷ വളരെ കുറഞ്ഞ സമയം കൊണ്ടാണ് മലയാള സിനിമയിലെ മുന്‍നിര യുവനടിമാരില്‍ ഒരാളായി മാറിയത്.

  പാർട്ടി വെയറിൽ തിളങ്ങി സാറ അലി ഖാൻ, താരപുത്രിയുടെ ഏറ്റവും പുത്തൻ ഫോട്ടോസ് കാണാം

  ഇതുവരെ സിനിമയില്‍ മേക്കപ്പ് ഇട്ടിട്ടില്ലെന്നും അതിനോട് താല്‍പര്യമില്ലെന്ന് പറഞ്ഞ നിമിഷയുടെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. സിനിമയിലെ ബോള്‍ഡ് കഥാപാത്രം പോലെയല്ല, ജീവിതത്തിലും നിമിഷ ബോള്‍ഡ് ആയി നിലപാടുള്ള വ്യക്തിയാണ്. വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ നിറത്തെ കുറിച്ചും സിനിമകളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടി.

  നിറത്തെ കുറിച്ചുള്ള കമന്റുകള്‍ മനസിനെ ബാധിക്കുന്നവര്‍ ഉണ്ടാകാം. ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാറില്ല. അതുകൊണ്ട് എനിക്ക് വേര്‍തിരിവ് തോന്നിയിട്ടുമില്ല. എന്റെ നിറത്തിലും ചര്‍മത്തിലും ഞാന്‍ വളരെ കംഫര്‍ട്ടാണ്. ആരെന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ലെന്നാണ് നിമിഷയുടെ അഭിപ്രായം.

  പ്രണയിച്ചാല്‍ ഈടയിലെ പോലെ തീവ്ര പ്രണയമായിരിക്കുമോ എന്ന ചോദ്യത്തിനും നടി മറുപടി കൊടുത്തിരുന്നു. 'ഏയ് പ്രണയിക്കാനൊന്നുമില്ല. പ്രണയ സങ്കല്‍പ്പങ്ങളും തല്‍കാലം ഇല്ല. വേറെ ഒരുപാട് പരിപാടികള്‍ ചെയ്യാനുണ്ട്'.

  അനാവശ്യ വിമര്‍ശനങ്ങള്‍ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. അവര്‍ അവരുടെ തോന്നല്‍ പറയുന്നു. അത് കാര്യമായിട്ടെടുക്കണോ വേണ്ടയോ എന്നത് എന്റെ തീരുമാനല്ലേ. നേരിട്ട് ആരും ഒന്നും പറയില്ല. പറഞ്ഞാല്‍ നൈസ് ആയിട്ട് മറുപടി കൊടുക്കാന്‍ അറിയാം. എന്റെ സ്വഭാവം ഒരിക്കലും സ്‌ക്രീനില്‍ കാണിക്കാറില്ല. ചെയ്ത കഥാപാത്രവും നിമിഷയാണെന്ന് എനിക്ക് തോന്നിയിട്ടില്ല.

  ഞാനവതരിപ്പിച്ച കഥാപാത്രങ്ങള്‍ കടന്ന് പോയ സാഹചര്യങ്ങളൊന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. ഞാനാണ് അതിലൂടെ കടന്ന് പോകുന്നതെങ്കില്‍ ആ കഥാപാത്രങ്ങള്‍ പ്രതികരിച്ചതിലും ശക്തമായി പ്രതികരിച്ചേനെ. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ പോലുള്ള അവസ്ഥയൊന്നും എനിക്ക് വീട്ടില്‍ പരിചയമേ ഇല്ല. പക്ഷേ ചുറ്റുവട്ടത്ത് ഒരുപാട് പേരുടെ ജീവിതം കാണുന്നുണ്ട്.

  സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയപ്പോള്‍ വീട്ടുകാര്‍ പറഞ്ഞത് ഇന്ന് ആഘോഷിച്ചോളൂ. നാളെ അത് മറന്നേക്കൂ എന്നാണ്. അച്ഛനും അമ്മയും ഒന്നിനും അമിത പ്രധാന്യം കൊടുക്കാറില്ല. നിമിഷയെന്ന വ്യക്തിയെ അവാര്‍ഡ് ഒരു വിധത്തിലും മാറ്റിയിട്ടുമില്ല. പോത്തേട്ടന്‍സ് ബ്രില്യന്‍സ് യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ സിനിമയുടെ മേക്കിങ്ങിലെ പ്രത്യേകതയാണ്. അദ്ദേഹത്തിന്റെ സിനിമയിലായി എന്നത് പോത്തേട്ടന്‍സ് ബ്രില്യന്‍സില്‍ നിമിഷ സജയനെയും ചേര്‍ത്തു. അത് കേള്‍ക്കാന്‍ സന്തോഷമാണ്.

  മുംബൈയില്‍ ആയിരുന്നത് കൊണ്ട് മലയാള സിനിമയിലെ ഓഡിഷന് വേണ്ടത്ര പങ്കെടുക്കാന്‍ പറ്റിയിരുന്നില്ല. മൂന്ന് മാസത്തെ ഗ്യാപ്പ് എടുത്ത് നാട്ടില്‍ വന്ന് നിന്നാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും അടക്കമുള്ള ഓഡിഷനില്‍ പങ്കെടുത്തത്. ആ സമയത്ത് കൊച്ചിയില്‍ സിബി മലയലിന്റെ ആക്ടീങ് സ്‌കൂളില്‍ ചേര്‍ന്ന് കോഴ്‌സും ചെയ്തു.

  ഇപ്പോഴും ഓഡിഷനുകളില്‍ എനിക്ക് പേടി തോന്നും. എന്നാലും ഓഡിഷന്‍ ഇഷ്ടമാണ്. കാരണം നമ്മള്‍ കഥാപാത്രത്തിന് ചേരുമോ എന്ന് നേരത്തെ അറിയാനാകും. എത്ര പരിചയം ഉള്ളവര്‍ക്കും ഓഡിഷന്‍ ലഭിക്കുന്നത് നന്നായിരിക്കും എന്നാണ് തോന്നുന്നത്.

  Nimisha Sajayan about Fahadh Faazil | FilmiBeat Malayalam

  കഥാപാത്രത്തിന് വേണ്ടി പറഞ്ഞ് പറഞ്ഞാണ് എന്റെ മലയാളം നന്നായത്. അച്ഛന്‍ സജയനും അമ്മ ബിന്ദുവും കൊല്ലംകാരാണെങ്കിലും ഞങ്ങള്‍ മുംബൈയിലായിരുന്നു. അതുകൊണ്ട് കൊല്ലത്തിന്റെ ശൈലിയൊന്നും ഉണ്ടായിരുന്നില്ല. ആദ്യ സിനിമകളിലെല്ലാം വടക്കന്‍ ശൈലിയിലുള്ള മലയാളം ഉപയോഗിച്ചത് കൊണ്ട് എന്റെ മലയാളം ആ രീതിയിലുള്ളതായി മാറി.

  English summary
  Nimisha Sajayan Viral Words About Her Color, Says She Is Very Much Comfortable
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X