For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിത്യേന സുന്ദരിയാവുന്ന നിത്യ മേനോന്‍! ട്രെയിലര്‍ ലോഞ്ചില്‍ തിളങ്ങി താരം! ചിത്രങ്ങള്‍ വൈറല്‍!

    |

    തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി നിറഞ്ഞുനില്‍ക്കുകയാണ് നിത്യ മേനോന്‍. മികച്ച അവസരങ്ങളാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിഷന്‍ മംഗല്‍ എന്ന സിനിമയിലൂടെ ബോളിവുഡില്‍ തുടക്കം കുറിക്കുകയാണ് താരം. അക്ഷയ് കുമാര്‍ നായകനായെത്തുന്ന സിനിമ തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. നേരത്തെയും ബോളിവുഡ് അവസരം തേടിയെത്തിയിരുന്നുവെങ്കിലും താരം അത് സ്വീകരിച്ചത് അടുത്തിടെയാണ്. സൊനാക്ഷി സിന്‍ഹ, തപ്‌സി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മിഷന്‍ മംഗല്‍ എന്ന് പേരിട്ട സിനിമയുടെ ട്രെയിലര്‍ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം. താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം പങ്കെടുത്ത പ്രസ് മീറ്റില്‍ താരമായി മാറിയതും തിളങ്ങി നിന്നതും നിത്യ മേനോനായിരുന്നു.

    നിത്യ മേനോനോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇടയ്ക്ക് മറുപടി നല്‍കിയത് അക്ഷയ് കുമാറായിരുന്നു. ബോളിവുഡ് അരങ്ങേറ്റത്തിനെത്തിയ നിത്യയ്ക്ക് ഗംഭീര പിന്തുണയാണ് സഹതാരങ്ങള്‍ നല്‍കിയത്. ഇത് നിത്യയുടെ അരങ്ങേറ്റ സിനിമയല്ലെന്നും തമിഴിലും തെലുങ്കിലുമൊക്കെയായി തിരക്കുള്ള നായികമാരിലൊരാളാണ് താരമെന്നും നിരവധി പുരസ്‌കാരങ്ങള്‍ താരത്തെ തേടിയെത്തിയിട്ടുണ്ടെന്നുമായിരുന്നു അക്ഷയ് കുമാര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ സംസാരത്തിന് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. സഹതാരത്തെക്കുറിച്ച് ഇത്രയധികം കാര്യങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹത്തെ അഭിനന്ദിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്.

    Nithya Menon

    നേരത്തെയും ബോളിവുഡ് അവസരം തേടിയെത്തിയിരുന്നുവെന്നും മികച്ച അവസരത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്നുമായിരുന്നു നിത്യ പറഞ്ഞത്. എല്ലാവരും ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നതെന്നും താരം പറയുന്നു. ബോളിവുഡിലെ അരങ്ങേറ്റ ചിത്രമാണ് ഇതെന്ന തരത്തിലുള്ള തോന്നലുകളുമൊന്നും ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു. കറുത്ത സാരിയില്‍ അതീവ സുന്ദരിയായെത്തിയ നിത്യ മേനോന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ജഗന്‍ ശക്തി സംവിധാനം ചെയ്ത മിഷന്‍ മംഗല്‍ ആഗസ്റ്റ് 15നാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

    English summary
    Nithya Menon's Latest Pics Trending, Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X