Just In
- 14 hrs ago
പൃഥ്വിരാജും സുരാജും നേര്‍ക്കുനേര്‍! ഡ്രൈവിംഗ് ലൈസന്‍സിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്
- 15 hrs ago
മമ്മൂക്ക നമ്മുടെ ഒക്കെ ആശംസകള്‍ക്കും മുകളില്‍ നില്ക്കുന്ന ആള്! വൈറലായി അനുമോളുടെ മാസ് മറുപടി
- 15 hrs ago
പ്രണയാര്‍ദ്രയായി പൂവും കൈയില്‍ പിടിച്ച് അനു സിത്താരയുടെ അഭിനയം! പിന്നാലെ ആരാധകരുടെ ആശംസകളും
- 15 hrs ago
മമ്മൂട്ടിയും സംഘവും പൊളിച്ചടുക്കി! മാമാങ്കത്തിലൂടെ പുതുചരിത്രവും റെക്കോര്‍ഡുകളും കുറിച്ച് താരം!
Don't Miss!
- Technology
എയർടെൽ എക്സട്രീം ഫൈബർ ഇപ്പോൾ 1000 രൂപ വിലക്കിഴിവിൽ
- Lifestyle
ഭാഗ്യം കൂടെനില്‍ക്കുന്ന രാശിക്കാര്‍ ഇവരാണ്
- News
പൗരത്വ നിയമ ഭേദഗതി: ത്രിപുരയിലെ പ്രക്ഷോഭം പിൻവലിച്ചു, അമിത് ഷായുടെ ഉറപ്പ് ലഭിച്ചെന്ന് നേതാക്കൾ
- Finance
ഭാരത് ബോണ്ട് ഇടിഎഫ്: ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് ബോണ്ട് ഇടിഎഫിന് തുടക്കം
- Automobiles
സിട്രൺ C5 എയർക്രോസ് എസ്യുവി 2020 -ൽ ഇന്ത്യയിൽ അവതരിപ്പിക്കും
- Sports
പാക്കിസ്ഥാന് ശ്രീലങ്ക ടെസ്റ്റ്; മഴ തടസ്സപ്പെടുത്തിയ കളിയില്‍ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച
- Travel
''ഇത് എപ്പടി ഇരുക്ക്...''തലൈവർ ഹിറ്റാക്കിയ ലൊക്കേഷനുകളിലൂടെ
ഉദ്ഘാടനത്തിന് എത്തിയ നൂറിന്റെ മൂക്കിന് ഇടിയേറ്റു! വേദനയോടെ സംസാരിച്ച നടിയുടെ വീഡിയോ വൈറല്‍
ഒരു അഡാറ് ലവിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് നൂറിന് ഷെരീഫ്. പുതിയ സിനിമകളുമായി തിരക്കിലാണ് നടി എങ്കിലും അടുത്തിടെ നൂറിന്റെ രസകരമായ പല വീഡിയോസും പുറത്ത് വന്നിരുന്നു. ബൈക്ക് ഓടിച്ച് കോളേജിലേക്ക് മാസ് ലുക്കിലെത്തിയ വീഡിയോ സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ ഒരു ഉദ്ഘാടനത്തിനിടയ്ക്ക് നൂറിന് പരിക്കേറ്റിരിക്കുകയാണ്.
മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ നൂറിന് നേരെ ജനപ്രവാഹമായിരുന്നു. തിക്കിനും തിരക്കിനുമിടെ ജനങ്ങളുടെ കൈതട്ടി നൂറിന്റെ മൂക്കിന് പരിക്കേറ്റു. ഒടുവില്‍ വേദന കടിച്ച് പിടിച്ചായിരുന്നു നടി ജനക്കൂട്ടത്തോട് സംസാരിച്ചത്. വൈകിട്ട് നാല് മണിക്ക് ചടങ്ങെന്ന് പറഞ്ഞാണ് നൂറിനും അമ്മയും സ്ഥലത്ത് എത്തിയത്. എന്നാല്‍ ആളുകള്‍ കൂടുതല്‍ വരട്ടെ എന്ന് പറഞ്ഞ് ആറു മണി വരെ കാത്ത് നില്ക്കാന് സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു.
പിന്നീട് ആറ് മണിയ്ക്ക് നൂറിന് ഉദ്ഘാടന സ്ഥലത്ത് എത്തിയതോടെ കാത്തിരുന്ന് മുഷിഞ്ഞ ജനക്കൂട്ടം ബഹളം ആരംഭിക്കുകയായിരുന്നെന്ന് നൂറിന്റെ അമ്മ മാത്യഭൂമിയോട് പറഞ്ഞു. നടി എത്തിയത് അറിഞ്ഞതോടെ ആള്‍ക്കൂട്ടം ഇവരെ വളഞ്ഞു. കാറിനിട്ട് ഇടിക്കുകയും മറ്റും ചെയ്തതു. ഇതിനിടെയാണ് നൂറിന്റെ മൂക്കിനിട്ടും ഇടി കിട്ടിയത്. വേദന കൊണ്ട് കരയുന്ന നൂറിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.
മൂക്കിന്റെ ഉള്‍വശത്ത് ക്ഷതമേറ്റതായിട്ടും നൂറിന്റെ അമ്മ പറയുന്നു. നടി എത്താന്‍ വൈകി എന്നാരോപിച്ച് ജനക്കൂട്ടം ബഹളം വെക്കാന്‍ തുടങ്ങിയതോടെ ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വേദനയോടെയാണ് നടി സംസാരിച്ചത്.