For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചത് ജൂഹിക്ക് വേണ്ടി, ഹരികൃഷ്ണന്‍സിന്‍റെ വിജയരഹസ്യത്തെക്കുറിച്ച് ഫാസില്‍

  |

  മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ഫാസില്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളുമായാണ് അദ്ദേഹം സംവിധാനത്തില്‍ തുടക്കം കുറിച്ചത്. സംവിധായകന്‍ മാത്രമല്ല വില്ലനും സംഗീത സംവിധായകനുമെല്ലാം പുതുമുഖങ്ങളായി അരങ്ങേറിയ സിനിമ കൂടിയാണിത്. ഈ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചോ ചിത്രം വീണ്ടും എടുക്കുന്നതിനെക്കുറിച്ചോ തനിക്കിന്ന് ആലോചിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഫാസില്‍ വിശേഷം പങ്കുവെച്ചത്.

  ഹരികൃഷ്ണന്‍സിന്റെ വിജയ രഹസ്യത്തെ കുറിച്ച് ഫാസില്‍ | Filmibeat Malayalam

  ഹരികൃഷ്ണന്‍സിന്‍റെ വിജയകാരണത്തെക്കുറിച്ചും മോഹന്‍ലാലില്‍ ഒളിഞ്ഞിരിക്കുന്ന സംവിധായകനെക്കുറിച്ചും ഫാസില്‍ തുറന്നുപറഞ്ഞിരുന്നു. സംവിധായകനെന്ന നിലയില്‍ ലാലിന് ആരുടേയും ഉപദേശമൊന്നും ആാവശ്യമില്ല. തന്നിലെ സംവിധായകനെ മാറ്റി നിര്‍ത്തിയാണ് അദ്ദേഹം സെറ്റിലേക്ക് വരുന്നത്. മണിച്ചിത്രത്താഴിന്‍രെ സെറ്റില്‍ അത്തരത്തിലൊരു അനുഭവമുണ്ടായിരുന്നുവെന്നും ഫാസില്‍ പറയുന്നു. അദ്ദേഹം പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  ഹരികൃഷ്ണന്‍സിനെക്കുറിച്ച്

  ഹരികൃഷ്ണന്‍സിനെക്കുറിച്ച്

  ഇരട്ട ക്ലൈമാക്സുമായെത്തിയ ഫാസില്‍ ചിത്രമായിരുന്നു ഹ​രി​കൃ​ഷ്ണ​ൻ​സ് . ഈ​ ​ചി​ത്ര​ത്തി​ൽ​ ​ഒ​രു​ ​പെ​ണ്ണി​ന് ​വേ​ണ്ടി​യാ​ണ് ​മോ​ഹ​ൻ​ലാ​ലും​ ​മ​മ്മൂ​ട്ടി​യും​ ​പ​ര​സ്പ​രം​ ​പി​ച്ചു​ക​യും​ ​മാ​ന്തു​ക​യും​ ​ചെ​യ്യു​ന്ന​ത്.​ ​ജൂ​ഹി​ ​ചൗ​ള​ ​അ​ഭി​ന​യി​ച്ച​ത് ​കൊ​ണ്ടാ​ണ് ​സി​നി​മ​ ​വി​ജ​യി​ച്ച​ത്.​ ​ഉ​ർ​വ​ശി​യോ​ ​ശോ​ഭ​ന​യോ​ ​ആ​യി​രു​ന്നെ​ങ്കി​ൽ​ ​ഫ​ലം​ ​മ​റ്റൊ​ന്ന് ​ആ​വാ​ൻ​ ​സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നുവെന്ന് ഫാസില്‍ പറയുന്നു.

  മോഹന്‍ലാലിന്‍റെ കഴിവ്

  മോഹന്‍ലാലിന്‍റെ കഴിവ്

  മോഹന്‍ലാല്‍ എന്ന അഭിനേതാവിന്‍റെ കഴിവിനെക്കുറിച്ചും ഫാസില്‍ തുറന്നുപറഞ്ഞിരുന്നു. അ​ന്നും​ ​ലാ​ൽ​ ​ടാ​ല​ന്റ​ഡാ​ണ്.​ ജ​ന്മ​സി​ദ്ധി​ ​കൊ​ണ്ടു​ണ്ടാ​യ​ ​ടാ​ല​ന്റാ​ണ​ത്. വ​ള​രെ​ ​കൃ​ത്യ​ത​യോ​ടെ​ ​ലാ​ൽ​ ​ന​രേ​ന്ദ്ര​നാ​യി​ ​അ​ഭി​ന​യി​ച്ചു.​ ​അ​ത്ര​ ​പെ​ർ​ഫെ​ക്ടാ​യി​രു​ന്നു​ ​ലാ​ലി​ന്റെ​ ​അ​ഭി​ന​യം.​ ​ആ​ ​തു​ട​ക്ക​ക്കാ​ര​നാ​യ​ ​ലാ​ലി​നെ​യാ​ണ് ​ഇ​ന്നും​ ​ന​മ്മ​ൾ​ ​മ​ല​യാ​ളി​ക​ൾ​ ​സ്‌​ക്രീ​നി​ൽ​ ​കാ​ണു​ന്ന​ത്. ​വ​ള​രെ​ ​പാ​ഷ​നേ​റ്റാ​യി​ട്ടു​ള്ള​ ​സി​നി​മ​ക്കാ​ര​നാ​ണ് മോഹന്‍ലാല്‍.​ ​ന​ട​നെ​ന്ന​തി​ലു​പ​രി​ ​സി​നി​മാ​ക്കാ​ര​നാ​ണ് ​മോ​ഹ​ൻ​ലാ​ൽ.​

   സംവിധാനത്തിലും

  സംവിധാനത്തിലും

  ക​ഥ​ ​കേ​ൾ​ക്കു​മ്പോ​ഴും​ ​ക​ഥ​ ​പ​റ​യു​മ്പോ​ഴും​ ​ലാ​ലി​ൽ​ ​അ​ത് ​ന​മു​ക്ക് ​കാ​ണാ​ൻ​ ​സാ​ധി​യ്ക്കും.​ ​ലാ​ലി​നോ​ട് ​ഒ​രു​ ​പാ​ട്ടു​ ​പാ​ടാ​ൻ​ ​പ​റ​ഞ്ഞാ​ലും​ ​ഒ​രു​ ​തി​ര​ക്ക​ഥ​ ​എ​ഴു​താ​ൻ​ ​പ​റ​ഞ്ഞാ​ലും​ ​ഒ​രു​ ​ക​വി​ത​ ​എ​ഴു​താ​ൻ​ ​പ​റ​‌​ഞ്ഞാ​ലും​ ​വ​ള​രെ​ ​പാ​ഷ​നേ​റ്റാ​യി​ ​അ​ത് ​ചെ​യ്യും.​ ​ഏ​ത് ​മേ​ഖ​ല​യി​ലും​ ​മോ​ഹ​ൻ​ ​ലാ​ൽ​ ​മി​ക​വ് ​നേ​ടും.​ ​ആ​ ​പാ​ഷ​ൻ​ ​വ​ള​രെ​ ​മി​ക​വോ​ടെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സം​വി​ധാ​ന​ത്തി​ലും​ ​കാ​ണു​മെ​ന്നാ​ണ് ​എ​ന്റെ​ ​വി​ശ്വാ​സമെന്നും സംവിധായകന്‍ പറയുന്നു.

  മണിച്ചിത്രത്താഴിനിടയില്‍

  മണിച്ചിത്രത്താഴിനിടയില്‍

  ഒ​രു​ ​ന​ട​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ലാ​ൽ​ ​സെ​റ്റി​ൽ​ ​വ​രു​മ്പോ​ൾ​ ​ലാ​ലി​ൽ​ ​ഒ​ളി​ഞ്ഞു​കി​ട​ക്കു​ന്ന​ ​സം​വി​ധാ​യ​ക​നെ​ ​ലാ​ൽ​ ​ത​ന്നെ​ ​സ്വ​യം​ ​ഒ​ഴി​ച്ചു​നി​ർ​ത്തും. ​ഇ​നി​ ​മ​ണി​ച്ചി​ത്ര​ത്താ​ഴി​ന്റെ​ ​സെ​റ്റി​ൽ​വ​ച്ചു​ണ്ടാ​യ​ ​ഒ​രു​ ​സം​ഭ​വം​ ​പ​റ​യാം.​അ​ന്ന് ​തി​ല​ക​ൻ​ ​ചേ​ട്ട​ന് ​ന​ല്ല​ ​തി​ര​ക്കു​ള്ള​ ​സ​മ​യ​മാ​ണ് .​ ​തി​ല​ക​ൻ​ ​ചേ​ട്ട​ന് ​ഡേ​റ്റി​ല്ലാ​യി​രു​ന്നു.​ ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ക്സി​ക്യൂ​ട്ടീ​വു​മാ​യി​ ​സം​സാ​രി​ച്ച് ​ഡേ​റ്റ് ​ഒ​പ്പി​ച്ചു​ ​വ​രി​ക​യാ​യി​രു​ന്നു.​സ​മ​യം​ ​കി​ട്ടു​മ്പോ​ഴൊ​ക്കെ​ ​ഓ​ടി​ ​വ​രും.​ ​ഒ​രു​ത​വ​ണ​ ​അ​ങ്ങ​നെ​ ​വ​ന്ന​പ്പോ​ൾ​ ​തി​ല​ക​ൻ​ചേ​ട്ട​ന്റെ​ ​ഒ​രു​ ​സീ​ൻ​ ​എ​ടു​ക്കാ​ൻ​ ​ഞാ​ൻ​ ​മാ​ന​സി​ക​മാ​യി​ ​ത​യ്യാ​റാ​യി​രു​ന്നി​ല്ല​ .​ ​പ​ക്ഷേ​ ​ഞാ​ൻ​ ​എ​ടു​ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ത​നാ​യി​ .​ ​ഷോ​ട്ട് ​ഒ​ന്നും​ ​ഡി​വൈ​ഡ് ​ചെ​യ്യാ​ൻ​ ​എ​നി​ക്ക് ​സാ​ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല​ .​

  മോഹന്‍ലാലിന്‍റെ ചോദ്യം

  മോഹന്‍ലാലിന്‍റെ ചോദ്യം

  ഷോ​ട്ട് ​ഡി​വൈ​ഡ് ​ചെ​യ്യാ​ൻ​ ​ഞാ​ൻ​ ​ലാ​ലി​ന്റെ​ ​സ​ഹാ​യം​ ​തേ​ടി.​ ​ഉ​ട​നെ​ ​ലാ​ൽ​ ​ചോ​ദി​ച്ച​ത് ​'​എ​ന്നോ​ടാ​ണോ​ ​ചോ​ദി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു.​ ​അ​ത് ​ഞ​ങ്ങ​ളെ​ ​ര​ണ്ടു​പേ​രെ​യും​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി.​ ​ന​ട​നാ​യി​ ​ഇ​രി​ക്കു​മ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​ന​ട​ന്റെ​ ​ജോ​ലി​ ​മാ​ത്രം​ ​ചെ​യ്യാ​നാ​യി​ ​മ​ന​സ് ​പാ​ക​പ്പെ​ടു​ത്തി​ ​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​അ​തു​കൊ​ണ്ടാ​യി​രി​ക്കാം​ ​എ​ന്നോ​ടാ​ണോ​ ​ചോ​ദി​ക്കു​ന്ന​തെ​ന്ന് ​പ്ര​തി​ക​രി​ച്ച​ത്.​ ​ലാ​ൽ​ ​അ​ങ്ങ​നെ​ ​ചോ​ദി​ച്ചു​വെ​ങ്കി​ലും​ ​ലാ​ലി​ൽ​ ​ഒ​രു​ ​സം​വി​ധാ​യ​ക​ൻ​ ​ഇ​ല്ലെ​ന്ന് ​പ​റ​യാ​ൻ​ ​സാ​ധി​ക്കി​ല്ല.​ ​ഒ​രു​പ​ക്ഷേ​ ​ലാ​ലി​ൽ​ ​ഒ​രു​ ​ന​ല്ല​ ​സം​വി​ധാ​യ​ക​ൻ​ ​ഉ​ള്ള​തു​കൊ​ണ്ടാ​വാം​ ​അ​ദ്ദേ​ഹം​ ​മാ​റി​നി​ന്ന​തുമെന്നും ഫാസില്‍ പറയുന്നു.

  English summary
  Not Mammootty or Mohanlal, Fazil reveals the success secret of the film Harikrishnans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X