Don't Miss!
- Travel
ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം
- News
'കിഫ്ബിയെ തകര്‍ക്കാൻ ശ്രമം'; ഇ.ഡിക്കെതിരെ അഞ്ച് എംഎല്‍മാര്‍ ഹൈക്കോടതിയില്‍
- Finance
ഉടന്‍ വാങ്ങാവുന്ന 4 ബുള്ളിഷ് ഓഹരികള്‍; ചെറിയ റിസ്കില്‍ പരീക്ഷിക്കാം
- Technology
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
ആദ്യബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ വിവാഹിതരായ താരങ്ങള്‍; പിതാവിന്റെ പാതയിലൂടെ മകനെന്നും ആരാധകര്‍
താരങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാനാണ് ആരാധകര്‍ക്കും ഇഷ്ടം. താരങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ വലിയ ചര്‍ച്ചയായി മാറുന്നതും അതുകൊണ്ടാണ്. കഴിഞ്ഞ വര്‍ഷം നടന് നാഗ ചൈതന്യയും സാമന്ത രുത്പ്രഭുവും തമ്മിലുള്ള വിവാഹമോചനമാണ് ഏറ്റവും വലിയ ചര്‍ച്ചകള്‍ക്ക് കാരണമായത്. നാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും ചേര്‍ന്ന് അവസാനിപ്പിച്ചത്.
എന്നാലിപ്പോള്‍ നാഗ മറ്റൊരു പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ നാഗയുടെ പ്രണയകഥ ചര്‍ച്ചയാതോടെ തെന്നിന്ത്യയിലെ മറ്റ് ചില താരങ്ങളെ പറ്റിയുള്ള റിപ്പോര്‍ട്ടും വന്നു. ആദ്യബന്ധം വേര്‍പ്പെടുത്തിയ ശേഷം പ്രണയത്തിലായ ചില നടന്മാരുടെ കഥയാണ് വൈറലാവുന്നത്. അതില്‍ നാഗയുടെ പിതാവ് നാഗര്‍ജുനയും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

മാസങ്ങള്‍ക്ക് മുന്‍പാണ് നടി സാമന്തയുമായി നാഗ ചൈതന്യ വേര്‍പിരിയുന്നത്. വിവാഹമോചനത്തിന്റെ കാരണം എന്താണെന്ന് ഇതുവരെയും താരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പല തരത്തിലുള്ള കഥകളാണ് പ്രചരിക്കുന്നത്. ഇതിനിടയിലാണ് നാഗ മറ്റൊരു പ്രണയത്തിലാണെന്ന റിപ്പോര്‍ട്ട് വരുന്നത്. നടി ശോഭിത ധൂലിപാലയും നാഗയും ഇഷ്ടത്തിലാണെന്നും വൈകാതെ വിവാഹിതരായേക്കും എന്നൊക്കെയാണ് അഭ്യൂഹങ്ങള്‍. ഇതേ കുറിച്ച് നടനോ കുടുംബമോ ഇനിയും പ്രതികരിച്ചിട്ടില്ല.

നാഗയുടെ പിതാവും തെലുങ്ക് നടനുമായ നാഗാര്‍ജുന രണ്ട് തവണ വിവാഹം കഴിച്ചയാളാണ്. 1984 ല്‍ ലക്ഷ്മി ദഗ്ഗുപതി എന്നയാളെയാണ് നാഗാര്‍ജുന ആദ്യം വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ ജനിച്ച മകനാണ് നാഗ ചൈതന്യ. 1990 ല്‍ ഈ ബന്ധം അവസാനിക്കുകയും ചെയ്തു. ലക്ഷ്മിയെ വേര്‍പ്പെടുത്തിയതിന് ശേഷം നാഗാര്‍ജുന നടി അമലയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ജനിച്ച പുത്രനാണ് അഖില്‍ അക്കിനേനി. ഇപ്പോള്‍ സന്തുഷ്ടമായി ജീവിക്കുകയാണ് താരം.

മൂന്ന് തവണ വിവാഹം കഴിച്ച നടനാണ് പവണ് കല്യാണ്‍. തെന്നിന്ത്യയില്‍ തിളങ്ങി നില്ക്കുന്ന താരം 1997 ലാണ് നന്ദിനിയെ വിവാഹം കഴിക്കുന്നത്. ആ ബന്ധം 2007 വരെ നീണ്ടു. 2009 ല്‍ അദ്ദേഹം മോഡലും നടിയുമായ റീനു ദേശായിയെ വിവാഹം കഴിച്ചു. അധികം വൈകാതെ ആ ബന്ധവും അവസാനിച്ചു. ശേഷം 2013 ലാണ് അന്ന ലെഷ്നെവ എന്നയാളുമായി പവന്റെ വിവാഹം കഴിഞ്ഞത്. ഇപ്പോഴും സന്തുഷ്ടമായി മൂന്നാമത്തെ ഭാര്യയുടെ കൂടെ ജീവിക്കുകയാണ്.

ആദ്യ ഭാര്യ രഞ്ജിനി നടരാജുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷമാണ് നടന് വിഷ്ണു വിശാല്‍ രണ്ടാമതും വിവാഹിതനാവുന്നത്. ജ്വാല ഗുട്ടയുമായിട്ടുള്ള വിഷ്ണുവിന്റെ പ്രണയകഥ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ഒടുവില്‍ വിവാഹവും വിവാഹനിശ്ചയവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് വിഷ്ണു വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോള്‍ ജ്വാലയുടെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് താരം.

മുതിര്‍ന്ന നടന് പ്രകാശ് രാജ് രണ്ട് തവണ വിവാഹിതനായിട്ടുണ്ട്. ആദ്യ ഭാര്യ ലളിത കുമാറുമായിട്ടുള്ള ബന്ധം 2009 ലാണ് ഉണ്ടാവുന്നത്. പതിനഞ്ച് വര്‍ഷത്തോളം ദമ്പതിമാരായി ജീവിച്ചതിന് ശേഷമായിരുന്നു നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നത്. അതിന് കാരണം മകന്റെ മരണമാണെന്ന് മുന്‍പ് പ്രകാശ് രാജ് പറഞ്ഞിരുന്നു. ശേഷം പൊനി വര്‍മ്മയുമായി താരം വിവാഹിതനായി.