For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടിക് ടോക് താരം ഫുക്രുവിനെ സിനിമയിലെടുത്ത് ഒമര്‍ ലുലു! അവനും തെറിവിളി വരുന്നുണ്ടെന്ന് സംവിധായകന്‍

  |

  മലയാളത്തിലെ മുന്‍നിര ന്യൂജനറേഷന്‍ സംവിധായകന്മാരില്‍ ഒരാളാണ് ഒമര്‍ ലുലു. മൂന്ന് സിനിമകള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും അതിലൂടെ തന്നെ ശ്രദ്ധേയനാണ് അദ്ദേഹം. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് ഒമര്‍ ലുലു സംവിധായകനായി അരങ്ങേറ്റം നടത്തിയത്. ശേഷം ചങ്ക്‌സ്, ഒരു അഡാറ് ലവ് എന്നീ സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിച്ചിരുന്നു. ഇപ്പോഴിതാ നാലാമതൊരു സിനിമയുമായി വരികയാണ് സംവിധായകന്‍.

  ഒമറിന്റെ തന്നെ ചങ്ക്‌സിന്റെ രണ്ടാം ഭാഗമാണ് ഉടന്‍ ആരംഭിക്കാന്‍ പോവുന്നത്. ചങ്ക്‌സ് 2 എന്ന് പ്രഖ്യാപിച്ചിരുന്ന സിനിമ ആ പേരില്‍ അല്ല എത്തുന്നതെന്നാണ് ഏറ്റവും പുതിയ വിവരം. ധാമാക്ക എന്നാണ് ചിത്രത്തിന് പുതിയ പേരിട്ടിരിക്കുന്നത്. തന്റെ സിനിമയില്‍ പുതുമുഖങ്ങളെ അണിനിരത്താന്‍ മടിയില്ലാത്ത ഒമര്‍ ലുലു ധമാക്കയിലും അതിന് തന്നെയാണ് ശ്രമിക്കുന്നത്. ടിക് ടോക്കിലൂടെ ശ്രദ്ധേയനായ ഫുക്ക്രു ആണ് ഒമറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നത്.

  ഒമറിന്റെ ചങ്ക്‌സ്

  ഒമറിന്റെ ചങ്ക്‌സ്

  ഹണി റോസ്, ബാലു വര്‍ഗീസ്, സിദ്ദിഖ്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2017 ലായിരുന്നു ഒമര്‍ ലുലു ചങ്ക്‌സ് തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. കോമഡിയെ മുന്‍നിര്‍ത്തി ഒരുക്കിയ ചിത്രം പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. ചങ്ക്‌സിനൊരു രണ്ടാം ഭാഗം വരുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷം സംവിധയാകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെ സിനിമയുടെ പേരില്‍ പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഒടുവില്‍ ചങ്ക്‌സ് 2 വരാനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോര്‍ട്ടുകളാണ് ഈ ദിവസങ്ങളില്‍ വന്നത്.

   ധമാക്ക വരുന്നു

  ധമാക്ക വരുന്നു

  ചങ്ക്‌സ് 2 എന്ന് പറഞ്ഞിരുന്നെങ്കിലും ചിത്രത്തിന് പുതിയൊരു പേര് കൊടുത്തിരിക്കുകയാണ്. ധമാക്ക എന്ന പേരിലാണ് ഈ ചിത്രം വരുന്നത്. ഇക്കാര്യം നടന്‍ ഹരീഷ് കണാരനും സംവിധായകനുമെല്ലാം വ്യക്തമാക്കിയിരിക്കുകയാണ്. ധമാക്കയില്‍ അഭിനയിക്കാന്‍ ആരൊക്കെ ഉണ്ടെന്നുളള കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല. അതേ സമയം ടിക് ടോക്കിലൂടെ വൈറലായ ഫുക്ക്രു തന്റെ സിനിമയുടെ ഭാഗമാവുന്ന കാര്യം ഒമര്‍ ലുലു തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഫേസ്ബുക്കിലുടെ ഫുക്ക്രുവിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത് വിട്ടാണ് സംവിധായകന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

  ഒമറിന്റെ വാക്കുകളിലേക്ക്..

  ടിക് ടോക്കിലുടെ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റിയ പയ്യനാണ് ഫുക്ക്രു , എല്ലാവരുടെ കയ്യിലും ഫോണും ടിക് ടോക്കും എല്ലാമുള്ള ഈ കാലത്ത് ആര്‍ക്കും അതില്‍ വീഡിയോ ചെയ്തിടാം ,കഴിവുകള്‍ പ്രകടിപ്പിക്കാം .സിനിമ പാരമ്പര്യമില്ലാതെ സിനിമയിലെത്താന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്തി അവസരം കൊടുക്കാന്‍ ഏറ്റവും മികച്ച മാധ്യമമാണ് ടിക് ടോക്ക്. അവിടെ കഴിവ് തെളിയിച്ച് ഒരുപാട് പേരുടെ ഇഷ്ടം പിടിച് പറ്റിയ ഫുക്ക്രുവിന് എതിരെയും ഇപ്പോ ഒരു കൂട്ടര്‍ സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് തെറി വിളി നടത്തുന്നത് കണ്ടു അസൂയ എന്ന് മാത്രമേ ഇതിനേ പറയാന്‍ പറ്റൂ. എന്തായാലും ഞാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ 'ധമാക്ക' യില്‍ നല്ല ഒരു വേഷം തീര്‍ച്ചയായും ഫുക്ക്രുവിനു ഉണ്ടായിരിക്കുന്നതാണ്. ഫുക്ക്രുമോനെ നീ പൊളിക്കടാ മുത്തേ..

   ഫുക്ക്രുനും തെറിവിളി

  ഫുക്ക്രുനും തെറിവിളി

  സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന സംവിധായകന്‍ ഒമര്‍ ലുലു പലപ്പോഴും വിവാദങ്ങളിലും വിമര്‍ശനങ്ങളിലും കുടുങ്ങിയിട്ടുണ്ട്. ഒരു അഡാറ് ലവ് എന്ന ചിത്രത്തിന്റെ പേരിലാണ് അദ്ദേഹം ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നത്. റിലീസിന് മുന്‍പ് തന്നെ ഹിറ്റായി മാറിയ ഒരു അഡാറ് ലവ് പക്ഷെ നിരാശയാണ് നല്‍കിയത്. അഡാറ് ലവിലൂടെ ശ്രദ്ധേയരായ പ്രിയ പ്രകാശ് വാര്യര്‍ അടക്കമുള്ള താരങ്ങള്‍ക്ക് നേരെ ഡിസ്‌ലൈക്ക് പൂരമായിരുന്നു. അവരെ മനപ്പൂര്‍വ്വം തകര്‍ക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ഇപ്പോള്‍ ഫുക്ക്രൂന്റെ കാര്യത്തിലും അത് തന്നെ സംഭവിച്ചിരിക്കുകയാണെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.

  English summary
  Omar Lulu opens about his next movie Damakka
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X