For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്കും നയന്‍താരയ്ക്കും ഒപ്പമുളള ഡ്രീം പ്രോജക്ട്, ട്രോളുകള്‍ക്ക് ഒമര്‍ ലുലുവിന്‌റെ മറുപടി

  |

  ഹാപ്പി വെഡ്ഡിംഗ് എന്ന ഹിറ്റ് ചിത്രം മുതല്‍ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ഒമര്‍ ലുലു. ആദ്യ സിനിമ തന്നെ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് വിജയമാക്കിയാണ് സംവിധായകന്‍ തുടങ്ങിയത്. വലിയ ഹൈപ്പ് ഒന്നും ഇല്ലാതെ എത്തിയ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു. ഹാപ്പി വെഡ്ഡിങ്ങിന് ശേഷം ചങ്ക്‌സ്, ഒരു അഡാറ് ലവ്, ധമാക്ക തുടങ്ങിയ സിനിമകളും സംവിധായകന്‌റെതായി ഇറങ്ങി. അഡാറ് ലവിലെ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടെങ്കിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്.

  റായി ലക്ഷ്മിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

  എന്നാല്‍ ഹാപ്പി വെഡ്ഡിംഗിന് പിന്നാലെ ചങ്ക്‌സ് തിയ്യേറ്ററുകളില്‍ സാമ്പത്തിക വിജയം നേടി. എറ്റവുമൊടുവിലായി ഇറങ്ങിയ ധമാക്ക സംവിധായകന്‌റെതായി അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ധമാക്കയ്ക്ക് ശേഷം ബാബു ആന്റണിയെ നായകനാക്കിയുളള പവര്‍സ്റ്റാര്‍ ആണ് ഒമര്‍ ലുലു പ്രഖ്യാപിച്ചത്. ഇപ്പോഴിതാ പവര്‍സ്റ്റാറിന് ശേഷമുളള മറ്റൊരു ഡ്രീം പ്രോജക്ടിനെ കുറിച്ചും സംവിധായകന്‍ അറിയിച്ചിരിക്കുകയാണ്.

  മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം ചെയ്യണമെന്ന ആഗ്രഹമാണ് സംവിധായകന്‍ പങ്കുവെച്ചത്. മാസ് കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ഈ സിനിമ എന്ന സൂചനകളും സംവിധായകന്‍ നല്‍കി. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയും അനിരുദ്ധ് രവിചന്ദര്‍ സംഗീതവും നിര്‍വ്വഹിക്കണമെന്നാണ് തന്‌റെ ആഗ്രഹവും എന്ന് പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒമര്‍ ലുലു അറിയിച്ചു.

  അതേസമയം ഒമര്‍ ലുലുവിന്‌റെ ഡ്രീം പ്രോജക്ടിന് ആശംസകളുമായി നിരവധി പേരാണ് എത്തിയത്. ഒപ്പം നിരവധി പേര്‍ ട്രോളികൊണ്ടുളള കമന്റുകളുമായി എത്തി. 'ഇനി നാളെ പറയും മോഹന്‍ലാലുമായുളള പ്രോജക്ട് ആണെന്ന്, നിങ്ങള്‍ക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു' എന്നാണ് ട്രോളികൊണ്ടുളള ഒരു കമന്‌റ്. പിന്നാലെ ട്രോളുകള്‍ക്കും നെഗറ്റീവ് കമന്റുകള്‍ക്കുമെല്ലാം മറുപടിയുമായി ഒമര്‍ ലുലു എത്തി.

  കാമുകി ഉണ്ടെങ്കില്‍ എന്നോട് പറയുമോ, മകന്‌റെ മറുപടി കേട്ട് ഞെട്ടിയ അനുഭവം പറഞ്ഞ് മോഹിനി

  തന്‌റെ പോസ്റ്റിന് താഴെ കമന്റിട്ടാണ് സംവിധായകന്‍ മറുപടി നല്‍കിയത്. 'കുറച്ച് എണ്ണം കിടന്ന് നെഗറ്റീവ് കമന്റ് അടിക്കുന്നുണ്ട്. അവരോട്; ആദ്യ സിനിമ ഹാപ്പി വെഡ്ഡിങ് ഷൂട്ട് തുടങ്ങുന്ന സമയത്തും ഇങ്ങനെ കുറേ നെഗറ്റീവോളികള്‍ ഉണ്ടായിരുന്നു. ഈ സിനിമ റിലീസ് ചെയ്യോ, ഓടുമോ എന്ന് ഒക്കെ ചോദിച്ച്' സംവിധായകന്‍ കുറിച്ചു. അടുത്ത പടം ബാബു ചേട്ടന്റെ പവര്‍സ്റ്റാര്‍ അത് കഴിഞ്ഞിട്ട് ഉള്ള സ്വപ്നമാണ് മമ്മുക്ക പടം എന്ന് ഒമര്‍ ലുലു അറിയിച്ചു.

  രോഹിണിയെ അന്ന് കരയിപ്പിച്ചു, മറക്കാനാവാത്ത അനുഭവം പറഞ്ഞ് മണിയന്‍പിളള രാജു, ചിത്രീകരണത്തിനിടെ സംഭവിച്ചത്‌

  'കണ്ടു മടുത്തതായാലും കുഴപ്പമില്ല. നല്ല തമിഴ് സ്‌റ്റൈല്‍ ഫാമിലി പടം വേണം. ആക്ഷനും, പാട്ടും കോമഡിയുമൊക്കെ ആയിട്ട്. ഈ കോമ്പോയില്‍ അങ്ങനെ ഒന്ന് വന്നാല്‍ പൊളിക്കും, പ്രകൃതി പടങ്ങള്‍ കണ്ടു മടുത്തു എന്നാണ് മറ്റൊരാള്‍ സംവിധായകന്റെ പോസ്റ്റിന് താഴെ കുറിച്ചത്. ഒമര്‍ ലുലു-ഡെന്നീസ് ജോസഫ് സ്റ്റോറി എന്തോ ഉണ്ടാരുന്നല്ലോ മമ്മൂക്കയെ വെച്ച് എന്ന ചോദ്യത്തിന് അത് തന്നെയാണ് ഇതെന്ന് സംവിധായകന്‍ മറുപടി നല്‍കി. ദിലീപിനെ വെച്ചുളള അംബാനി എന്ന ചിത്രത്തെ കുറിച്ചും ഒമര്‍ ലുലു അടുത്തിടെ അറിയിച്ചിരുന്നു.

  മാലിക്കില്‍ ഫഹദ് കയ്യില്‍ എഴുതിയത് എന്താണ്? ആ രഹസ്യം തുറന്നുപറഞ്ഞ് മീനാക്ഷി രവീന്ദ്രന്‍

  English summary
  Omar Lulu Revealed His Dream Project With Mammootty And Nayanthara, Netizens Hilariously Trolled
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X