For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ട്രോളിന് മാസ് മറുപടിയുമായി സഹസംവിധായകന്‍! ഒമര്‍ ലുലു പടങ്ങളെ വിമര്‍ശിക്കാം,പക്ഷേ കൂപ മണ്ഡൂകം ആകരുത്

  |

  മുന്‍വര്‍ഷങ്ങളില്‍ കേരളത്തില്‍ നിന്നും ഒരു പാട്ട് ലോകം മുഴുവന്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പിറന്ന ഒരു അഡാറ് ലവിലെ പാട്ട് ആയിരുന്നു അത്ഭുതപ്പെടുത്തുന്ന തരത്തില്‍ വൈറലായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സിനിമ തിയറ്ററുകളിലേക്കും എത്തി. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ഒരു ട്രോള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് സംവിധായകന്‍.

  സിനിമയിലെ ആനുവല്‍ ഡേ നടത്തിയ സ്‌റ്റേജിനെ കളിയാക്കി കൊണ്ടുള്ള ട്രോളായിരുന്നു. എന്നാല്‍ സ്‌കൂളിന്റെ സ്വന്തം സ്റ്റേജ് തന്നെയാണ് അത്. ഇതെല്ലാം പറഞ്ഞ് ഒമര്‍ ലുലുവിനെ വിമര്‍ശിക്കുന്നവര്‍ക്ക് സിനിമയുടെ സഹസംവിധായകന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലായിരുന്നു ലിജീഷ് ഒമര്‍ ലുലുവിനെ കുറിച്ച് വാചാലനായത്.

  മണ്ണുത്തി ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ വച്ചു ഷൂട്ട് ചെയ്ത സിനിമ ആണ് ഒരു അഡാര്‍ ലവ്. അവിടത്തെ ആനുവല്‍ ഡേ ഫങ്ക്ഷന്‍ അന്ന് ആണ് നൈറ്റ് ഒക്കെ ആയി. കലാഭവന്‍ മണിക്ക് ട്രിബ്യൂട്ട് ആയി ഷൂട്ട് ചെയ്ത സോങ്ങ് ആണ് താഴെ കാണുന്ന സ്റ്റേജ്. സ്‌കൂളിന്റെ സ്വന്തം സ്റ്റേജ്. ഒമര്‍ ലുലു പടങ്ങളെ വിമര്‍ശിക്കാം നിങ്ങള്‍ക്ക്. അത് നിങ്ങളുടെ ഇഷ്ടവും ആണ്. പക്ഷെ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശനം അപഹാസ്യമാണ്. കൂപ മണ്ഡൂകം ആകരുത്. ഞാന്‍ അദ്ദേഹത്തിന്റെ ഫസ്റ്റ് പടം മുതല്‍ കൂടെ ഉള്ള ഒരാള്‍ ആണ്.

  ആദ്യം ഇറങ്ങിയ ഹാപ്പി വെഡിങ്ങ് മുതല്‍ അവസാനം ഇറങ്ങിയ ധമാക്ക വരെ. ഒമര്‍ ലുലു അല്ലാതെ മറ്റു ഡയറക്‌റ്റേര്‍സ് കൂടെയും വര്‍ക്ക് ചെയ്തിട്ടും ഉണ്ട്. എന്റെ സൗഹൃദ വലയങ്ങളില്‍ ഇവരെ കൂടാതെ വേറെയും സംവിധായക സുഹൃത്തുക്കളും ഉണ്ട്. ഒരു കമേഷ്യല്‍ സംവിധായകന്‍ ആണ് ഒമര്‍ എന്ന ഡയറക്റ്റര്‍. സിനിമ സ്വപ്നം കാണുന്ന ഒത്തിരി ചങ്ങാതിമാരെ എനിക്ക് അറിയാം.സിനിമ എല്ലാവര്‍ക്കും ഒരു സ്വപ്നം ആണ്. 'അത്തരക്കാര്‍ക്ക് ഒമര്‍ എന്ന സിനിമ മോഹിയെ അദ്ദേഹത്തിന്റെ സിനിമ എന്ന ലക്ഷ്യത്തിനെ ഒക്കെ മാതൃകയാക്കാം.

  ആര്‍ക്കാണ് തന്റെ പേര് സിനിമ ഒക്കെ ഹിറ്റ് ആക്കാന്‍ ആഗ്രഹം ഇല്ലാത്തത്. ഇന്ന് ഇന്ത്യക്ക് പുറത്ത് ഒരു കൊച്ചു മലയാള പടത്തിലെ ഗാനം സിനിമ ഒക്കെ അറിയുന്നു എങ്കില്‍ അത് ആ സിനിമ മോഹിയുടെ വിജയം അല്ലെ. ആരുടെയും കീഴില്‍ സംവിധാനം പഠിക്കാന്‍ പോകാതെ സ്വന്തം ആയി നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ കഴിഞ്ഞത് അതില്‍ മൂന്നും നിര്‍മ്മാതാവിന് കോടികള്‍ ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞതും നിസാര കാര്യം ആണോ? പുതിയ താരങ്ങളെ വച്ച് സിനിമ ഹിറ്റ് അടിക്കുക എളുപ്പം അല്ല.

  ഒരു അഡാര്‍ ലവ് 4 ഭാഷകളില്‍ 2000 തീയറ്ററില്‍ ആണ് റിലീസ് എന്ന് കൂടി ഓര്‍ക്കുക.ഒമര്‍ എന്ന സംവിധായകന്‍ മഹാനായ സംവിധായകന്‍ ആണ് എന്നല്ല പറഞ്ഞു വരുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ രീതിയില്‍ സിനിമകള്‍ ചെയ്യട്ടെ. ഓരോ സിനിമകളിലും എന്റെ ഈ സിനിമ ഇതിന്റെ ജോണര്‍ ഇതാണ് എന്ന് അദ്ദേഹം തുറന്ന് പറയുന്നും ഉണ്ട്. ഇപ്പോഴും അദേഹത്തിന്റെ സാറ്റ് ലൈറ്റ് അവകാശം പോയ മൂന്നു സിനിമകള്‍ റേറ്റിങ്ങ് ഉള്ളത് കൊണ്ട് മിക്കവാറും ദിവസങ്ങളില്‍ ടിവിയില്‍ വീണ്ടും വീണ്ടും വരുന്നും ഉണ്ട്.

  ധമാക്ക ആകട്ടെ സാറ്റ്‌ലൈറ്റ് അവകാശം പോയി കഴിഞ്ഞതും ആണ്. മഹത്തരം എന്ന് പറഞ്ഞ് ഉണ്ടാക്കുന്ന പല സിനിമകളും ഇപ്പോഴും സാറ്റ്‌ലൈറ്റ് പോലും പോകാതെ നിര്‍മ്മാതാവ് കണ്ണീര്‍ കുടിച്ച് നില്‍ക്കുന്നു എന്ന് കൂടി അടിവര ഇടേണ്ടത് ഉണ്ട്. എല്ലാ മനുഷ്യരിലും പോസിറ്റീവ്, നെഗറ്റീവ് ഒക്കെ ഉണ്ട്. നെഗറ്റീവ് മാത്രം കാണാതെ അദ്ദേഹത്തിന്റെ നല്ല വശങ്ങളും കൂടി കാണുക.

  ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സിനിമയിലൂടെ അവസരം കിട്ടിയതാണ്. ഞാന്‍ എന്ന സിനിമ മോഹി അദ്ദേഹത്തിന്റെ നല്ല വശം മാത്രം കാണുമ്പോള്‍ ഒമര്‍ എന്ന സംവിധായകന്‍ അദ്ദേഹം വിജയിച്ച ഒരു സിനിമ മോഹി ആണ്. നല്ല വിമര്‍ശനങ്ങള്‍ ആകൂ. അത് അദ്ദേഹത്തിന്റെ ഇനിയുള്ള സിനിമക്കള്‍ക്ക് ഊര്‍ജം ആണ്. അല്ലാതെ വിമര്‍ശിക്കാന്‍ വേണ്ടി കാരണങ്ങള്‍ കണ്ടെത്താതിരിക്കുക.

  English summary
  Omar Lulu Shares Funny Troll About Oru Adaar Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X