For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവസാന രാത്രിയിൽ ചിരു നോക്കിയ നോട്ടം ഇന്നും മറക്കില്ല; പ്രിയതമനൊപ്പമുള്ള നിമിഷത്തെ കുറിച്ച് പറഞ്ഞ് മേഘ്‌ന രാജ്

  |

  തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ദിവസമാണ് 2020 ജൂണ്‍ ഏഴ്. കന്നഡ നടനും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികമാണിന്ന്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനാണ് ചിരഞ്ജീവി വീട്ടില്‍ കുഴഞ്ഞ് വീഴുന്നത്. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം അന്തരിക്കുകയായിരുന്നു.

  ബിക്കിനിയിൽ തിളങ്ങി സാക്ഷി മാലിക്, കടൽക്കരയിൽ നിന്നുള്ള നടിയുടെ ഫോട്ടോസ് വൈറലാവുന്നു

  ചിരഞ്ജീവിയും മേഘ്‌നയും ആദ്യ കണ്മണിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഇതിനിടെ ഉണ്ടായ അപ്രതീക്ഷിത വേര്‍പാടിനെ കുറിച്ച് മേഘ്‌ന തന്നെ തുറന്ന് സംസാരിച്ചിരുന്നു. അന്ന് വീട്ടില്‍ നടന്ന സംഭവങ്ങള്‍ എന്താണെന്ന് ബാംഗ്ലൂര്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മേഘ്‌ന പറയുന്നു. ഒപ്പം മകനൊപ്പം ചിരഞ്ജീവിയെ കാണാന്‍ പോവുന്നതിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരിക്കുകയാണ്. വിശദമായി വായിക്കാം...

  2020 ജൂണ്‍ ആറിന് ചിരഞ്ജീവി ഉറങ്ങുന്നതിനും മുന്‍പ് ഞാന്‍ നേരത്തെ തന്നെ കിടന്ന് ഉറങ്ങിയിരുന്നു. ഉറക്കത്തിനിടെ രാത്രിയില്‍ ഞാന്‍ കണ്ണ് തുറന്ന് നോക്കിയപ്പോള്‍ അദ്ദേഹം എന്നെ തുറിച്ച് നോക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നത് മാത്രം കണ്ടു. എന്താണ് ചിന്തിച്ചിരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം ഒന്നും പറഞ്ഞില്ല. അന്ന് രാത്രി അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കിയ ആ നോട്ടം എന്നും എന്റെയുള്ളില്‍ ഉണ്ടാവും. ഓരോ ദിവസവും ഞാന്‍ അതിനെ കുറിച്ചാണ് ചിന്തിക്കുന്നത്.

  മകന്‍ ജനിച്ചതിന് ശേഷം ആദ്യമായി അദ്ദേഹത്തിന്റെ സ്മാരകം ഉള്ള ഫാമിലേക്ക് ഞാന്‍ കൊണ്ട് പോവുകയാണ്. ജൂണ്‍ ഏഴിന് തന്നെ അവിടെ പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ വീണ്ടും ഞങ്ങള്‍ ഒരുമിക്കാന്‍ പോവുകയാണ്. ചിരുവിനെ കുറിച്ച് എന്നോട് സംസാരിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ അത് പറഞ്ഞ് കരയുന്നത് എനിക്ക് ഇഷ്ടപ്പെടുന്നില്ല.

  ശരിയാണ്, നമ്മളെല്ലാവരും ദുഃഖിക്കുന്നത് തുടര്‍ന്ന് കൊണ്ടേ ഇരിക്കുകയാണ്. അതൊരിക്കലും കുറയുകയുമില്ല. എന്നാല്‍ ചിരഞ്ജീവിയെ കുറിച്ച് എല്ലാവരും സംസാരിക്കുമ്പോള്‍ അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ കുറിച്ചും മറ്റുള്ളവരോട് ചിരു സംസാരിക്കുന്നത് പോലെ ആയിരിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുകയാണ് എന്നും മേഘ്‌ന പറയുന്നു.

  Meghna raj shares cute interaction with jr c

  ചിരഞ്ജീവിയുടെ വേര്‍പാടിന്റെ സമയത്ത് മേഘ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ഒക്ടോബര്‍ 22 നാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നതും. മകന്റെ വരവോട് കൂടി ജീവിതം തിരികെ പിടിച്ചിരിക്കുകയാണ് നടി. സിംബ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ചിരു ആഗ്രഹിച്ചത് പോലെ മകനെ വളര്‍ത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്ന വ്യക്തിയായി അവനെ വളര്‍ത്തുമെന്നും മേഘ്‌ന മുന്‍പ് പറഞ്ഞിരുന്നു. ചിരുവിന്റെ വേര്‍പാട് ദിവസം അദ്ദേഹത്തിനൊപ്പമുള്ള പ്രിയപ്പെട്ടൊരു ഫോട്ടോയും നടി പങ്കുവെച്ചിരുന്നു.

  English summary
  On Chiranjeevi Sarja's First Remembrance Day, Wife Meghana Raj Recall The Tragic Night
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X