For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആലിയുടെ മുഖം കാണിക്കുന്നത് നിനക്കിഷ്ടമല്ലെന്ന് അറിയാം; സുപ്രിയയ്ക്ക് പൃഥ്വിയുടെ പിറന്നാളാശംസ

  |

  മലയാള സിനിമയിലെ സൂപ്പര്‍താരമാണ് പൃഥ്വിരാജ്. നടന്‍ എന്നതിലുപരി മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാണുന്ന സംവിധായകനുമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്. ആ താരത്തില്‍ നിന്നും മലയാളികള്‍ ചെറുതൊന്നും പ്രതീക്ഷിക്കുന്നില്ല. അതേസമയം പൃഥ്വിരാജിനെ അറിയുന്നത് പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയ മേനോനും ഇന്ന് മലയാളികള്‍ക്ക് സുപരിചിതയാണ്. പൃഥ്വിയുടെ വിജയയാത്രയില്‍ സുപ്രിയയും കൂടെയുണ്ട്. തുടക്കത്തില്‍ ഭാര്യ എന്ന നിലയില്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ നിര്‍മ്മാതാവായും സിനിമകളുടെ പിന്നണിയിലെ സജീവ പ്രവര്‍ത്തകയായും സുപ്രിയ കൂടെയുണ്ട്.

  ഇത് ആ പാവം ഗവി ഗേള്‍ തന്നെയോ? ശ്രിതയുടെ മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  ഇന്ന് സുപ്രിയയുടെ ജന്മദിനമാണ്. സോഷ്യല്‍ മീഡിയയില്‍ താരപത്‌നിയ്ക്ക് ആശംസകളുമായി താരങ്ങള്‍ എത്തിയിട്ടുണ്ട്. ഇതിനിടെ പൃഥ്വിരാജ് പങ്കുവച്ച് ആശംസാക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മകള്‍ ആലിയെന്ന അലംകൃതയോടൊപ്പമുള്ള സുപ്രിയയുടെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു പൃഥ്വിരാജ് ഹൃദയസ്പര്‍ശിയായൊരു കുറിപ്പെഴുതിയിരിക്കുന്നത്. പൃഥ്വിരാജിന്റെ വാക്കുകള്‍ വിശദമായി തന്നെ വായിക്കാം.

  ജന്മദിനാശംസകള്‍ പ്രണയമേ എന്നാണ് പൃഥ്വിരാജിന്റെ കുറിപ്പിലെ ആദ്യ വാക്കുകള്‍. എല്ലാ ഉയര്‍ച്ചകള്‍ക്കും താഴ്ചകള്‍ക്കും, കടന്നു പോകാന്‍ എന്റെ കൂടെ നിന്നതിന്, ഏറ്റവും കര്‍ക്കശക്കാരിയായി അമ്മയ്ക്കും ഭാര്യയ്ക്കും, എന്റെ എന്നെന്നത്തേയും കരുത്തിനും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗത്തിനും ഐ ലവ് യു എന്നും പൃഥ്വിരാജ് കുറിക്കുന്നുണ്ട്. അതേസമയം പതിവിന് വിപരീതമായി ആലിയുടെ മുഖം കാണിക്കുന്ന ചിത്രം പങ്കുവച്ചതിനെക്കുറിച്ചും പൃഥ്വിരാജ് സംസാരിക്കുന്നുണ്ട്.

  എനിക്കറിയാം ആലിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാന്‍ നിനക്ക് ഇഷ്ടമല്ലെന്ന്. പക്ഷെ ഇന്നൊരു ഇളവ് ആകാമെന്ന് തോന്നുവെന്ന് പറഞ്ഞ പൃഥ്വിരാജ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള സുപ്രിയയുടെ പഴയ ചിത്രങ്ങളിലൊന്നാണിതെന്നും പറയുന്നു. തങ്ങളുടെ മകള്‍ ആലിയെ ലിറ്റില്‍ ബണ്ടില്‍ ഓഫ് ജോയ് എന്നാണ് താരം വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രവും പൃഥ്വിരാജിന്റെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആരാധകരും താരങ്ങളുമാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

  പൃഥ്വിരാജിന്റെ പോസ്റ്റിന് സുപ്രിയ തന്നെ കമന്റ് ചെയ്തിട്ടുണ്ട്. ഇമോജികളിലൂടെയായിരുന്നു സുപ്രിയയുടെ മറുപടി. പിന്നാലെ പൂര്‍ണിമ ഇന്ദ്രജിത്തും കമന്റിലൂടെ സുപ്രിയയ്ക്ക് ആശംസ നേര്‍ന്നിട്ടുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ സുപ്പുവെന്നാണ് പൂര്‍ണിമ കുറിച്ചിരിക്കുന്നത്. നടി നവ്യ നായരും ആശംസ നേര്‍ന്നിട്ടുണ്ട്. നസ്രിയ, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളും സുപ്രിയയ്ക്ക് ആശംസകളുമായി എത്തിയ താരങ്ങളാണ്.

  Also Read: അമൃത ടാറ്റുവിന് പിന്നില്‍ ഒളിപ്പിച്ച പേര്; ഒത്തു പോകില്ലെന്ന് മനസിലായത് ഒരു കൊല്ലം കൊണ്ട്‌!

  സുപ്രിയയ്ക്ക് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയും നസ്രിയ ആശംസ നേര്‍ന്നിട്ടുണ്ട്. ഹാപ്പി ഹാപ്പി ബര്‍ത്ത് ഡേ സുപ്‌സ് എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്. പൃഥ്വിരാജിനും സുപ്രിയയ്ക്കുമൊപ്പമുള്ള രസകരമായൊരു ചിത്രവും നസ്രിയ പങ്കുവച്ചിട്ടുണ്ട്. നമ്മുടെ പ്രിയപ്പെട്ട ഹിന്ദി പാര്‍ട്ടി സോംഗുകള്‍ക്ക് നീയിന്ന് ചുവടുവെക്കുമെന്ന് കരുതുന്നുവെന്നും നസ്രിയ പറയുന്നു. ഞങ്ങളെ എന്നും സഹിക്കുന്നതിന് നന്ദിയെന്നും നസ്രിയ പറയുന്നു. താനും സഹോദരനും എന്നും നിന്റെ ലോക്കല്‍ സുഹൃത്തുക്കളായിരിക്കുമെന്നും നസ്രിയ പറയുന്നുണ്ട്.

  Prithhviraj's lovely birthday wishes to dulquer salman

  സുപ്രിയയ്ക്ക് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാനുമെത്തിയിട്ടുണ്ട്. സുപ്രിയയോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ദുല്‍ഖറിന്റെ ആശംസ. വളരെ സന്തോഷം നിറഞ്ഞൊരു ജന്മദിനം ആശംസിക്കുന്നു. തമാശകള്‍ നിറഞ്ഞ രാത്രികള്‍ക്കും രുചികരമായ ഭക്ഷണത്തിനും, പ്രത്യേകിച്ചും ബിരിയാണിയെന്നും ദുല്‍ഖര്‍ പറയുന്നുണ്ട്. മിക്ക അഭിപ്രായങ്ങളിലും ഒരുമിക്കുന്നതിനെക്കുറിച്ചും ഒരേ തരത്തിലുള്ള സംഗീതം ആസ്വദിക്കുന്നതിനെക്കുറിച്ചും ദുല്‍ഖര്‍ പറയുന്നു. താരത്തിന്റെ പോസ്റ്റിന് മറുപടിയുമായി സുപ്രിയ എത്തുകയും ചെയ്തു. സുലു ആന്റിയുടെ വായില്‍ വെള്ളം വരുന്നത്ര രുചികരമായ ബിരിയാണിയെക്കുറിച്ചാണ് സുപ്രിയ മറുപടിയില്‍ പറയുന്നത്.

  Read more about: prithviraj
  English summary
  On Her Birthday Prithviraj Shares A Photo Of Supirya With Ally And A Heartfelt Post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X