For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരസ്പരം പറയാതെ പ്രണയിച്ചു, എല്ലാം മനസ്സിലാക്കുന്ന കൂട്ടുകാരി, നിവിൻ-റിന്ന പ്രണയകഥ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിവിൻ പോളി. യൂത്തിനിടയിലും കുടുംബപ്രേക്ഷകർക്കിടയിലും നിവിന് കൈനിറയെ ആരാധകരുണ്ട്. 2010 ൽ പുറത്ത് ഇറങ്ങിയ മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് നിവിൻ പോളി സിനിമയിൽ എത്തുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രകാശൻ എന്ന കഥാപാത്രത്തെയായിരുന്നു നടൻ അവതരിപ്പിച്ചത് ചിത്രത്തിന് ശേഷം മികച്ച ചിത്രങ്ങൾ നിവിനെ തേടി എത്തിയിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായ തട്ടത്തിൻ മറയത്ത്. ഈ ചിത്രം നിവിന്റെ കരിയർ തന്നെ മാറ്റുകയായിരുന്നു. നടന്റെ കരിയറിലെ ഹിറ്റ് കഥാപാത്രങ്ങളിലൊന്നാണ് തട്ടത്തിൻ മറയത്തിലെ വിനോദ്.

  nivin pauly

  സത്യങ്ങൾ മനസ്സിലാക്കി അനുവും സുമിത്രയും, അച്ഛന്റെ മകൻ തന്നെ, അനന്യയ്ക്ക് ഉപദേശവുമായി ആരാധകർ

  ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ വ്യത്യസ്തമായ കഥപാത്രങ്ങൾ താരം തിരഞ്ഞെടുക്കുകയായിരുന്നു. നിവിനെ പോലെ തന്നെ താരങ്ങളുടെ കുടുംബവും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. റിന്നയുടേയും മക്കളുടേയു വിശേഷങ്ങൾ ആരാഞ്ഞ് പ്രേക്ഷകർ രംഗത്ത് എത്താറുണ്ട്. ഇപ്പോഴിത കുടുംബ ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ് താരം. ഇന്ന് നിവിന്റേയും റിന്നയുടേയും 11ാം വിവാഹവാർഷികമാണ്.ഭാര്യയ്ക്ക് ആശംസയുമായി നടൻ രംഗത്ത് എത്തിയിട്ടുണ്ട്.

  ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 2011ൽ ഇരുവരും വിവാഹിതരായത്. കോളേജ് കാലത്ത് തുടങ്ങിയ ബന്ധമായിരുന്നു.ഇപ്പോൾ ഒന്നായതിന്റെ 11വർഷം ആഘോഷിക്കുകയാണ്. ''ഒന്നായതിന്റെ 11 വർഷം'' എന്ന് കുറച്ച് കൊണ്ടാണ് റിന്നയ്ക്ക് വിവാഹവാർഷികാശംസകൾ നിവിൻ നേർന്നിരിക്കുന്നത്. ഒന്നിച്ചുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. താരങ്ങൾക്ക് ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ദാവീദ്, റോസ് ട്രീസ എന്നിവരാണ് മക്കൾ.

  ചേച്ചിക്കും ചേട്ടനും ഞങ്ങൾ ഒത്തിരി പേരുണ്ട്‌, നിങ്ങൾ ഒറ്റക്കല്ല, എംജി ശ്രീകുമാറിനോടും ലേഖയോടും ആരാധകർ

  വിവാഹ വാർഷികത്തോടനുബന്ധിച്ച് നിവിന്റേയും റിന്നയുടേയും പ്രണയകഥ സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വൈറലായിട്ടുണ്ട്. നിവിനും ഫിസാറ്റില്‍ എന്‍ജിനിയറിങ് പഠന കാലത്താണ് നിവിനും റിന്നയും പ്രണയത്തിലാവുന്നത്. ആദ്യം സുഹൃത്തുക്കളാവുകയായിരുന്നു ഇവർ. എന്നാൽ പിന്നീട് ഈ സൗഹൃദം പ്രണയമാവുകയായിരുന്നു. പ്രൊപ്പോസ് ചെയ്യാതെയാണ് ഇരുവരും പ്രണയിച്ചത്. സൗഹൃദം ഏതോ ഒരു ഘട്ടത്തിൽ പ്രണയമായി മാറുകയായിരുന്നു.

  നല്ല ജോലി ഉപേൾക്ഷിച്ചിട്ടാണ് നിവിൻ സിനിമയിൽ എത്തുന്നത്. താരത്തിന് പൂർണ്ണ പിന്തുണയുമായി റിന്ന കൂടെ തന്നെയുണ്ടായിരുന്നു. തന്റെ ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ് പുറത്ത് ഇറങ്ങിയതിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. നിവിന്റ സിനിമ കരിയറിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് റിന്നയാണ്.

  വളരെ ചെറിയ സമയം കൊണ്ടാണ് നിവിൻ പോളി സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. ഇന്ന് മോളിവുഡിലെ യുവതാരങ്ങളിൽ പ്രധാനിയാണ് താരം. താരത്തിന്റെ ആദ്യകാലത്തെ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.തട്ടത്തിൽ മറയത്ത്, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്, പ്രേമം, ഒരു വടക്കൻ സെൽഫി, ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കായം കുളം കൊച്ചുണ്ണി, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങൾക്ക് ഇന്നും പ്രേക്ഷകരുടെ ഇടയിൽ കാഴ്ചക്കാരുണ്ട്.

  ആള്‍ക്കൂട്ടത്തിനിടയില്‍ സുഹൃത്തിനെ കണ്ട് കെട്ടിപ്പിടിച്ച് നിവിന്‍ പോളി

  അല്ലു അർജുൻ ശരിക്കും വിയർക്കുമെന്ന് ആരാധകർ , ഇതാണ് പുഷ്പയിലെ ഫഹദിന്റെ ബന്‍വാര്‍ സിങ് ഷെഖാവത്ത്

  ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മുത്തോൻ നിവിന്റെ സിനിമ കരിയറിൽ മറ്റൊരു വഴിത്തിരിവ് ആവുകയായിരുന്നു. ചിത്രത്തിലൂടെ രാജ്യാന്തര ചലച്ചിത്ര മേളയിൽ വരെ നടൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. ലോക്ക് ഡൗണിന് ശേഷം വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട് നടൻ. നിവിന്റേതായി നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.തുറമുഖം, പടവെട്ട്, ബിസ്മി സ്പെഷൽ എന്നീവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.

  Read more about: nivin pauly
  English summary
  On Nivin Pauly 11th Wedding Anniversary, His Love Story With Wife Rinna Joy Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X