For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷക്കീല തലയില്‍ കൈയ്യോടിച്ച് പറഞ്ഞു,നിങ്കൾ ക്ലിക്കാവും,പ്രവചനക്കാരെ ഞെട്ടിച്ച സംഭവത്തെ കുറിച്ച് നടൻ

  |

  ഷക്കീല എന്നുള്ള പേര് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ സിനിമയല്ല ജീവിതമെന്ന് നടി സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയായിരുന്നു. ഷക്കീലയെ അടുത്ത് അറിയാവുന്നവർ പലരും സ്നേഹത്തോടേയും ബഹുമാനത്തോടേയുമാണ് നടിയെ കുറിച്ച് സംസാരിക്കുന്നത്. നായകന്മാർ അരങ്ങ് വാണിരുന്ന കാലത്താണ് ഷക്കീല സിനിമയിൽ എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ സിനിമയിൽ ഷക്കീല തരംഗമായി മാറുകയായിരുന്നു.

  ബി ഗ്രേഡ് നായികയായിട്ടാണ് ഷക്കീല സിനിമയിൽ എത്തിയത്. പിന്നീട് മികച്ച ചിത്രങ്ങളിൽ മുഖം കാണിക്കുകയും ചെയ്തിരുന്നു. മലയാളത്തിൽ നിന്ന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ബി ഗ്രേഡ് നായികയ്ക്ക് നൽകിയിരുന്ന പരിഗണനയായിരുന്നില്ല മോളിവുഡിൽ നിന്ന് നടിക്ക് ലഭിച്ചത്. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിലും നടിക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ഷക്കീലയെ കുറിച്ച് നടന്‍ കുട്ടിക്കല്‍ ജയചന്ദ്രന്‍. നടിയുടെ പിറന്നാൾ ദിനത്തിലായിരുന്നു അധികം ആർക്കുമറിയാത്ത ആ കഥ നടൻ പങ്കുവെച്ചത്. നടന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്.

  രാസലീല എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴുണ്ടായ സംഭവമാണ് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 2001 പുറത്തിറങ്ങിയ രാസലീല എന്ന ചിത്രത്തിലൂടെയാണ് കുട്ടിക്കൽ ജയചന്ദ്രൻ സിനിമയിൽ എത്തുന്നത്. ഷക്കീലയായിരുന്നു ആദ്യ നായിക. ചിത്രത്തിൽ കോമഡി ചെയ്യാൻ എത്തി , പിന്നീട് നായകനായി മാറുകയായിരുന്നു താരം.

  കൂട്ടിക്കല്‍ ജയചന്ദ്രന്റ കുറിപ്പ് ഇങ്ങനെ...യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കന്‍ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും ആരും സഹായിച്ചിട്ടില്ല (ആരും, ആരെയും സഹായിക്കേണ്ടതില്ല). പക്ഷേ, ദൈവം തീരുമാനിച്ചിരുന്നു, നീ മൂവിക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കും. ഒരു നടന് വേണ്ട ഒന്നും അന്നും, ഇന്നുമില്ല!

  'രാസലീല'യില്‍ കോമഡി ചെയ്യാന്‍ വിളിച്ച എന്നോട്, നേരില്‍ കണ്ടപ്പോള്‍ സംവിധായകന്‍ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എന്റെ മനസ്സില്‍ ഇന്നും A പടം B പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാന്‍ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞു 'നിന്റെ ഭാവി പോയി!' പക്ഷേ, ചിത്രീകരണം തീര്‍ന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയില്‍ കൈയ്യോടിച്ച് പറഞ്ഞു; 'നിങ്കള്‍ ക്ലിക്കാവും!'

  പ്രവചനക്കാരെ ഞെട്ടിച്ച് തൊട്ടടുത്ത വര്‍ഷം, മലയാള കുടുംബങ്ങളുടെ മുഴുവന്‍ ഹൃദയം കീഴടക്കിയ 'കോമഡി ടൈം' എന്ന സൂര്യ ടി.വി പ്രോഗ്രാമുമായി 'കൂട്ടിക്കല്‍ ജയചന്ദ്രന്‍' ജനിച്ചു. വീണ്ടും 'ചിരിക്കുടുക്ക' യില്‍ നായകനായി! 'A' പ്പട നായകന്‍ വീണ്ടും മലയാള സിനിമയില്‍ ഹീറോ ആയ ചരിത്രം! ഹൃദയം കൊണ്ട് അനുഗ്രഹിച്ച ആ നായിക മാദകസുന്ദരി 'ഷക്കീല' യ്ക്കും എന്റെ പ്രേക്ഷകര്‍ക്കും നന്ദി. എന്റെ പ്രിയ നായികയ്ക്ക് പിറന്നാള്‍ ആശംസകള്‍.'-കുട്ടിക്കല്‍ ജയചന്ദ്രൻ കുറിച്ചു.

  സിനിമയിൽ നിന്ന് ഒരുപാട് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്! | filmibeat Malayalam

  1993-94 കാലഘട്ടത്തിലായിരുന്നു ഷക്കീല സിനിമയിലെത്തുന്നത്. ഒന്നര വര്‍ഷത്തിനുള്ളില്‍ മലയാള സിനിമയിലും നടി ചുവട് വയ്ക്കുകയായിരുന്നു. തെലുങ്ക്, കന്നഡ സിനിമകള്‍ ചെയ്‌തെങ്കിലും മലയാളി നടിയായാണ് അവര്‍ അറിയപ്പെടുന്നത്. ചെറുപ്പം മുതലെ ഷക്കീലയ്ക്ക് സിനിമാ മോഹം മനസ്സിലുണ്ടായിരുന്നു. അവിചാരിതമായിട്ടായിരുന്നു ഷക്കീല സിനിമയിൽ എത്തിയത്. പത്താം ക്ലാസില്‍ പരാജയപ്പെട്ട ഷക്കീലയെ അച്ഛന്റെ അനുവാദത്തോടെ വീടിന് അടുത്തുള്ള മേക്കപ്പ് മാന്‍ ആണ് സിനിമയിലേയ്ക്ക് കൊണ്ടു പോകുന്നത്.

  Read more about: shakeela ഷക്കീല
  English summary
  On Shakeela's Birthday Koottickal Jayachandran Revealed How He Became A Hero From Zero
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X