twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത്തവണ സമൃദ്ധിയുടെ സിനിമാഓണം

    By Ravi Nath
    |

    Thappana
    കഴിഞ്ഞ കാലങ്ങളില്‍ നിന്നു വ്യത്യസ്‌തമായി മലയാള സിനിമയ്‌ക്ക്‌ സമൃദ്ധിയും ഉന്മേഷവും നല്‍കിയ ഓണമാണ്‌ ഈ വര്‍ഷത്തേത്‌. പാരമ്പര്യങ്ങളുടെ കാഴ്‌ചപുറങ്ങളില്‍ ചുറ്റിതിരിഞ്ഞ സിനിമയില്‍ നിന്നും പ്രേക്ഷകര്‍ കൂട്ടമായി പാലായനം ചെയ്‌തുതുടങ്ങിയപ്പോള്‍ സൂപ്പര്‍ താരചിത്രങ്ങളും ഇതിന്‌ ആക്കം കൂട്ടുകയായിരുന്നു.

    തന്റേടമുള്ള ചില നിര്‍മ്മാതാക്കളും സംവിധായകരും എഴുത്തുകാരും, ഇമേജിനപ്പുറം കഴിവു തെളിയിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തി താരങ്ങളും സജീവമായി ഒത്തൊരുമിച്ചതോടെ പതിവിനു വിപരീതമായി മലയാള സിനിമാ ഇന്‍ഡസ്‌ട്രിയില്‍ ഒരു പുത്തനുണര്‍വ്വുണ്ടായി.

    മഹത്തായ സിനിമകളൊന്നുമല്ലെങ്കിലും പ്രമേയത്തിലും ഛായാഗ്രാഹ മികവിലും സംവിധാന പുതുമയിലും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടം തോന്നിയ ചെറിയ ബജറ്റ്‌ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടു. തിയറ്ററുകള്‍ സജീവമായി. മള്‍ട്ടിപ്‌ളക്‌സുകള്‍ നിറഞ്ഞുകവിഞ്ഞു. സിനിമ വീണ്ടും സാധാരണക്കാരന്റെ സംസാരവിഷയമായിമാറി. സിനിമാനിര്‍മ്മാണത്തെകുറിച്ചോര്‍ക്കുമ്പോള്‍ത്തന്നെ ദുസ്വപ്‌നം കണ്ട്‌ ഞെട്ടിയ നിര്‍മ്മാതാക്കള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു. തിയറ്ററുകള്‍ പരിഷ്‌ക്കരിക്കാനും പുതിയവ നിര്‍മ്മിക്കാനും ഉടമകള്‍ ധൈര്യപ്പെട്ടു.

    പുതിയ തലമുറയെ അംഗീകരിക്കാന്‍ ഒരിക്കലും തയ്യാറാവാത്ത മലയാളത്തിലെ സീനിയര്‍ സിനിമാ പ്രവര്‍ത്തകര്‍ പുതിയ തരംഗത്തെ എതിര്‍ക്കുന്നതോടൊപ്പം തങ്ങളുടെ സിനിമകളില്‍ ന്യൂ ജനറേഷന്‍ ട്രെന്‍ഡ്‌ പരീക്ഷിക്കാന്‍ തയ്യാറാവുന്നു എന്നതും ശ്രദ്ധേയമാണ്‌. സൂപ്പര്‍താരങ്ങളും പുനര്‍വിചിന്തനത്തിന്‌ വിധേയരായികൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഓണക്കാലം കാഴ്‌ചക്കാര്‍ക്കും സിനിമാക്കാര്‍ക്കും ആഹ്‌ളാദപൂര്‍ണ്ണമാണെന്ന്‌ പറയേണ്ടിയിരിക്കുന്നു.

    ഇപ്പോള്‍ തിയറ്ററുകളില്‍ ഓടികൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളായ മമ്മൂട്ടിയുടെ താപ്പാന, ഫഹദിന്റെ െ്രെഫഡേ എന്നീ ചിത്രങ്ങള്‍ രണ്ട്‌ രീതിയില്‍ ശ്രദ്ധേയമാണ്‌. ഏറെ പുതുമകളോടെ ജാഡകളില്ലാതെ എത്തിയ ലോ ബഡ്‌ജറ്റ്‌ ചിത്രമായ െ്രെഫഡേ ഓണത്തിന്‌ തീയറ്ററുകളിലെത്തിയത്‌ പല കൊമ്പന്‍മാര്‍ക്കും ബോധിച്ചിട്ടില്ല. അതുകൊണ്ടാവാം 25 തിയറ്ററുകളാണ്‌ ഈ കൊച്ചു സിനിമയ്‌ക്ക്‌ അനുവദിച്ചത്‌. എന്നിട്ടും പ്രേക്ഷകശ്രദ്ധയില്‍ െ്രെഫഡേയാണ്‌ മുമ്പില്‍.

    നിരന്തരം പരാജയപ്പട്ടു കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളുടെ നിരയിലേക്ക്‌ വീഴേണ്ട ഗതികേടു തന്നെയാണ്‌ താപ്പാന പ്രകടിപ്പിക്കുന്നതെങ്കിലും, ഗംഭീരവിജയമെന്നു കാട്ടാനുള്ള ശ്രമം നടക്കുന്നുണ്ട്‌. പെരുന്നാളിന്‌ ഇറങ്ങിയ ചിത്രം അത്യാവശ്യം കളക്ട്‌ ചെയ്യുന്നുണ്ടെങ്കിലും കാഴ്‌ച്ചക്കാര്‍ ഇഷ്ടപ്പെടുന്ന തരത്തിലല്ല സിനിമയിലെ കാര്യങ്ങള്‍.

    ദിലീപിന്റെ മിസ്‌റ്റര്‍ മരുമകനും പഴകിയവിഭവങ്ങള്‍ തന്നെ വിണ്ടും വിളമ്പുന്നു. ഗജപോക്കിരിയായി അല്ലുവും തിയറ്ററുകളിലുണ്ട്‌. യൂത്ത്‌ അടിച്ചു കേറുന്നുണ്ടെങ്കിലും അഭിപ്രായം മോശമാണ്‌.

    English summary
    This Onam is blessed with many good and different Mlalayalam movies compared to last year.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X