For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ''അന്ന് അപമാനിതനായി അവിടെ നിന്ന് ഇറങ്ങി; ഇന്ന് മൈക്രോസോഫ്റ്റ് പറയുന്നു ഓപ്പറേഷന്‍ ജാവ കാണണം''

  |

  വലിയ താരങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. എന്നാല്‍ ചിത്രം വലിയ വിജയമായി മാറി. നല്ല സിനിമയെ ജനങ്ങള്‍ സ്വീകരിക്കുമെന്നും കണ്ടന്റാണ് കിംഗ് എന്നും ഓപ്പറേഷന്‍ ജാവ തെളിയിച്ചു. ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു സംവിധായകനെ കൂടി ലഭിച്ചിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തി. ആദ്യ സിനിമ തന്നെ ഗംഭീരമാക്കിയ തരുണില്‍ നിന്നും മലയാള സിനിമ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്.

  തനി നാടന്‍ ലുക്കില്‍ ഗ്ലാമറസായി ദിവി; ചിത്രങ്ങള്‍ കാണാം

  ഇപ്പോഴിതാ തരുണ്‍ മൂര്‍ത്തി പങ്കുവച്ചൊരു അനുഭവക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ബിടെക് പഠനത്തിന് ശേഷം ജോലി തേടി മൈക്രോ സോഫ്റ്റില്‍ ഇന്റര്‍വ്യുവിന് പോയപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. അന്ന് ചോദ്യങ്ങളുടെ ഉത്തരമറിയാതെ ഇറങ്ങി വരികയായിരുന്നുവെന്ന് തരുണ്‍ പറയുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം തന്റെ സിനിമ മൈക്രോ സോഫ്റ്റ് തന്നെ അംഗീകരിച്ചപ്പോഴുണ്ടായ സന്തോഷമാണ് അദ്ദേഹം പങ്കുവെക്കുന്നത്. ആ വാക്കുകളിലേക്ക്.

  പറഞ്ഞു തുടങ്ങുമ്പോള്‍ എന്റെ ബിടെക് കാലം തന്നെ പറയണം. അന്ന് ജോലി തേടി ഇന്റര്‍വ്യൂകള്‍ അറ്റന്‍ഡ് ചെയ്യുന്ന സമയം, ബാംഗ്ലൂര്‍ താമസിച്ചു അവിടുത്തെ കമ്പനികളില്‍ സിവി കൊടുത്ത് ജോലിയ്ക്ക് വേണ്ടി അലയുന്ന കാലമാണ്. അങ്ങനെ ആറ്റു നോറ്റ് കാത്തിരുന്ന് ഒരു ഇന്റര്‍വ്യൂ വീണു കിട്ടി. അല്പം വിറവലോടെ, സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും ധാരണ ഉള്ളവനെപ്പോലെ, ഇല്ലാത്ത ആറ്റിട്യൂട് ഉണ്ടെന്ന് കാണിച്ച് ഞാന്‍ ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നിലിരുന്നു. അപ്പുറത്തു നിന്നു ചോദ്യങ്ങള്‍ വന്നു തുടങ്ങി കാശുമുടക്കില്ലാതെ ഞാന്‍ കെട്ടിപ്പൊക്കിയ ഇമേജും ആറ്റിട്യൂഡും നിമിഷങ്ങള്‍ക്കകം തകര്‍ന്നു തവിടു പൊടിയായി,ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമില്ലാതെ ഞാന്‍ ഇളിഭ്യനായി എന്നു തന്നെ വേണം പറയാന്‍. അന്ന് ചോദിച്ച ചോദ്യങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

  1. വിന്‍ഡോസിന്റെ ഏറ്റവും ലേറ്റസ്റ്റ് വെർഷന്‍ ഏതാണ് ?
  ഞാന്‍ ഒരു ഉളുപ്പും ഇല്ലാതെ അറിയില്ലെന്ന് പറഞ്ഞു.
  2.മെെക്രോസോഫ്റ്റിന്റെ ഏതൊക്കെ വേർഷന്‍സ് യൂസ് ചെയ്തിട്ടുണ്ട്.
  അതിനും ഉത്തരമില്ലാതെ ഞാന്‍ ഞാന്‍ കീഴ്‌പ്പോട്ടു നോക്കിയിരുന്നു.
  3. മെെക്രോസോഫ്റ്റിന്റെ ഹെഡ്ക്വാട്ടേഴ്സ് എവിടെയാണ്?
  ഉത്തരം ലളിതം. അറിയില്ല.
  4. മെെക്രോസോഫ്റ്റിന്റെ സിഇഒ ആരാണ്?.
  ഭാവദേദമേതുമില്ലാതെ അതിനും അറിയില്ല എന്ന മറുപടി തന്നെ ...
  എനിയ്ക്ക് നേരെ സെർട്ടിഫിക്കറ്റ് തന്നിട്ട് ആ റിക്രൂട്ടർ പറഞ്ഞു. ഇത്ര പോലും അപ്പ്ഡേറ്റഡ് അല്ലാത്ത ഒരാളെ എങ്ങനെയാടോ ഞങ്ങള്‍ റിക്രൂട്ട് ചെയുക. എപ്പോഴും അപ്പ്ഡേറ്റഡ് ആയിക്കൊണ്ടിരിയ്ക്കണം എന്ന്. വിവരം ഇല്ലാത്ത, അപ്പ്ഡേറ്റഡ് അല്ലാത്ത, എങ്ങും പ്ലേസ്ഡ് ആകാത്ത ഞാന്‍ അപമാനിതനായി അവിടെ നിന്ന് ഇറങ്ങി. മെെക്രോസോഫ്റ്റിനെ അത്രയേറെ പ്രാകിയിട്ടുണ്ട് അന്ന്.

  ഇന്‍സേർട്ട് ചെയ്ത ഷര്‍ട്ട് വലിച്ചു പുറത്തിട്ട്, ടൈയും ലൂസാക്കി പുറത്തേയ്ക്കിറങ്ങി ആ കമ്പനിയെ ഞാന്‍ ഒന്ന് നോക്കി. നിങ്ങള്‍ ഇപ്പോ ഓര്‍ക്കുന്നുണ്ടാകും ഈ കമ്പനി വിലയ്ക്ക് മേടിച്ചു ഹീറോയിസം കാണിയ്ക്കാനുള്ള നോട്ടം ആണ് ഇതെന്ന്. എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി..
  സംഗതി ഇതാണ്. ഇന്ന് രാവിലെ അലക്സാണ്ടർ പ്രശാന്ത് ഒരു വോയിസ് മെസ്സേജ്. എടാ നീ അറിഞ്ഞോ? നമ്മള്‍ ഇന്റര്‍നാഷണലി ഹിറ്റ് ആണെന്ന്. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ ആണ് കാര്യം പറയുന്നത്. മൈക്രോസോഫ്റ്റ് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് നടത്താന്‍ വേണ്ടി ഉണ്ടാക്കിയ പുതിയ ഒരു ആപ്ലിക്കേഷന്‍,മൈക്രോസോഫ്റ്റ് ടീം എന്നോ മറ്റോ ആണ് പേര്.

  Operation Java Audience Response | Shine Tom Chacko's Angry Reaction | FilmiBeat Malayalam

  അവര് ഡെമോ ക്ലാസ്സ് എടുക്കുമ്പോള്‍ ആദ്യം പറയുന്നത് കുട്ടികളും മാതാപിതാക്കളും ഉറപ്പായും ഓപ്പറേഷന്‍ ജാവ കാണണം എന്നാണ്.
  പൊതുവേ അവര്‍ പഠനത്തിനിടയില്‍ സിനിമ പ്രോത്സാഹിപ്പിയ്ക്കാറില്ല, പക്ഷേ ജാവ എല്ലാവരും കാണണം കാരണം നിങ്ങള്‍ പഠിയ്ക്കുന്നതിനൊപ്പം തന്നെ അറിയേണ്ട സിനിമയാണ് ജാവ എന്ന്..
  എന്താല്ലേ...! മെെക്രസോഫ്റ്റ് നിങ്ങള്‍ മുത്താണ്. എന്നു പറഞ്ഞാണ് തരുണ്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് കെെയ്യടിച്ചു കൊണ്ടും അഭിനന്ദിച്ചുമെത്തിയിരിക്കുന്നത്. താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്.

  Read more about: vinayakan balu varghese ott
  English summary
  Operation Java Director Tharun Moorthy Recalls How He Failed In The Interview Of Microsoft, Read More In Malayalam Here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X