For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ കെട്ടിച്ചു വിട്ടപ്പോള്‍ അവനും വിഷമം കാണും; അനിയന് ആശംസകള്‍ അറിയിച്ച് നടി റോഷ്‌ന ആന്‍ റോയി

  |

  കഴിഞ്ഞ വര്‍ഷമായിരുന്നു നടി റോഷ്‌ന ആന്‍ റോയിയും കിച്ചു ടെല്ലസും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവിലൂടെയാണ് റോഷ്‌ന ശ്രദ്ധിക്കപ്പെടുന്നത്. ആദ്യ സിനിമയില്‍ ടീച്ചറുടെ വേഷത്തിലെത്തിയ നടി അതിവേഗം ജനപിന്തുണ നേടിയെടുത്തു. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ നടനാണ് കിച്ചു ടെല്ലസുമായി ഇഷ്ടത്തിലായതോടെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ മോഡലിങ് രംഗത്ത് കൂടി പ്രവര്‍ത്തിച്ച് വരികയാണ് റോഷ്‌ന.

  സിനിമയ്ക്ക് തിരക്കഥയടക്കം ഒരുക്കി കിച്ചുവും തിരക്കിലാണ്. വിവാഹം കഴിഞ്ഞത് മുതല്‍ ഇരുവരുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ വരുന്ന ചിത്രങ്ങളും കുറിപ്പും ശ്രദ്ധേയമാവാറുണ്ട്. ഏറ്റവും പുതിയതായി തന്റെ സഹോദരന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് നടി റോഷന് ആന്‍ റോയി. സഹോദരന്റെ ജന്മദിനത്തിന്റെ സന്ദേശത്തിനൊപ്പം അനിയന്‍ ജനിച്ച സമയത്തെ ഓര്‍മ്മകളും നടി പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  roshna-ann-roy

  'ഞാന്‍ സ്‌കൂളില്‍ നിന്നു വരുമ്പോ അങ്കമാലി എല്‍എഫ് ആശുപത്രി വരെ പോകാമെന്നു പറഞ്ഞു ചാച്ചന്‍ എന്നെയും കൂട്ടി ആശുപത്രിയിലേക്ക് ചെന്നു, എന്തു വാവയാണെന്നു ചോദിച്ചപ്പോ അനിയനാണെന്നു പറഞ്ഞു? ഞാന്‍ വാവക്കു വേണ്ടി വെയിറ്റിംഗ് ആയിരുന്നു. സിനിമയിലൊക്കെ കാണുന്ന പോലെ തന്നെ അവനെ കൈയില്‍ വാങ്ങി ഇച്ചിരി കൊഞ്ചിച്ചു, ഞാന്‍ ഇവിടെ നില്‍ക്കട്ടെ എന്നൊക്കെ ചോദിച്ചു, ആശുപത്രിയില്‍ സ്ഥലമില്ല എന്നൊക്ക പറഞ്ഞു എന്നെ നൈസ് ആയിട്ട് ഒഴിവാക്കി.

  ഭർത്താവിനെയും ലേബർ റൂമിൽ കയറ്റി; വേദനയില്ലാത്ത പ്രസവം, രണ്ടാമത്തെ കണ്മണിയെ കുറിച്ച് അശ്വതി ശ്രീകാന്ത്

  നല്ല നിറമൊക്കെ ഇണ്ട് ചുന്ദരന്‍ തന്നെ! ഇടക്ക് ഞാന്‍ അമ്മയോട് ചോദിക്കും, ഇവനെന്താ ഇത്ര കളറ്, ഞാന്‍ മൊത്തം കറുത്തിട്ടു ആയിരുന്നല്ലോ. അമ്മക്ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല രാത്രി ഒക്കെ ഇവനെ നോക്കാന്‍ എണീച്ചിരിക്കണത് ഞാന്‍ ആണ്. ഞാന്‍ ടിവിയും കണ്ടു ഇവനെ കൊഞ്ചിച്ചു ഇരിക്കും... ഞങ്ങള്‍ തമ്മില്‍ ഒരുപാട് വയസിന്റെ വ്യത്യാസം ഉണ്ട് (ഏകദേശം ഒരു 12..13..വയസ്സിന്റെ) അതു കൊണ്ട് തന്നെ ഒരു അമ്മയുടെ പോലെ തന്നെ എല്ലാ അധികാരവും എനിക്കുണ്ട്, തല്ലു കൂടിയ സമയങ്ങള്‍ അങ്ങനെ ഓര്‍മയില്‍ ഇല്ല...

  തന്റേത് ബാല വിവാഹമായിരുന്നു; ആദ്യ നാടകം കഴിഞ്ഞപ്പോഴെക്കും ട്രൂപ്പിന്റെ മാനേജര്‍ ഭര്‍ത്താവായെന്ന് പൊന്നമ്മ ബാബു

  roshna-ann-roy

  എപ്പോളും അവന്റെ എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ ഉണ്ടാവാറുണ്ട്, അതൊരു ബെര്‍ത്ത് ഡേ ആയാലും അവന്റെ സ്‌കൂള്‍ ഓപ്പണിങ് ആയാലും.. എന്തായാലും ഞാന്‍ അമ്മ വീട്ടില്‍ നിന്നാണ് പഠിച്ചതൊക്കെ, ജോസുനെ മാമോദീസക്ക് കൊണ്ടു പോയി വീട്ടിലേക്കു ആക്കുമ്പോ എന്റെ നെഞ്ചു പൊട്ടുന്ന പോലെ തോന്നി, അവനെ പിരിഞ്ഞിരിക്കാന്‍ വയ്യാണ്ട് ഞാന്‍ സ്‌കൂളില്‍ നിന്ന് ടിസി വരെ വാങ്ങി. എന്നിട്ടെന്താ ഇപ്പൊ എന്നെ കെട്ടിച്ചു വിട്ടു.. അവനും വെഷമം കാണും... ഞാന്‍ വേറെ വീട്ടില്‍ പോയെങ്കിലെന്താ... ഇടക്കിടക്ക് ആലുവക്ക് വരും അല്ലേല്‍ ഞാന്‍ ഇങ്ങോട്ട് വരും. ഇന്ന് ജോസൂട്ടന്റെ പിറന്നാള്‍... അവനോടൊപ്പം ഇവിടെ വീട്ടില്‍ കൂടുന്നു. ഒരായിരം പിറന്നാള്‍ ആശംസകള്‍ എന്റെ ചക്കരക്ക്. (കഥ പറയാന്‍ ആണേല്‍ ഒരുപാട് ഉണ്ട് തല്‍ക്കാലം ഇത് മതി ഒരു ബെര്‍ത്ത് ഡേ അല്ലേ..) എന്നും പറഞ്ഞാണ് നടിയുടെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  മണാലിയിലെ തെരുവുകളിൽ ഏകനായി പ്രണവ് മോഹൻലാൽ

  നടൻ എന്നതിലുപരി തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു ടെല്ലസ്. അങ്കമാലി ഡയറീസിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പുതുമുഖങ്ങളെ വെച്ച് നിർമ്മിച്ച സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കാൻ റോഷ്‌നയും പോയിരുന്നു. അന്ന് അവിടെ നിന്നുമാണ് താരങ്ങൾ ആദ്യമായി കാണുന്നത്. ഒരു അഡാറ് ലവിലൂടെ റോഷ്ന ശ്രദ്ധിക്കപ്പെട്ടതോടെ മറ്റ് ചില സിനിമകളിലും അഭിനയിച്ചു. കുഞ്ചാക്കോ ബോബൻ്റെ'വര്‍ണ്യത്തില്‍ ആശങ്ക' എന്ന സിനിമയിലുടെ ഭാര്യ-ഭർത്താക്കന്മാരുടെ റോളിലും താരങ്ങൾ അഭിനയിച്ചിരുന്നു.

  Read more about: actress നടി
  English summary
  Oru Adaar Love Actress Roshna Ann Roy's Birthday Wishes To Her Brother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X