For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് സീസൺ നാലിൽ പോകണോ, മുന്നറിയിപ്പുമായി ആരാധകർ, കൺഫ്യൂഷൻ ആയെന്ന് ഒമർ ലുലു

  |

  ഇന്ത്യൻ മിനിസ്ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആദ്യം ആരംഭിച്ച ഷോ വൻ വിജയമായതിനെ തുടർന്ന് മലയളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ആരംഭിക്കുകയായിരുന്നു. സൂപ്പർ താരങ്ങൾ അവതാരകരായി എത്തുന്ന ഷോയിൽ താരങ്ങളാണ് മത്സരാർഥികളാവുന്നത്. ഇത് തന്നെയാണ് ബിഗ് ബോസ് ഷോയുടെ ഒരു പ്രധാനപ്പെട്ട പ്രത്യേകത. മലയാളത്തിൽ ഇതിനോടകം തന്നെ മൂന്ന് സീസൺ കഴിഞ്ഞിട്ടുണ്ട്. ആദ്യ സീസൺ മാത്രമാണ് നൂറ് ദിവസം പൂർത്തിയാക്കിയിരിക്കുന്നത്.

  റെട്രോ ലുക്കില്‍ തിളങ്ങി ഇഷ ഗുപ്ത; ഫോട്ടോഷൂട്ട് കാണാം

  ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെയ്ക്കായി തയ്യാറെടുക്കുകയാണ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു. മത്സരം ഫിനാലെയിലേക്ക് അടുക്കുമ്പോഴായിരുന്നു ഷോ അവസാനിപ്പിക്കുന്നത്. ഫിനാലെയെ കുറിച്ച് അറിയിച്ചുവെങ്കിലും തീയതിയോ സ്ഥലമോ ബിഗ് ബോസ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സീസൺ 3യുടെ ഫിനാലെ നടക്കുന്നതിന് മുൻപ് തന്നെ സീസൺ 4 നെ കുറിച്ചുളള ചർച്ച പ്രേക്ഷകരുടെ ഇടയിൽ ആരംഭിച്ചിട്ടുണ്ട്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് സംവിധായകൻ ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഫേസ്ബുക്കിൽ സജീവമായ സംവിധായകൻ രസകരമായ കുറിപ്പുകളുമായി എത്താറുണ്ട്. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുമുണ്ട്. ബിഗ് ബോസ് സീസൺ 4 നെ കുറിച്ചാണ് അഡാറ് ലവ് സംവിധായകന്റെ പുതിയ പോസ്റ്റ്. '' ബിഗ് ബോസ് സീസൺ 4ൽ ഞാൻ പോണോ'' എന്നായിരുന്നു സംവിധായകന്റെ പോസ്റ്റ്. നിമിഷനേരം കൊണ്ട് സംഭവം വൈറലാവുകയായിരുന്നു. രസകരമായ കമന്റുകളാണ് ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

  സമ്മിശ്രപ്രതികരണമാണ് ഒമർ ലുലുവിന്റെ പോസ്റ്റിന് ലഭിക്കുന്നത്. പോണ്ട ഇക്ക. ബിഗ് ബോസ് ഒക്കെ വെറുപ്പീർ ആണ് , ഇക്ക പോയി ഉള്ള വില കളയണ്ട എന്നാ എന്റെ ഒരു ഇത്,അമ്പാനിയൊക്കെ ഉടൻ തന്നെ എടുത്ത് ഒന്ന് സെറ്റ് ആക്ക്, ഇക്ക ഉള്ള വില കളയരുത് സ്നേഹം കൊണ്ട് പറയുന്നത് ആണ്, മിസ് ചെയ്യൽ കഴിഞ്ഞു വരുമ്പോൾ മിക്കവാറും ഇവിടെ കമെന്റ് നു ആയി കാത്തിരിക്കുന്നവരുടെ എണ്ണം കൂടാനേ വഴി ഉള്ളൂ.. സാർ പോകാതെ ഇരിക്കുന്നത് ആണ് നല്ലത്.. ഇങ്ങള് ഇങ്ങനെ പോകുന്നതല്ലേ പൊളി എന്നിങ്ങനെയാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. എന്നാൽ മറ്റൊരു കൂട്ടർ സംവിധായകനോട് ഷോയ്ക്ക് പോകനും പറയുന്നുണ്ട്.

  പോണം ചങ്കൂറ്റം ഉണ്ടെങ്കിൽ, ഉറപ്പ് ആയിട്ടും പോണം എന്നാണ് ആരാധകർ പറയുന്നത്. രണ്ട് അഭിപ്രായം വന്നതോടെ കമന്റുമായി ഒമർ ലുലു രംഗത്ത് എത്തിയിരുന്നു. ഇതിപ്പോൾ കൺഫ്യൂഷൻ ആയല്ലോ എന്നായിരുന്നു സംവിധായകന്റെ കമന്റ്. ഇതിനും മറുപടിയായി ആരാധകർ എത്തിയിട്ടുണ്ട്. ''എന്തിനാണ് ഇങ്ങനെ പേടിപ്പിക്കുന്നത്. ബിഗ് ബോസിൽ ആരും ഒന്നിനും നിർബന്ധിക്കുന്നില്ല ല്ലോ..നമ്മൾ സ്വഭാവീകമായി അങ്ങ് ബീഹെവ് ചെയ്യുക.. അത്ര തന്നെ. പിന്നെ ഇവിടെ ആരാണ് 100% പെർഫെക്ട് ആൾക്കാർ. പേര് പോകും.. ഇമേജ് പോകും എന്തൊക്കെയാ പറഞ്ഞു... പിടിപ്പിക്കുന്നത് .. എന്നെ വിളിച്ചാൽ ഞാൻ പോയേനെ'' എന്നായിരുന്നു ഒരാളുടെ കമന്റ്.

  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  ഇതിനെ പിന്തുണച്ച് മറ്റൊരു ആരാധകനും എത്തിയിരുന്നു. ബ്രോ നിങ്ങളെ വിളിച്ചിട്ടുണ്ടെങ്കിൽ പോകൂ... കാശും കിട്ടും, പോരാത്തതിന് കുറച്ചു കൂടെ ഫെയിം ആകുകയും ചെയ്യാം. ബാക്കിയുള്ളവരുടെ വാക്ക് കേട്ട്നിന്നാൽ നമ്മൾക്ക് മാത്രമായിരിക്കും നഷ്ടം. ഒരിക്കൽ കിട്ടുന്ന അവസരങ്ങൾ പിന്നീട് നമ്മളെ തേടി വന്നെന്ന് വരില്ല എന്നായിരുന്നു സംവിധായകന്റെ കമന്റിന് മറുപടിയായി കുറിച്ചത്. ഹിന്ദി ബിഗ് ബേസ് ഷോയിൽ പോകനും ഒരു ആരാധകൻ പറയുന്നുണ്ട്. ഒമർ ലുലുവിന്റെ ബിഗ് ബോസ് സീസൺ 4 പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

  Read more about: omar lulu bigg boss
  English summary
  Oru Adaar love Director Omar Lulu About Bigg Boss malayalam season 4 entry Post On social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X