For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജഗതിയുടെ മകളുമായി മകന്‍ പ്രണയത്തിലായത് അങ്ങനാണ്; ജഗതിയ്ക്ക് സംഭവിച്ചത് വലിയ നഷ്ടമെന്ന് പിസി ജോര്‍ജ്

  |

  എഴുപതാം ജന്മദിനം ആഘോഷിച്ച മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിനെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു ഈ ദിവസങ്ങളില്‍ തരംഗമായത്. പ്രമുഖ താരങ്ങള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ ജഗതിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. ജഗതിയ്ക്ക് അപകടം പറ്റി ഈ അവസ്ഥയിലായി പോയത് മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടമാണെന്ന് പറയുകയാണ് പിസി ജോര്‍ജ് എംഎല്‍എ.

  ജഗതിയുടെ മകളെ വിവാഹം കഴിച്ചത് പിസി ജോര്‍ജിന്റെ മകനാണ്. അവരുടെ പ്രണയത്തെ കുറിച്ചും ജഗതിയുമായിട്ടുള്ള അടുത്ത സൗഹൃദത്തെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പിസി ജോര്‍ജ് മനസ് തുറന്നത്.

  സിനിമയില്‍ ഞാന്‍ വന്നിട്ടുള്ളത് അവര്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ്. എല്ലാം നമ്മുടെ ആളുകളാണ്. ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. അച്ചായന്‍ സിനിമയില്‍ വന്നതും അവരെല്ലാവരും കൂടി വന്നപ്പോള്‍ പിടുത്തം വീണ് പോയതാണ്. ചത്താലും പോകില്ലെന്ന് പറഞ്ഞ് നിന്നതോടെ ഞാന്‍ സമ്മതിച്ചതാണ്. ഡയലോഗൊക്കെ പറയാന്‍ ബുദ്ധിമുട്ടിയോന്നുള്ള ചോദ്യത്തിന് അതൊക്കെ അവരോട് തന്നെ ചോദിച്ച് നോക്കിക്കോ എന്നാണ് പിസി ജോര്‍ജ് തമാശയായി പറഞ്ഞത്.

  ഡബ്ബ് ചെയ്യുന്നത് എറണാകുളത്താണ്. രണ്ട് ദിവസം വേണമെന്നാണ് സംവിധായകന്‍ പറഞ്ഞത്. തിരക്ക് ആയിരുന്നെങ്കിലും ഞാന്‍ പോയി. അവിടെ ചെന്ന് രണ്ട് മണിക്കൂറിനുള്ളില്‍ പരിപാടി കഴിഞ്ഞ് ഞാനിറങ്ങി പോന്നൂ. ഒരു ബുദ്ധിമുട്ടും തോന്നിയില്ല. അവര്‍ തന്നെ അത്ഭുതപ്പെട്ടു. ഇപ്പോള്‍ ഒരു സിനിമയില്‍ അധ്യാപകന്റെ റോളില്‍ വിളിച്ചെങ്കിലും ഞാന്‍ മാറി നില്‍ക്കുകയാണ്. നായക വേഷമാണ്. പ്രമുഖ നടി എന്റെ കഥാപാത്രത്തിന്റെ ഭാര്യയായി അഭിനയിക്കുന്നുണ്ട്. അതുകൊണ്ട് ഞാന്‍ വേണ്ടെന്ന് വെച്ചു. രാഷ്ട്രീയമില്ലെങ്കില്‍ ഒരുപക്ഷേ നോക്കാമായിരുന്നു.

  ജഗതി ചേട്ടന് ഭയങ്കര സ്‌നേഹമാണ്. എന്റെ മകന്‍ തിരുവനന്തപുരത്ത് ലോ കോളേജില്‍ പഠിക്കുമ്പോള്‍ ജഗതിയുടെ മകളും അവിടെ ഉണ്ടായിരുന്നു. അങ്ങനെയാണ് പ്രണയത്തിലാവുന്നത്. ജഗതി ചേട്ടന്‍ എന്നെ കാണുമ്പോള്‍ ഭയങ്കര സ്‌നേഹമൊക്കെ ആയിരുന്നു. ഞാന്‍ ചെന്ന് കൈയില്‍ പിടിച്ച് കഴിഞ്ഞാല്‍ ഭയങ്കരമായി പൊട്ടിക്കരയും. എനിക്കത് കാണാന്‍ കഴിയാത്തത് കൊണ്ട് ഫോണില്‍ കൂടിയേ ബന്ധപ്പെടാറുള്ളു. ആ മനുഷ്യന്‍ ഇങ്ങനെയായി പോയത് കേരളത്തിന്റെ ഏറ്റവും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ലെവലിലേക്ക് എത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.

  ശ്രീലക്ഷ്മി ജഗതിയുടെ മകൾ തന്നെ ! | filmibeat Malayalam

  ദിലീപിനെ പോലെ ഏത് റോളും ചെയ്യാന്‍ പറ്റുന്ന നടന്‍ മലയാളത്തില്‍ ഇല്ല. അതുപോലെ സ്വല്‍പം സീരിയസ് ആയ കഥാപാത്രമാണെങ്കില്‍ മമ്മൂട്ടിയെ പോലെ അവതരിപ്പിക്കാന്‍ പറ്റിയ നടനില്ല. കേരളത്തില്‍ ഏറ്റവും നല്ല നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ മോഹന്‍ലാലിന്റെ പേര് പറയും. ദിലീപിന്റെ കാര്യം പറഞ്ഞത് പോലെയാണ് ഏത് റോള്‍ കൊടുത്താലും തന്മയത്വത്തോടെ അഭിനയിക്കാന്‍ പറ്റുന്ന ആളാണ് മോഹന്‍ലാല്‍. ഒരു അഹങ്കാരവുമില്ലാത്ത നടനാണ്.

  English summary
  P C George Revealed He Agreed For The Love Marriage Of His Son Because Of Jagathy Sreekumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X