twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പത്മപ്രിയയിലൂടെ മമ്മൂട്ടിയിലേക്കെത്തി! പേരന്‍പിലെ അമുതവന്‍ മെഗാസ്റ്റാറിലേക്ക് എത്തിയത് ഇങ്ങനെ! കാണൂ!

    |

    മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി മാറിയേക്കാവുന്ന സിനിമയാണ് പേരന്‍പെന്നാണ് ആരാധകരും സിനിമാപ്രവര്‍ത്തകരും വിലയിരുത്തിയിട്ടുള്ളത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ചാണ് മമ്മൂട്ടി തമിഴകത്തേക്ക് തിരിച്ചെത്തിയത്. റിലീസിന് മുന്‍പ് തന്നെ തരംഗമായി മാറിയ പേരന്‍പ് നിരവധി ഫെസ്റ്റിവലുകളിലാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകനും താരവും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. ആരാധകരുടെ ആവേശത്തെ വാനോളം ഉയര്‍ത്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

    മെഗാസ്റ്റാറാണെന്ന് പറഞ്ഞ് നടക്കാത്ത മമ്മൂട്ടി! ലാളിത്യത്തെ ഏറ്റെടുത്ത് ആരാധകര്‍, തെളിവുമുണ്ട്, കാണൂമെഗാസ്റ്റാറാണെന്ന് പറഞ്ഞ് നടക്കാത്ത മമ്മൂട്ടി! ലാളിത്യത്തെ ഏറ്റെടുത്ത് ആരാധകര്‍, തെളിവുമുണ്ട്, കാണൂ

    കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും വ്യത്യസ്തത നിലനിര്‍ത്തിയാണ് അദ്ദേഹം മുന്നേറുന്നത്. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തി ഹീറോയിസം കാണിച്ച് മുന്നേറുകയാണ് മമ്മൂട്ടി. അടുത്തിടെ പുറത്തിറങ്ങിയ സിനിമയായ അബ്രഹാമിന്റെ സന്തതികള്‍ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്ത് ജൈത്രയാത്ര തുടരുകയാണ്. മമ്മൂട്ടിയല്ലാതെ മറ്റൊരു താരവും തന്റെ മനസ്സിലുണ്ടായിരുന്നില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പത്മപ്രിയയിലൂടെയാണ് അദ്ദേഹത്തിലേക്ക് എത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മമ്മൂട്ടിയായിരുന്നു മനസ്സിലുണ്ടായിരുന്നത്

    മമ്മൂട്ടിയായിരുന്നു മനസ്സിലുണ്ടായിരുന്നത്

    പേരന്‍പ് എന്ന സിനിമയെക്കുറിച്ച് ആലോചിച്ചപ്പോള്‍ മുതല്‍ മനസ്സിലുണ്ടായിരുന്നത് മമ്മൂട്ടിയായായിരുന്നു. ഈ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചാലേ പൂര്‍ണ്ണത വരുള്ളൂവെന്ന് അന്ന് തന്നെ കരുതിയിരുന്നു. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു താനെന്ന് റാം നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരു താരത്തെ വെച്ച് സിനിമ പൂര്‍ത്തിയാക്കാന്‍ മമ്മൂട്ടിയും പറഞ്ഞിരുന്നു. തന്റെ തിരക്കുകള്‍ക്കിടയില്‍ ഈ സിനിമ സ്വീകരിക്കാന്‍ നിര്‍വാഹമില്ലായിരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ പിന്നീട് പ്രമേയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ അത് മാറ്റുകയായിരുന്നു.

    പത്മപ്രിയയുടെ സഹായം

    പത്മപ്രിയയുടെ സഹായം

    റാമിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് പത്മപ്രിയ. മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് ഇവര്‍. തന്റെ മനസ്സിലെ ആഗ്രഹത്തെക്കുറിച്ച് റാം പറഞ്ഞപ്പോള്‍ തന്നാല്‍ക്കഴിയുന്ന സഹായം നല്‍കാനായിരുന്നു താരം തീരുമാനിച്ചത്. ഇത് പ്രകാരമാണ് മമ്മൂട്ടിയുമായി കൂടിക്കാഴ്ചയൊരുക്കിയത്. നല്ലൊരു സിനിമയ്ക്കും തന്റെ സുഹൃത്തിനും വേണ്ടിയാണ് താന്‍ ശ്രമിച്ചതെന്ന് പത്മപ്രിയ പറയുന്നു. താരത്തിന്റെ ഇടപെടലുകളും ശ്രമവും വിജയം കണ്ടുവെന്നാണ് സിനിമാപ്രവര്‍ത്തകരടക്കമുള്ളവര്‍ പറയുന്നത്.

    തിരക്കഥ ഇല്ലാതെ തന്നെ സമ്മതിച്ചു

    തിരക്കഥ ഇല്ലാതെ തന്നെ സമ്മതിച്ചു

    പാലക്കാട്ടെ ലൊക്കേഷനില്‍ വെച്ചായിരുന്നു മമ്മൂട്ടിയോട് പേരന്‍പിനെക്കുറിച്ച് സൂചിപ്പിച്ചത്. തിരക്കഥ തയ്യാറാവുന്നതിന് മുന്‍പ് തന്നെ ഈ സിനിമയില്‍ അഭിനയിക്കാന്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നു. പ്രമേയം ഇഷ്ടപ്പെടുകയാണെങ്കില്‍ മാത്രമേ തിരക്കഥ ഒരുക്കുള്ളൂവെന്ന നിലപാടിലായിരുന്നു സംവിധായകന്‍. അന്നദ്ദേഹം വിസമ്മതം അറിയിച്ചിരുന്നുവെങ്കില്‍ ഈ സിനിമ ഉണ്ടാവുകയില്ലായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു. പ്രമേയം ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ നവാഗതരെന്നോ അനുഭവസമ്പത്തുള്ളവരാണെന്നോ, ഭാഷാഭേദമോ ഒന്നും നോക്കാത്തയാളാണ് മമ്മൂട്ടി.

    അദ്ദേഹത്തില്‍ ഭദ്രമായിരിക്കുമെന്ന വിശ്വാസം

    അദ്ദേഹത്തില്‍ ഭദ്രമായിരിക്കുമെന്ന വിശ്വാസം

    ഈ കഥാപാത്രം അദ്ദേഹത്തില്‍ ഭ്ദ്രമായിരിക്കുമെന്ന വിശ്വാസം അന്നേ തനിക്കുണ്ടായിരുന്നുവെന്ന് പ്ത്മപ്രിയ പറയുന്നു. അച്ഛന്‍ മകള്‍ ബന്ധത്തെക്കുറിച്ച് പുറത്തിറങ്ങിയ സിനിമകളില്‍ മമ്മൂട്ടി അവിസ്മരണീയമാക്കിയ നിരവധി കഥാപാത്രങ്ങളുണ്ട്. അക്കൂട്ടത്തില്‍ അമുതവനും ഇടം നേടുമെന്ന് അന്നേ താന്‍ കരുതിയിരുന്നുവെന്നും താരം പറയുന്നു. ഇത് ശരിയാണെന്ന് പിന്നീട് തെളിയുകയും ചെയ്തുവെന്ന് സിനിമാലോകവും സാക്ഷ്യപ്പെടുത്തുന്നു.

    അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ

    അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ

    അമുതവനും മകള്‍ പാപ്പയും തമ്മിലുള്ള ബന്ധത്തിന്റെ തീവത്രയെക്കുറിച്ചാണ് സിനിമ പറയുന്നത്. ഭിന്നശേഷിക്കാരിയായ മകളെക്കുറിച്ചോര്‍ത്ത് ആകുലപ്പെടുകയും അവളുടെ സന്തോഷങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുകയും ചെയ്യുന്ന പിതാവാണ് താനെന്ന് അമുതവന്‍ തെളിയിച്ചിട്ടുണ്ട്. ഇതുവരെ പുറത്തുവന്ന ടീസറുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം കൃത്യമായി വ്യക്തമാവും.

    റിലീസിനായി കാത്തിരിക്കുന്നു

    റിലീസിനായി കാത്തിരിക്കുന്നു

    ലോകമെങ്ങുമുള്ള സിനിമാപ്രേമികള്‍ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്. ഭാഷാഭേദമില്ലാതെ അഭിനയിക്കുകയും മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തപ്പോള്‍ മെഗാസ്റ്റാര്‍ ആരാധകരും സന്തോഷത്തിലാണ്. സെപ്റ്റംബര്‍ ഴേിന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ സീമരാജയുമായി ശിവകാര്‍ത്തികേയനും ഇതേ ദിവസമെത്തുന്നുണ്ട്. അതിനാല്‍ റിലീസ് മാറ്റുമോയെന്ന കാര്യത്തെക്കുറിച്ച് ആരാധകര്‍ക്ക് സംശയമുണ്ട്. റിലീസ് മാറ്റിയെന്നും പുതുക്കിയ തീയതി ഉടന്‍ അറിയിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

    മികച്ച പ്രതികരണം

    മികച്ച പ്രതികരണം

    അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമയ്ക്കായി മമ്മൂട്ടിയും സാധനയും നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അഞ്ജലി അമീറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മെഗാസ്റ്റാര്‍ തന്നെയായിരുന്നു താരത്തെ നായികയാക്കാന്‍ സംവിധായകനോട് നിര്‍ദേശിച്ചത്. മെഗാസ്റ്റാറിന്റെ പിന്തുണയെക്കുറിച്ച് ഈ താരം വാചാലയായിരുന്നു.

    മാസ് മാത്രമല്ല ക്ലാസും വഴങ്ങും

    മാസ് മാത്രമല്ല ക്ലാസും വഴങ്ങും

    ജാക്കറ്റും കൂളിങ് ഗ്ലാസും തോക്കുമൊക്കെയായുള്ള മാസ് ചിത്രങ്ങളും കഥാപാത്രവുമല്ല പച്ചയായ യാഥാര്‍ത്ഥ്യത്തിന്റെ കഥ പറയുന്ന സിനിമകളുടെ ഭാഗാമാവാനും താന്‍ റെഡിയാണെന്ന് മമ്മൂട്ടി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും ടീസറും ഗാനവുമൊക്കെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്. മമ്മൂട്ടിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി സംവിധായകരും താരങ്ങളും രംഗത്തുവന്നിരുന്നു.

    English summary
    Behind the scene story of Pernapu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X