twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കമ്മാരനും മോഹന്‍ലാലും തമ്മില്‍ കൂട്ടയടി! ഇടയിലുടെ ഗോളടിച്ച് പഞ്ചവര്‍ണതത്ത! ട്രോളന്മാരെ നമിക്കണം..

    |

    മലയാളികളുടെ ഇത്തവണത്തെ വിഷു ബിഗ് റിലീസായ എത്തിയ സിനിമകള്‍ക്കൊപ്പമായിരുന്നു. ഏറെ നാളുകളായി സിനിമാ പ്രേമികള്‍ കാത്തിരുന്ന മൂന്ന് സിനിമകളായിരുന്നു ഏപ്രില്‍ 14 ന് തിയറ്ററുകളിലേക്ക് എത്തിയത്. മൂന്നും വ്യത്യസ്തമായി നില്‍ക്കുന്ന സിനിമകളാണെങ്കിലും മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് കിട്ടുന്നത്.

    ഏട്ടനെ തള്ളി തള്ളി പ്രണവിനുമായി! ആദിയുടെ തള്ള് കളക്ഷന്‍ പുറത്ത്! കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍..!ഏട്ടനെ തള്ളി തള്ളി പ്രണവിനുമായി! ആദിയുടെ തള്ള് കളക്ഷന്‍ പുറത്ത്! കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍..!

    ദിലീപിന്റെ കമ്മാരസംഭവം ബിഗ് ബജറ്റിലൊരുക്കിയതാണ്. മോഹന്‍ലാല്‍ ആരാധകരുടെ കഥയുമായിട്ടാണ് മോഹന്‍ലാല്‍ എന്ന സിനിമ വന്നത്. രമേഷ് പിഷാരടിയുടെ സംവിധാനത്തിലെത്തിയ സിനിമയായിരുന്നു പഞ്ചവര്‍ണതത്ത. അവധിക്കാലവും ഹോളിഡേയും ഒന്നിച്ച് വരുന്നതിനാല്‍ സിനിമകള്‍ക്ക് വലിയ പിന്തുണയാണ് കുടുംബ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

    ട്രോളന്മാര്‍...

    ട്രോളന്മാര്‍...

    സിനിമകളുടെ പേരില്‍ ഫാന്‍സിന്റെ ഫൈറ്റ് സര്‍വ്വ സാധാരണമാണ്. അതിനാല്‍ തന്നെ മികച്ച സിനിമയാണെങ്കിലും പലരും നെഗറ്റീവ് റിവ്യൂ ഇടുന്നത് പതിവായിരിക്കുകയാണ്. ദിലീപിന്റെ കമ്മാരസംഭവത്തിനെ ചിലര്‍ നല്ലതെന്ന് പറയുമ്പോള്‍ മറ്റ് ചിലര്‍ക്ക് മോശമാണ്. മഞ്ജുവാര്യരുടെ മോഹന്‍ലാല്‍ മികച്ച സിനിമയാണെന്ന് പറയുമ്പോല്‍ ഓവര്‍ ആക്ട്റ്റ് ചെയ്ത ചളമാക്കിയെന്നും അഭിപ്രായമുണ്ട്. ഇവയ്ക്ക് രണ്ടിനും ഇടയില്‍ നിന്നും പഞ്ചവര്‍ണതത്തയ്ക്ക മികച്ച കുടുംബചിത്രം, ജയറാമിന്റെ തിരിച്ച് വരവ് തുടങ്ങിയ അഭിപ്രായങ്ങളാണ് കിട്ടുന്നത്.

    കണ്ടംവഴി ഓടി

    കണ്ടംവഴി ഓടി

    ദിലീപിന്റെ കമ്മാരസംഭവത്തിനൊപ്പം തിയറ്ററുകളിലേക്ക് എത്തിയ മഞ്ജു വാര്യരുടെ മോഹന്‍ലാല്‍ കണ്ടംവഴി ഓടിയിരിക്കുകയാണെന്നാണ് ചിലര്‍ പറയുന്നത്.

    പറ്റിയ പോസ്റ്റര്‍

    പറ്റിയ പോസ്റ്റര്‍

    ചതിയിലെ ചരിത്രം, നായകനിലെ വഞ്ചകന്‍, വഞ്ചകനിലെ നായകന്‍ തുടങ്ങിയവയായിരുന്നു അവസാനമിറങ്ങിയ സിനിമയിലെ പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ശേഷം ദിലീപിന്റെ സിനിമയ്ക്ക് പറ്റിയ പോസ്റ്റര്‍ എന്നാണ് ചിലര്‍ പറയുന്നത്.

    പ്രതികാരത്തിന്റെ കഥ

    പ്രതികാരത്തിന്റെ കഥ

    ഇതൊരു ചരിത്രകഥയല്ല.. വിശ്വംഭരന്‍ നമ്പ്യാരുടെ മകന്‍ കമ്മാരന്റെ,.. കമ്മാരന്‍ നമ്പ്യാരുടെ പ്രതികാരത്തിന്റെ കഥ.. ചതിയുടെ കഥ അതാണ്.. കമ്മാരസംഭവം.

    വിഷു പടക്കം

    വിഷു പടക്കം

    വിഷു പടക്കം നേരത്തെ എത്തി.. മോഹന്‍ലാല്‍ കണ്ടിറങ്ങിയവര്‍ ഇത്തവണത്തെ വിഷുവിന് പടക്കം നേരത്തെ പൊട്ടിച്ച പോലെയുണ്ടെന്ന് പറയുന്നു.

    പറയാതിരിക്കാന്‍ പറ്റില്ല..

    പറയാതിരിക്കാന്‍ പറ്റില്ല..

    ദിലീപ് എന്ന നടന്റെയും മുരളി ഗോപി എന്ന തിരക്കഥാകൃത്തിന്റെയും കഴിവും നിറഞ്ഞ് നിന്ന സിനിമയാണ് കമ്മാരസംഭവം. ഇതിനെ കുറിച്ച് ഒന്നും പറയാതിരിക്കാന്‍ പറ്റില്ല.. അത്രയ്ക്കും മനോഹരമാണ്.

     കത്തികയറി

    കത്തികയറി

    സിനിമയുടെ ആദ്യ പകുതി കഴിയുമ്പോള്‍ വന്ന കമന്റസ് ഇങ്ങനെയായിരുന്നു. കമ്മാരന്‍ ഒരു രക്ഷയുമില്ല. കിടിലനാണെന്നും ദിലീപേട്ടന്‍ കത്തികയറുകയാണെന്നും.

    പരാജയപ്പെട്ടു...

    പരാജയപ്പെട്ടു...

    അവസാനം മഞ്ജുവിന്റെ മുമ്പിലും ദിലീപ് ദയനീയമായി പരാജയപ്പെട്ടു. ഇനി എങ്കിലും നാറാതെ പറ്റുന്ന പണി എടുത്ത് ജീവിച്ച് കൂടെ എന്ന് ചോദിക്കുന്ന ട്രോളന്മാരും ഉണ്ട്.

     നമിത പ്രമോദ്

    നമിത പ്രമോദ്

    കമ്മാരസംഭവത്തിന് നെഗറ്റീവ് റിവ്യൂ ആണെന്നറിഞ്ഞ നമിത പ്രമോദിന്റെ മറുപടി. മുന്‍പ് ദിലീപിനൊപ്പം അഭിനയിച്ച ചന്ദ്രേട്ടന്‍ എവിടെയാ.. വിജയിച്ചോ.. വില്ലാളി വീരന്‍ വിജയിച്ചോ... പിന്നെ എന്തിന് കമ്മാരസംഭവം മാത്രം വിജയിക്കണം..

     ഒരു അവലോകനം

    ഒരു അവലോകനം

    വിഷു റിലീസിനെത്തിയ സിനിമകളുടെ ഒരു അവലോകനം നടത്തിയാല്‍ ഇങ്ങനെയുണ്ടാവും. മോഹന്‍ലാല്‍ എന്തരോ എന്തോ എന്ന അവസ്ഥ. പഞ്ചവര്‍ണതത്ത ഫീല്‍ ഗുഡ് സിനിമ. കമ്മാരസംഭവം വേറെ ലെവല്‍ സിനിമ.

    കൊലമാസ്...

    കൊലമാസ്...

    കൈയില്‍ മൂന്നു മണിക്കൂര്‍ ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ പോയിക്കോളു.. ഇപ്പോള്‍ പോയാല്‍ രാത്രി എങ്കിലും ടിക്കറ്റ് കിട്ടും. കാരണം കമ്മാരസംഭവം മാസല്ല.. മരണമാസല്ല... കൊലമാസല്ല.. അതുക്കും മേലെയുള്ള എന്തോ ആണ്.

    കിടുക്കി..

    കിടുക്കി..

    കമ്മാരസംഭവത്തെ കുറിച്ച രണ്ട് തരത്തിലുള്ള റിവ്യൂസാണ് വരുന്നത്. എന്നാല്‍ സിനിമയിലെ ദിലീപിന്റെ നെഗറ്റീവ് റോള്‍ അതു കിടുവായിരുന്നെന്നാണ് പ്രേക്ഷകന്‍ പറയുന്നത്.

     ജനപ്രിയ നായകന്മാര്‍..

    ജനപ്രിയ നായകന്മാര്‍..

    മലയാളത്തിലെ രണ്ട് ജനപ്രിയ നായകന്മാരാണ് ദിലീപും ജയറാമും. ഇരുവരുടെയും സിനിമകള്‍ ഒന്നിച്ചൊരു ദിവസം തിയറ്ററുകളിലേക്കെത്തി. രണ്ടും മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.

    സിനിമ കണ്ടവര്‍

    സിനിമ കണ്ടവര്‍

    ദിലീപിന്റെ കരിയറിലെ ഹൈപ്പ് പടമായ കമ്മാരസംഭവം കണ്ടിറങ്ങിയ ചില പ്രേക്ഷകര്‍.. നമിത പ്രമോദ്- ദിലീപ് കോംബോ. മൂന്നുമണിക്കൂര്‍ ലാഗ്. ഗാന്ധിജിയും നേതാജിയുമായുള്ള സീനുകള്‍. സെക്കന്റ് ഹാഫ് മുതലുള്ള സീനുകളും

    മോഹന്‍ലാല്‍ ആരാധകരാണോ

    മോഹന്‍ലാല്‍ ആരാധകരാണോ

    നിങ്ങള്‍ ഒരു മോഹന്‍ലാല്‍ ആരാധകനാണെങ്കില്‍ ദയവ് ചെയ്ത് ഈ സിനിമ കാണാരുത്. കണ്ടു കഴിഞ്ഞാല്‍ നിങ്ങള്‍ മോഹന്‍ലാല്‍ വിരോധിയായി മാറിയേക്കും.

     സന്തോഷം കൊണ്ടാണ്..

    സന്തോഷം കൊണ്ടാണ്..

    പടം ഹിറ്റായി എന്നിട്ടും കരയുന്ന കണ്ട ജയറാമിനോട് പ്രേക്ഷകര്‍ എന്തിനാ കരയുന്നതെന്ന് ചോദിക്കുന്നു. ശേഷം മറുപടി സന്തോഷം കൊണ്ടാണ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് എന്റെ സിനിമയ്ക്ക് പോസീറ്റിവ് റിവ്യൂ കിട്ടുന്നത്.

    വിഷു വിന്നര്‍

    വിഷു വിന്നര്‍

    പഞ്ചവര്‍ണതത്തയെ കുറിച്ചുള്ള റിവ്യൂ ജയറാമേട്ടന്റെ വമ്പന്‍ തിരിച്ചു വരവാണെന്നാണ്. ഇത്തവണത്തെ വിഷു വിന്നര്‍ സിനിമ പഞ്ചവര്‍ണതത്തയായിരിക്കും.

    ജയറാമിന് മാത്രം നിര്‍മാണ കമ്പനി ഇല്ലാത്തതിന് ഒരു കാരണമുണ്ട്, വെളിപ്പെടുത്തലുമായി മണിയന്‍പിള്ള രാജു!!ജയറാമിന് മാത്രം നിര്‍മാണ കമ്പനി ഇല്ലാത്തതിന് ഒരു കാരണമുണ്ട്, വെളിപ്പെടുത്തലുമായി മണിയന്‍പിള്ള രാജു!!

    English summary
    Panchavarnathatha, mohanlal, kammara sambhavam movie trolls
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X