For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്തിന് ഒളിച്ചോടിയെന്ന് പിന്നീട് ഞങ്ങൾക്ക് തോന്നി, കല്യാണത്തിന് ശേഷം സംഭവിച്ചതിനെ കുറിച്ച് ചാന്ദിനി

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഷാജു ശ്രീധറും ചാന്ദിനിയും. ഒരു സിനിമ കഥയെ വെല്ലുന്ന തരത്തിലുള്ളതാണ് ഇവരുടെ പ്രണയ കഥ. വീട്ടുകാരുടെ കണ്ണുവെട്ടിച്ചുള്ള പ്രണയവും പിന്നീടുള്ള രഹസ്യ വിവാഹമൊക്കെ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. 1995ല്‍ പുറത്തിറങ്ങിയ കോമഡി മിമിക്‌സ് ആക്ഷന്‍ 500 ലൂടെയായിരുന്നു ഷാജു സിനിമയിൽ എത്തുന്നത്. പണ്ടത്തെ സിനികളിൽ സജീവമായിരുന്നു ചാന്ദിനി. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോൾ സ്വന്തമായി ഒരു നൃത്ത വിദ്യാലായം നടത്തുന്നുണ്ട്.

  ഷാജുവും ചാന്ദിനിയും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു വിവാഹിതരാവുന്നത്. ഒരു സാധാരണ വിവാഹമായിരുന്നില്ല ഇവരുടേത്. ഒളിച്ചോടി പോയാണ് ഇരുവരും വിവാഹം കഴിക്കുന്നത്. എന്നാൽ പിന്നീട് വീട്ടുകാർ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത ഓളിച്ചോടി പോയി വിവാഹ കഴിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ചാന്ദിനിയും ഷാജുവും. ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  അന്ന് പ്രസവം കഴിഞ്ഞിട്ട് ഏഴോ എട്ടോ ദിവസം, ആ കമന്റ് വളരെ സങ്കടപ്പെടുത്തി, വെളിപ്പെടുത്തി പേളി

  സിനിമയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. കോട്ടപ്പുറത്തെ കൂട്ടുകുടുംബം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ആദ്യമായി പരസ്പരം കാണുന്നത്. ചാന്ദിനിയാണ് ഷാജുവിനെ കണ്ടതിനെ കുറിച്ച് പറഞ്ഞത്. അതിന് ശേഷം നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചു. ആദ്യം സൗഹൃദമായിരുന്നെന്നും പിന്നീട് പ്രണയമായി മാറിയെന്നും താരങ്ങൾ പറഞ്ഞു.

  ഫോൺ ബില്ല് വന്നതോടെയാണ് പ്രണയം വീട്ടിൽ പിടിച്ചത്. പിന്നീട് പരസ്പരം മിണ്ടരുതെന്നൊക്കെ വീട്ടുകാർ വിലക്കി‌യിരുന്നതായും ഷാജു പറയുന്നു. പ്രണയം വീട്ടിൽ പിടിച്ചതോടെ ചാന്ദിനിയുടെ വീട്ടിൽ കല്യാണത്തെ കുറിച്ച് സംസാരിച്ചിരുന്നു. അന്ന് മിമിക്രികാർക്ക് പെണ്ണ് കൊടുക്കാത്ത സാഹചര്യമായിരുന്നു. അങ്ങനെയാണ് ഒളിച്ചോടി പോയി വിവാഹം കഴിച്ചത്. ഒരു പ്ലാനുമില്ലാതെ പെട്ടെന്നായിരുന്നു വിവാഹം കഴിച്ചതെന്നാണ് ചാന്ദിനി പറയുന്നത്.

  വിവാഹത്തിന് ശേഷമുള്ള രസകരമായ സംഭവവും താരങ്ങൾ പറയുന്നു. രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ വീട്ടുകാരുടെ എല്ലാ പ്രശ്നങ്ങളും മാറി. തൊട്ട് അടുത്ത ദിവസം എല്ലാം പഴയത് പോലെ ആവുകയായിരുന്നു. എന്റെ അച്ഛനും അമ്മയും വന്നു. ഇരുവീട്ടുകാരും സംസാരിച്ച് ഒരു പാർട്ടി ആവുകയായിരുന്നു. തങ്ങൾ എന്തിനാണ് ഇന്നലെ ഓടിയെ എന്ന് ചിന്തിച്ചു പോയെന്നും ചാന്ദിനി തമാശ രൂപത്തിൽ പറഞ്ഞു. ഭയങ്കര സസ്പെൻസുണ്ടാക്കിയ വിവാഹമായിരുന്നു എന്നും ഷാജു പറയുന്നു. സാധാരണ ഒരു കുട്ടിയുണ്ടായ ശേഷമാണ് വീട്ടുകാർ തമ്മിൽ ഒന്നാകുന്നത്. എന്നാൽ ഇത് കലക്കി എന്നാണ് ലവ് സ്റ്റോറി കേട്ടതിന് ശേഷം എംജി ശ്രീകുമാർ പറഞ്ഞത്

  Interview with Unni mukundan | FilmiBeat Malayalam

  സിനിമയിൽ അവസരങ്ങൾ കൈവിട്ട് പോയതിനെ കുറിച്ചും ഷാജു പറയുന്നു.മോഹൻലാലിന്‌റെ ശബ്ദ നേരത്തെ ഇടയ്ക്ക് കയറി വരുമായിരുന്നു. അങ്ങനെ പല വേഷങ്ങളും പോയിട്ടുണ്ടെന്നാണ് നടൻ പറയുന്നത്. സംസാരിക്കുമ്പോൾ മനഃപൂർവ്വം അല്ലാതെ തന്നെ അദ്ദേഹത്തിന്റെ ശബ്ദം വന്നു പോകുമായിരുന്നു. ഇപ്പോൾ കുറെയൊക്കെ മാറി വരുന്നുണ്ട്. ഇപ്പോൾ ഇമിറ്റോറ്റ് ചെയ്താൽ ശബ്ദം കൃത്യമായി വരാറില്ല. പണ്ടൊക്കെ സ്റ്റേജുകളിൽ ഭയങ്കര ഹരമായിരുന്ന സമയത്തും വരുമാന മാർഗ്ഗം ആയതുകൊണ്ടും ആണ് അദ്ദേഹത്തെ അനുകരിച്ചിരുന്നത്. അല്ലാതെ സിനിമയ്ക്ക് അത് ആവശ്യമില്ല. ഒരുപാട് നാളുകൾക്ക് ശേഷവുമാണ് ഇപ്പോൾ മിമിക്രി കാണിക്കുന്നതെന്നും ഷാജു അഭിമുഖത്തിൽ പറയുന്നു.

  Read more about: shaju
  English summary
  Parayam Nedam: Actresss Chandini Opens Up Their Register Marraige And Other Issuees
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X