For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ തമ്മില്‍ ഒന്നും ഒളിക്കാറില്ല! സുനിലുമായുള്ള വിവാഹത്തെക്കുറിച്ച് പാരീസ് ലക്ഷ്മി!

  |
  കേരളത്തിന്റെ മരുമകളായതിനെ കുറിച്ച് പാരീസ് ലക്ഷ്മി

  പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും രൂപം കാണുമ്പോള്‍ പാരീസ് ലക്ഷ്മിയെ എല്ലാവര്‍ക്കും മനസ്സിലാവും. അഞ്ജലി മേനോന്‍ ചിത്രമായ ബാംഗ്ലൂര്‍ ഡേയ്‌സ് കണ്ടവരാരും നിവിന്‍ പോളിയുടെ ഭാര്യയായെത്തിയ സുന്ദരിയെ മറന്നുകാണാനിടയില്ല. സാള്‍ട്ട് മാംഗോ ട്രീ, ഓലപ്പീപ്പി, ടിയാന്‍ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്ച വെച്ചത്. സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ പരിപാടികളിലും താരം സജീവമായി പങ്കെടുക്കാറുണ്ട്. മറുനാട്ടില്‍ നിന്നും കേരളക്കരയിലേക്കെത്തി കേരളത്തിന്റെ മരുമകളായി മാറിയിരിക്കുകയാണ് ഈ താരം.

  അയാള്‍ വൃത്തികെട്ടവനും അഹങ്കാരിയുമാണ്! ശ്രീശാന്തിനെതിരെ ആഞ്ഞടിച്ച് സബാ ഖാൻ!

  ഫ്രാന്‍സിലാണ് ജനിച്ച് വളര്‍ന്നതെങ്കിലും കേരളവുമായി പ്രത്യേക ആത്മബന്ധമുണ്ട് ലക്ഷ്മിക്കും കുടുംബത്തിനും. കഥകളി കലാകാരനായ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തില്‍ സ്ഥിര താമസക്കാരിയായിരിക്കുകയാണ് ഈ താരം. കേരളത്തിലെത്തിയതിനെക്കുറിച്ചും സുനിലിനെ പരിചയപ്പെട്ടതിനെക്കുറിച്ചും ആ പ്രണയം വിവാഹത്തിലെത്തിയതിനെക്കുറിച്ചുമൊക്കെ താരം വ്യക്തമാക്കിയിരുന്നു. ഹാപ്പിനെസ്സ് പ്രൊജക്ടില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

  പൂര്‍ണ്ണിമയുടെയും ഇന്ദ്രന്‍റെയും പാത്തൂട്ടിക്ക് 14! മകള്‍ക്കായി താരദമ്പതികളുടെ സര്‍പ്രൈസ്! കാണൂ!

  വര്‍ഷങ്ങളായുള്ള സൗഹൃദം

  വര്‍ഷങ്ങളായുള്ള സൗഹൃദം

  വിദേശത്ത് ജനിച്ചുവളര്‍ന്ന പാരീസ് ലക്ഷ്മി വിവാഹത്തോടെ കേരളത്തില്‍ സ്ഥിര താമസക്കാരിയായിരിക്കുകയാണ്. കഥകളി കലാകാരനായ സുനിലാണ് താരത്തെ ജീവിതസഖിയാക്കിയത്. കുട്ടിക്കാലം മുതലേ തന്നെ അദ്ദേഹത്തെ അറിയുമായിരുന്നുവെന്നും ആ സൗഹൃദമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലേക്കത്തുമെത്തിയത്. 7 വയസ്സുള്ളപ്പോഴായിരുന്നു അദ്ദേഹത്തെ ആദ്യമായി കണ്ടത്. അന്നദ്ദേഹത്തിന് 21 വയസ്സായിരുന്നു. കഥകളി അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആ കൂടിക്കാഴ്ച. മാതാപിതാക്കളുടെ ആവശ്യ പ്രകാരമായിരുന്നു അദ്ദേഹവും സംഘവും തങ്ങള്‍ക്ക് മുന്നില്‍ പരിപാടി അവതരിപ്പിച്ചത്. അതായിരുന്നു സൗഹൃദത്തിന്റെ തുടക്കം. പിന്നീട് നാട്ടിലേക്കെത്തുമ്പോഴൊക്കെ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു.

  നൃത്തം കാണണമെന്ന് പറഞ്ഞു

  നൃത്തം കാണണമെന്ന് പറഞ്ഞു

  ആദ്യത്തെ മൂന്ന് വര്‍ഷം നാട്ടില്‍ വന്നപ്പോഴൊക്കെ അദ്ദേഹത്തെ കണ്ടിരുന്നുവെങ്കിലും പിന്നീട് തങ്ങള്‍ വേറെ സ്ഥലത്തേക്കായിരുന്നു പോയിരുന്നത്. ഇതോടെ അദ്ദേഹത്തെ കാണുന്നത് ഇല്ലാതായി. പിന്നീട് 16മാത്തെ വയസ്സിലായിരുന്നു അദ്ദേഹത്തെ കണ്ടത്. ഭരതനാട്യം പഠിച്ചുകൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു അത്. അന്നദ്ദേഹം തന്റെ നൃത്തം കാണണമെന്ന് പറഞ്ഞിരുന്നു. നാട്ടില്‍ വെച്ചും പരിപാടികള്‍ ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. തന്റെ നൃത്തം അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. പിന്നീടാണ് നാട്ടിലെ അമ്പലത്തില്‍ താന്‍ പെര്‍ഫോം ചെയ്തത്.

  21മാത്തെ വയസ്സില്‍ വിവാഹം

  21മാത്തെ വയസ്സില്‍ വിവാഹം

  തുടക്കത്തില്‍ തന്നെ തങ്ങള്‍ക്കിടയില്‍ മികച്ച കെമിസ്ട്രി ഉടലെടുത്തിരുന്നു. അതെന്താണെന്ന് വിവരിക്കാന്‍ കഴിയില്ല. പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്ന സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. ആദ്യ കൂടിക്കാഴ്ച മുതലേ തനിക്ക് അങ്ങനെയൊരു തോന്നലുണ്ടായിരുന്നു. വലുതായപ്പോഴും അത് അതേ പോലെ നില്‍ക്കുകയായിരുന്നു. അങ്ങനെ 21മാത്തെ വയസ്സില്‍ വിവാഹം തീരുമാനിക്കുകയായിരുന്നു. വിവാഹ ശേഷം മികച്ച പിന്തുണ നല്‍കിയും അന്യോന്യം പോത്സാഹിപ്പിച്ചും മുന്നേറുകയാണ് ഈ താരദമ്പതികള്‍.

  മനസ്സിലാക്കി മുന്നോട്ട് പോവുന്നു

  മനസ്സിലാക്കി മുന്നോട്ട് പോവുന്നു

  പ്രായ വ്യതാസമുണ്ടെങ്കില്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയുണ്ടായിരുന്നതിനാല്‍ വിവാഹത്തെക്കുറിച്ച് തീരുമാനിക്കുന്നത് എളുപ്പമായിരുന്നു. താന്‍ ആര്‍ക്കൊപ്പമാണ് ജീവിക്കാന്‍ പോവുന്നതെന്ന കാര്യത്തെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ ഒന്നും ഒളിക്കാറില്ലെന്നും അത് തന്നെയാണ് തങ്ങള്‍ക്കിടയിലെ കെമിസ്ട്രിയെന്നും താരം പറയുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ് തന്റേത്. ഇതേക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായി അറിയാവുന്നതിനാല്‍ അദ്ദേഹം വളരെ കൂളായി അത് മാനേജ് ചെയ്യാറുമുണ്ടെന്നും താരം പറയുന്നു.

  മദാമ്മ വിളിയില്‍ അസ്വസ്ഥത

  മദാമ്മ വിളിയില്‍ അസ്വസ്ഥത

  വിദേശിയാണെങ്കില്‍ക്കൂടിയും കേരളത്തിന്റെ സ്വഭാവത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട് ലക്ഷ്മി. എന്നാല്‍ പലരും താരത്തെ മദാമ്മയെന്ന് സംബോധന ചെയ്യാറുണ്ട്. ആ വിളിയില്‍ താന്‍ അസ്വസ്ഥയാണെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ഇന്നും തന്നെ വിദേശിയായാണ് പലരും കാണുന്നത്. എന്നാല്‍ മദാമ്മ വിളി ഇനിയെങ്കിലും ഒഴിവാക്കിക്കൂടേയെന്നും താരം ചോദിക്കുന്നു. കുട്ടിക്കാലം മുതല്‍ത്തന്നെ തന്നെ വിദേശിയായാണ് ആളുകള്‍ പരിഗണിക്കാറുള്ളത്. സ്‌കിന്‍ ടോണ്‍ കാണുമ്പോള്‍ തന്നെ താന്‍ വിദേശിയാമെന്ന് മനസ്സിലാവുമെന്നും താരം പറയുന്നു.

  അവസരം ലഭിക്കുന്നില്ല

  അവസരം ലഭിക്കുന്നില്ല

  ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചുവെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളൊന്നും തനിക്ക് ലഭിക്കില്ലെന്ന തരത്തിലുള്ള സങ്കടവും ഈ താരം നേരത്തെ പങ്കുവെച്ചിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സും ഓലപ്പീപ്പിയും ടിയാനുമൊക്കെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും സിനിമാ അവസരങ്ങള്‍ കുറവാണെന്നും താരം പറഞ്ഞിരുന്നു. അഭിനയം മാത്രമല്ല നൃത്തപരിപാടികളുമായി സജീവമാണ് ഈ താരം.

  English summary
  Paris Lakshmi reveals about her love story.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X