For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങൾ മാത്രം ഒരു കാറിൽ കയറി, പാർവതിയുടെ അമ്മ മറ്റൊരു കാറില്‍ പിന്നാലെ വന്നു, ജയറാം പറയുന്നു

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡികളാണ് പാർവതിയും ജയറാമും. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. പാർവതിയുടേയും ജയറാമിന്റേയും പ്രണയകഥ ഇന്നും മലയാള സിനിമയിൽ ചർച്ചാ വിഷയമാണ്. മുതിർന്ന താരങ്ങളെല്ലം ഇരുവരുടേയും കുറിച്ച് പറയുമ്പോൾ ആദ്യം പറയുന്നത് ഇവരുടെ രസകരമായ പ്രണയത്തെ കുറിച്ചാണ്.

  കിടിലന്‍ ലുക്കില്‍ കിയാര; ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

  മൂന്ന് തവണ അടി കിട്ടി, ഒരു പ്രൊഡ്യൂസറും വിളിച്ചില്ല, പഠിച്ച പാഠത്തെ കുറിച്ച് പ്രിയദർശൻ

  സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു പാർവതി വിവാഹിതയാവുന്നത്. എന്നാൽ ജയറാമുമായുള്ള കല്യാണത്തോടെ സിനിമ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ലൈംലൈറ്റിൽ നിന്ന് ഒരു പക്ക കുടുംബിനിയായി താരം മാറി. സ്വന്തം ഇഷ്ടപ്രകാരമായിരുന്നു പാർവതി അഭിനയം വിടുന്നത്. ''തന്റെ പിന്‍ബലത്തോടെയായിരുന്നില്ല പാർവതി അങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് ജയറാം പറയുന്നത്. ഫ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് ജയറാം ഇക്കാര്യം വെളിപ്പെടുത്തിയത്. പാർവതിയുമായുള്ള പ്രണയത്തെ കുറിച്ചും അമ്മയുടെ എതിർപ്പിനെ കുറിച്ചുമൊക്കെ താരം പറയുന്നുണ്ട്.

  കുടുംബവിളക്ക്; സുമിത്ര രഹസ്യമാക്കിയ സത്യങ്ങളെല്ലാം സിദ്ധാർത്ഥ് അറിയുന്നു, സത്യം പറഞ്ഞ് വേദിക

  തുടക്കത്തിൽ പാർവതിയുടെ അമ്മയ്ക്ക് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. ഒരുമിച്ച് അഭിനയിക്കുന്ന സെറ്റുകളിൽ എല്ലാം അമ്മയും കൂടെ വരാറുണ്ട്.
  ഷോട്ട് റെഡി എന്ന് പറയുമ്പോഴാണ് അമ്മ പാര്‍വതിയുടെ അടുത്ത് നിന്നും മാറുന്നത്. ശുഭയാത്രയുടെ സമയത്ത് ഷൂട്ടാണെന്ന് പറഞ്ഞ് ഞങ്ങളെ മാത്രം കാറില്‍ കയറ്റിയിരുന്നു. അമ്മ അതിന് പിന്നാലെ മറ്റൊരു കാറില്‍ വന്നിരുന്നു. ഭയങ്കര പ്രൊട്ടക്ടീവായിരുന്നു. സംവിധായകൻ കമൽ സഹായിച്ചതിനെ കുറിച്ചു ജയറാം പറയുന്നുണ്ട്. കമൽ ആയിരുന്നു ഞങ്ങളുടെ പ്രണയത്തിലെ ഹംസം. ഇനി ഒരുമിച്ചുള്ള രംഗമാണ് ചിത്രീകരിക്കാനുള്ളതെന്ന് പറഞ്ഞ് ഞങ്ങൾക്ക് സംസാരിക്കാനുള്ള അവസരം ഒരുക്കി തരുമായിരുന്നു. പാര്‍വതിയുടെ അമ്മയുടെ കൈയ്യില്‍ നിന്നും നല്ല ചീത്ത കിട്ടിയിട്ടുണ്ട് കമലിന്.

  എന്നാൽ തുടക്കസമയത്ത് പാർവതി തന്നെ മൈൻഡ് ചെയ്തിരുന്നില്ലെന്നും ജയറാം പറയുന്നുണ്ട്. അന്ന് പാർവതി പോപ്പുലർ ആയിരുന്നു. സിനിമ വേണ്ട കുട്ടികളെ നോക്കി കുടുംബിനി ആയിരുന്നാൽ മതിയെന്ന് പാർവതി സ്വന്തമായി എടുത്ത തീരുമാനമായിരുന്നു. ലൈംലൈറ്റ് വേണ്ടെന്ന് വെച്ച് അങ്ങനെയൊരു തീരുമാനമെടുത്തത് വലിയ കാര്യമാണ്. തന്റെ പിന്‍ബലത്തോടെയായിരുന്നില്ല ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും ജയറാം പറഞ്ഞു.

  ഡയറ്റിനെ കുറിച്ചും വർക്കൗട്ടിനെ കുറിച്ചുമൊക്കെ ജയറാം പറയുന്നുണ്ട് നമ്മുടെ വീട്ടിൽ നാല് പേരും ഡയറ്റിലാണ്. ഭക്ഷണം കഴിപ്പ് വളരെ കുറവാണ്. നന്നായി ഡയറ്റ് ചെയ്യും അതുപോലെ തന്നെ വർക്കൗട്ട് ചെയ്യുമെന്നും താരം പറയുന്നു. കള്ളത്തരത്തിലൂടെ തടി കുറയ്ക്കുക എന്നത് സാധ്യമല്ല.ഹൈവി വർക്കൗട്ട് ചെയ്യണമെന്നാണ്നടന്റെ പക്ഷം. അടുത്ത കാലത്ത് നടന്റെ മേക്കോവർ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ജയറാ സജീവമാണ്.

  ജയറാമിന്റെ ആ ലുക്ക് കണ്ട് ഇക്ക പറഞ്ഞത്‌

  അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് മകൻ കാളിദാസ് ജയറാമും സിനിമയിൽ എത്തിയിട്ടുണ്ട്, ബാലതാരമായി സിനിമയിൽ എത്തിയ കാളിദാസ് പൂമരം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു പൂമരം, തമിഴിലും കാളിദാസ് സജീവമാണ്. .ആന്തോളി വിഭാഗത്തിൽപ്പെട്ട 'പാവ കഥൈകൾ', 'പുത്തം പുതു കാലൈ' ആയിരുന്നു കാളിദാസ് ജയറാമിന്റെ ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രങ്ങൾ. പാവ കഥൈകളിൽ തങ്കം എന്ന ചിത്രത്തിലായിരുന്നു കാളിദാസ് അഭിനയിച്ചത്. സത്താർ എന്ന കഥാപാത്രത്തിന് മികച്ച പ അഭിപ്രായം ലഭിച്ചിരുന്നു. പുത്തം പുതു കാലൈ' യിൽ ജയറാമിന്റെ ചെറുപ്പ കാലമായിരുന്നു അഭിനയിച്ചത്. കല്യാണി പ്രിയദർശൻ, ഉർവശിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

  Read more about: jayaram parvathy
  English summary
  Parvathi's Mother Is overprotective, Jayaram Opens Up Funny Incident In Subharathri movie Set
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X