For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മച്ചി ലുക്കാണല്ലോ എന്ന് കളിയാക്കല്‍; മൂന്ന് മാസം കൊണ്ട് 22 കിലോ കുറച്ച് പാര്‍വതി കൃഷ്ണ

  |

  സോഷ്യല്‍ മീഡിയയുടെ കാലമാണിത്. താരങ്ങളേയും ആരാധകരേയും ഒരു സ്‌ക്രീനിന്റെ അകലത്തില്‍ അടുപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയ താരങ്ങള്‍ തലവേദന സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ചും നടിമാര്‍ക്ക്. വസ്ത്ര ധാരണ രീതി മുതല്‍ ശരീരത്തിന്റെ വണ്ണം വരെ സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ക്ക് കാരണമായി മാറാറുണ്ട്. ഇത്തരിലുള്ള അധിക്ഷേപങ്ങളേയും ട്രോളുകളേയും നേരിടാത്തവരായി ആരും തന്നെയില്ലെന്ന് പറയാം.

  ചുവപ്പണിഞ്ഞ് ഭാമ; താരസുന്ദരിയുടെ പുത്തന്‍ ചിത്രങ്ങള്‍, കാണാം

  സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്ന താരമാണ് പാര്‍വതി കൃഷ്ണ. ഗര്‍ഭകാലത്ത് ശരീര ഭാരം കൂടിയതിന്റെ പേരിലായിരുന്നു നടിയും അവതാരകയുമായ പാര്‍വതിയ്ക്ക് സോഷ്യല്‍ മീഡിയയുടെ ബോഡി ഷെയ്മിംഗ് അനുഭവിക്കേണ്ടി വന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്ന പാര്‍വതി തന്റെ ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു.

  Parvathy Krishna

  എന്നാല്‍ താരത്തിന്റെ ഗര്‍ഭകാല പോസ്റ്റുകള്‍ക്കെതിരെ ചിലര്‍ വിമര്‍ശനവുമായി എത്തുകയായിരുന്നു. അമ്മച്ചി ലുക്കാണല്ലോ, ആന്റിയുടെ പേരെന്താ, തടിച്ചു തുടങ്ങിയ അധിക്ഷേപങ്ങളായിരുന്നു ചിലരില്‍ നിന്നും നേരിടേണ്ടി വന്നത്. ചിലപ്പോഴൊക്കെ സഭ്യത പോലും മറന്നായിരുന്നു കമന്റുകള്‍. പാര്‍വതിയുടെ നൃത്ത വീഡിയോയും വിമര്‍ശിക്കപ്പെട്ടു. ഇപ്പോള്‍ പാര്‍വതിയുടേയും ബാല ഗോപാലിന്റേയും മകന്‍ അവ്യക്തിന് ഒരു വയസായിരിക്കുകയാണ്. താന്‍ നേരിട്ട സൈബര്‍ ആക്രമണത്തെക്കുറിച്ച് വനിതയോട് മനസ് തുറക്കുകയാണ് പാര്‍വതി.

  ഇതിനിടെ തന്റെ ശരീരഭാരം 22 കിലോ കുറച്ച് പഴയ രീതിയിലേക്ക് തിരികെ എത്തുകയും ചെയ്തിട്ടുണ്ട് പാര്‍വതി. ഗര്‍ഭിണിയാകും മുമ്പ് തന്റെ ഭാരം 56-58 കിലോയായിരുന്നുവെന്നും ഗര്‍ഭകാലത്ത് ഇത് 82-83 വരെ എത്തിയെന്നാണ് പാര്‍വതി പറയുന്നത്. മകന്റെ ജനനത്തിന് ശേഷം ആറ് മാസത്തോളം ഡയറ്റൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതേകുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലായിരുന്നുവെന്നും പാര്‍വതി പറയുന്നു. പലരും ഡയറ്റ് പ്ലാനുകള്‍ നിര്‍ദ്ദേശിച്ചുവെങ്കിലും തനിക്ക് ഓക്കെ എന്നു തോന്നിയ ഘട്ടത്തിലാണ് ഡയറ്റ് തുടങ്ങിയതെന്ന് പാര്‍വതി പറയുന്നു. മൂന്നര മാസം കൊണ്ട് 82 കിലോയില്‍ നിന്നും 60ലേക്ക് എത്തിയെന്നാണ് താരം പറയുന്നത്.

  അമിത വണ്ണത്തിന്റെ ബുദ്ധിമുട്ടുകള്‍ ഗര്‍ഭകാലത്ത് ഒരുപാട് പേര്‍ നേരിടുന്നതാണ എന്നാണ് പാര്‍വതി പറയുന്നത്. അക്കാലത്ത് ഞാന്‍ നേരിട്ട ബോഡി ഷെയ്മിങ് പോലെ ഇപ്പോള്‍ അഭിനന്ദനങ്ങളും കിട്ടുന്നുവെന്നാണ് താരം പറയുന്നത്. അതേസമയം, വണ്ണം കൂടിയ കാലത്ത് എന്റെ ആത്മവിശ്വാസത്തെ അതു തെല്ലും ബാധിച്ചിട്ടില്ലെന്നും താരം പറയുന്നു. ആ എന്നെ എനിക്കു വലിയ ഇഷ്ടമായിരുന്നു. അക്കാലത്ത് അതൊക്കെയുണ്ടാകുമെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ആ പരിഹാസങ്ങളൊക്കെ എന്നെ വിഷമിപ്പിച്ചിരുന്നെങ്കില്‍ ഞാന്‍ ഡിപ്രഷനിലേക്കു പോകുമായിരുന്നു എന്നും താരം പറയുന്നു. അത് തന്റെ കുഞ്ഞിനെയും ബാധിക്കുമായിരുന്നുവെന്നും പാര്‍വതി പറയുന്നു.

  പുതിയ അതിഥി എത്തി, സന്തോഷം പങ്കുവെച്ച് അപര്‍ണയും ജീവയും, ഷിട്ടുമണിയുടെ വലിയൊരു അച്ചീവ്‌മെന്റ് ആണെന്ന് ജീവ, വായിക്കാം

  Kurup Box Office Day 1 Collections: The Dulquer Salmaan Starrer Sets Multiple Records

  ഇപ്പോള്‍ താന്‍ കുഞ്ഞിനൊപ്പമുള്ള യാത്രയില്‍, അവന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ മുഴുകുകയാണ് എന്നും അതോടൊപ്പം തന്നെ തന്റെ കരിയറിലും പരമാവധി ശ്രദ്ധിക്കുന്നുണ്ടെന്നും താരം പറയുന്നു. കുടുംബം തനിക്ക് പിന്തുണയുമായി കൂടെയുണ്ടെന്നും താരം പറയുന്നു. 'മാലിക്കാ'ണ് അവസാനം അഭിനയിച്ച ചിത്രം. ചിത്രത്തിലെ ഡോ. ഷെര്‍മിന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു തിരിച്ചുവരവ്. ഈ കഥാപാത്രമായുള്ള പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  Read more about: actress
  English summary
  Parvathy Krishna Opens Up About Her Weight lose And Motherhood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X