For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാലിക്കിലെ റോള്‍ സര്‍പ്രൈസ് ആക്കി വെച്ചതിന് കാരണം, മനസുതുറന്ന് നടി പാര്‍വ്വതി കൃഷ്ണ

  |

  ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ മാലിക്ക് മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. സുലൈമാന്‍ മാലിക്ക് എന്ന കഥാപാത്രത്തിന്‌റെ ജീവിതത്തിലൂടെ കഥ പറയുന്ന സിനിമ ശക്തമായ പ്രമേയം പറഞ്ഞാണ് ഒരുക്കിയത്. ഫഹദിനൊപ്പം സിനിമയില്‍ അഭിനയിച്ച മറ്റു താരങ്ങളുടെ പ്രകടനത്തെയും എല്ലാവരും പ്രശംസിക്കുന്നുണ്ട്. മാലിക്കില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്ന താരമാണ് നടി പാര്‍വ്വതി കൃഷ്ണ. സിനിമയിലെ പാര്‍വ്വതിയുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകളാണ്‌
  ലഭിക്കുന്നത്.

  ഗ്ലാമര്‍ ലുക്കില്‍ നടി കരിഷ്മ താനയുടെ ചിത്രങ്ങള്‍, ഫോട്ടോസ് കാണാം

  മാലിക്കില്‍ അഭിനയിച്ച അനുഭവം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് പാര്‍വ്വതി. മാലിക്ക് കാണാന്‍ കുടുംബാംഗങ്ങള്‍ എല്ലാം വീട്ടിലെത്തിയിരുന്നു എന്ന് നടി പറയുന്നു. നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മാലിക്ക് വരാന്‍ വേണ്ടി ഒരുപാട് പേര്‍ വെയിറ്റിംഗ് ആയിരുന്നു.

  സിനിമയില്‍ അഭിനയിച്ച കാര്യം കുടുംബത്തിലുളള കുറച്ചുപേരോട് മാത്രമേ പറഞ്ഞുളളൂ. സുഹൃത്തുക്കള്‍ക്ക് അറിയില്ല. സര്‍പ്രൈസ് ആക്കി വെച്ചതിന്‌റെ കാരണവും പാര്‍വ്വതി പറഞ്ഞു. 'പ്രതീക്ഷ കൊടുത്ത് അവരോട് സിനിമ കാണാന്‍ പറയുന്നതിനേക്കാള്‍ നല്ലത്, അത് സര്‍പ്രൈസാക്കി അവര് കാണുമ്പോള്‍ അയ്യോ ഇവള്‍ ഇതിലോ എന്ന് പറയുന്നത് അല്ലെ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ചെയ്ത വര്‍ക്കാണ്. അപ്പോ അത് പ്രേക്ഷകര്‍ കണ്ട് എങ്ങനെ പ്രതികരിക്കും എന്നുണ്ടായിരുന്നു'.

  'അവരുടെ ഫീഡ്ബാക്ക് കിട്ടുമ്പോഴാണ് റിസള്‍ട്ട് കിട്ടുന്നത്. ഇപ്പോ വളരെ സന്തോഷമുണ്ട്. ഒരുപാട് ഇമോഷന്‍സിലൂടെ പോവുന്ന ക്യാരക്ടറാണ്. മാലിക്കിലെ കഥാപാത്രത്തെ കുറിച്ച് അധികം പറയുന്നില്ല. മഹേഷേട്ടന്‌റെ ഒരു സിനിമയുണ്ട്, താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു സുഹൃത്താണ് തന്നോട് മാലിക്കിനെ കുറിച്ച് പറയുന്നത്. അന്ന് ഞാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. കാരണം കുടുംബത്തിലുളള ആര്‍ക്കും അഭിനയം അത്ര താല്‍പര്യമില്ല. എന്നാലും ഒന്ന് ശ്രമിച്ചുനോക്കെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ സ്‌ക്രീന്‍ ടെസ്റ്റിന് പോയി'.

  'ജീവിതത്തില് അതുവരെ ഒഡീഷനൊന്നും പോകാത്ത ആളായിരുന്നു ഞാന്‍. മടിയും ഈഗോയും തന്നെ കാരണം. അങ്ങനെ ഓഡീഷന് പോയി. എന്നെയും ഫ്രെഡ്ഡിയായി എത്തിയ സനലേട്ടനെയും കൊണ്ട് സീന്‍ ചെയ്യിപ്പിച്ചു. ഞങ്ങള്‍ ഒകെയായി. ആദ്യ സീന്‍ ഫഹദിക്കയുമായിരുന്നു. ഫഹദിക്കയെ മുന്‍പ് അഭിമുഖം ചെയ്തിട്ടുണ്ട്. അന്ന് ഞാന്‍ ഇക്കയോട് ചോദിച്ച ചോദ്യങ്ങളില്‍ പൊങ്കാല വന്നു', നടി പറയുന്നു.

  'അപ്പോ അതിന് ശേഷം ഫഹദിക്കയുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞപ്പോ സന്തോഷം തോന്നി. സെറ്റില്‍ ചിരിയും കളിയും കുറവായിരുന്നു
  എല്ലാവരും കഥാപാത്രം എങ്ങനെ ചെയ്യണമെന്ന ചിന്തകളിയായിരുന്നു. സ്‌ക്രിപ്റ്റ് മൊത്തം പഠിച്ചാണ് ഞാന്‍ എത്തിയത്. അപ്പോ ഒരോരുത്തരുടെയും ഡയലോഗ്‌സ് എനിക്ക് കാണാപാഠമാണ്. അപ്പോ എല്ലാവരും പെര്‍ഫോം ചെയ്യുമ്പോള്‍ എന്താണ് ചെയ്യുന്നത് എന്ന് എനിക്കറിയാം'.

  Malik Malayalam Movie Review by R3 | Mahesh Narayanan | Fahadh Faasil |Nimisha Sajayan

  ഇത്രയും താരങ്ങളുടെ കൂടെ സ്‌ക്രീന്‍ ഷെയറ് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം. സിനിമകള്‍ കുറെ ചെയ്യണമെന്ന് താല്‍പര്യമില്ലെന്നും നമ്മളെ ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രം കിട്ടിയാല്‍ മതിയെന്നും നടി പറഞ്ഞു. മാലിക് കണ്ട് സഹതാരങ്ങളെല്ലാം വിളിച്ച കാര്യവും പാര്‍വ്വതി പറഞ്ഞു. സിനിമയിലെ പ്രധാനപ്പെട്ട ഒരു സീന്‍ പെട്ടെന്ന് ഒകെയായെന്നും എന്നാല്‍ മറ്റൊരു സീന്‍ ഇരുപതിലധികം ടേക്കുകള്‍ വരെ പോയെന്നും പാര്‍വ്വതി അഭിമുഖത്തില്‍ പറഞ്ഞു.

  English summary
  parvathy krishna opens up why she hasn't revealed her malik movie role to friends before release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X