For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആ ഡയലോഗ് വീണ്ടും പാർവതി ആവർത്തിച്ചു!! വൈകാരികമായി പ്രതികരിച്ച് കെഎസ് ചിത്ര...

|

പൃഥ്വിരാജ്, പാർവതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ആർഎസ് വിമൽ സംവിധാനം ചെയ്ത എന്ന് നിന്റെ മെയ്തീൻ. മലയാളി പ്രേക്ഷകരുടെ ഇടയിൽ വൻ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു ഇത്.. 2015 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. സിനിമയെ പോലെ തന്നെ മെയ്തീനിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനത്തിലെ മഴയും പാട്ടും കാഞ്ചനമാലയും മൊയ്തീനുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇറങ്ങി ചെന്നിരുന്നു.

എനിക്ക് പ്രായമായിട്ടില്ല!! ആവുമ്പോ പറയാം.. നടൻ ജയസൂര്യയെ വായടപ്പിച്ച് കൊച്ച് മിടുക്കി, വീഡിയോ

എന്നിലെ എല്ലിനാൽ പടച്ച പെണ്ണേ.. എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു. സിനിമ തിയേറ്റർ വിട്ടിട്ടും ആ ഗാനം പ്രേക്ഷകരുടെ ചുണ്ടുകളിൽ നിന്ന് പോയിട്ടില്ലായിരുന്നു. പാർവതിയും പൃഥ്വിരാജും കാഞ്ചനമാലയും മൊയ്തീനുമായി ജീവിക്കുകയായിരുന്നുവെന്നായിരുന്നു ചിത്രത്തിന് ലഭിച്ച പ്രതികരണം. ചിത്രത്തിലെ ഏറ്റഴും ഹൈലൈറ്റുകളിൽ ഒന്നായിരുന്നു കഞ്ചനമാല മൊയ്തിന്റെ സ്നേഹത്തെ കുറിച്ച് അപ്പുവിനോട് പറയുന്ന ഡലോഗ്. പ്രേക്ഷകരെ ഒന്നടങ്കം ഇമോഷണലാക്കിയ സംഭാഷണമായിരുന്നു അത്. ഇപ്പോഴിത ആ ഇമോഷണൽ ഡയലോഗ് പറഞ്ഞ് കെഎസ് ചിത്രയുടെ കണ്ണ് നിറപ്പിച്ചിരിക്കുകയാണ് നടി.

ആലിയയ്ക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട ഐഷുവും!! ഇന്ത്യയിലെ ആകർഷണത്വമുള്ള സ്ത്രീകളുടെ പട്ടികയിൽ ഇടം പിടിച്ച് മലയാളി നടിമാർ, ഐശ്വര്യ ലക്ഷ്മിയ്ക്കൊപ്പം മാളവിക മോഹനും...

പാട്ട് വേദിയിൽ കണ്ണ് നിറച്ച് നടി

പാട്ട് വേദിയിൽ കണ്ണ് നിറച്ച് നടി

മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന പാടാം നമുക്ക് പാടം എന്ന റിയാലിറ്റി ഷോയിലായിരുന്നു വൈകാരിക മുഹൂർത്തം അരങ്ങേറിയത്. ഷോയിൽ പാർവതി അതിഥിയായി എത്തിയപ്പോഴായിരുന്നു പ്രേക്ഷകർക്കായി ആ സൂപ്പർ ഹിറ്റ് ഇമോഷണൽ ഡയലോഗ് പറഞ്ഞത്. അപ്പേട്ടൻ എന്നെ സ്നേഹിക്കുന്നതിനെക്കാലും ഒരായിരം മടങ്ങ് ഞാൻ എന്റെ മൊയ്തിനെ സ്നേഹിക്കുന്നു എന്നുള്ള ഡയലോഗ് പാർവതി പറഞ്ഞപ്പോൾ നിറകയ്യടികളോടെയായിരുന്നു സദസ് സ്വീകരിച്ചത്.

 പാർവതിയോട്  അഭ്യർഥന

പാർവതിയോട് അഭ്യർഥന

ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷമാണ് ആ സൂപ്പർ ഹിറ്റ് ഡയലോഗ് പാർവതി വീണ്ടും വേദിയിൽ അവതരിപ്പിക്കുന്നത്. അതും പ്രേക്ഷകരുടെ അഭ്യർഥന പ്രകാരമായിരുന്നു നടി ഈ ഡയലോഗ് അവതരിപ്പിച്ചത്. കയ്യടികളോടൊയായിരുന്നു ക‍ഞ്ചനമാലയെ ഒരിക്കൽ കൂടി പ്രേക്ഷകർ സ്വീകരിച്ചത്.

 വൈകാരികമായി പ്രതികരിച്ച്   ചിത്ര

വൈകാരികമായി പ്രതികരിച്ച് ചിത്ര

കാഞ്ചനമാലയായിട്ടുള്ള പാർവതിയുടെ അതിഗംഭീര പ്രകടനത്തെ വൈകാരികമായിട്ടാണ് ചിത്രയുൾപ്പെടെയുളളവർ പ്രതികരിച്ചത്. തനിയ്ക്ക് ഒരുപാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നടിയാണ് പാർവതിയെന്നും ചിത്ര പറഞ്ഞു. അങ്ങനെ പെട്ടെന്ന് ആരോടും ഇഷ്ടം തോന്നുന്ന ആളല്ലെ താൻ, എന്നാൽ പാർവതിയുടെ കഥാപാത്രങ്ങളോട് നല്ല ഇഷ്ടം തോന്നാറുണ്ടെന്നും സംഗീത സംവിധായകൻ ശരത് പറഞ്ഞു. പിന്നീട് എന്നിലെ എല്ലിനാൽ എന്ന തുടങ്ങുന്ന ഗാനവും പാർവതിയ്ക്കായി പാടിയിരുന്നു.

 പാർവതിയും പൃഥ്വിരാജ്

പാർവതിയും പൃഥ്വിരാജ്

പാർവതിയും പൃഥ്വിരാജും തകർത്ത് അഭിനയിച്ച ചിത്രമായിരുന്ന എന്ന് നിന്റെ മെയാതീൻ. ഈ ചിത്രത്തിലെ പ്രകടനത്തിന് പാർവതിയെ തേടി പുരസ്കാരങ്ങൾ എത്തിയിരുന്നു. 2016 ലെ കേരള സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള പുരസ്കാരം, ആ വർഷം തന്നെ ഫിലിം ഫെയർ പുരസ്കാരം എന്നിവയ്ക്ക് താരം ആർഹയായിരുന്നു.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

English summary
parvathy says ennu ninte mideen dialogue chithra emotional reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more