For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അത്രമേ‌ൽ സ്നേഹിക്കുന്ന വ്യക്തിയെ സ്വന്തമാക്കിയതിൽ ഇന്നും അതിയായി സന്തോഷിക്കുന്നു'; പേർളി മാണി

  |

  നടിയായും അവതാരികനായും ഗായികയായും എല്ലാവർക്കും സുപരിചിതയായ വ്യക്തിയാണ് പേർളി മാണി. അവതാരകയായി താരം നേരത്തെ തന്നെ സജീവമായിരുന്നെങ്കിലും മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസിൽ അവതാരികയായി എത്തിയപ്പോഴാണ് താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചത്. അതിന് ശേഷം ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയ പേർളി പരിപാടിയിൽ വെച്ചാണ് സീരിയൽ നടനായ ശ്രീനിഷിനെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യുകയായിരുന്നു. പേർളി തന്നെയാണ് ശ്രീനിഷിനോടുള്ള പ്രണയം ഹൗസിനുള്ളിൽ വെച്ച് തന്നെ ആദ്യം വെളിപ്പെടുത്തിയത്.

  Also Read: 'എല്ലാവരും എന്റെ ഭർത്താവ് മഹാനാണെന്ന് പറയും, എന്റെ കഠിനാധ്വാനത്തിന് വിലയില്ലേ?'; സുധ കൊങര

  പേർളി ബി​ഗ് ബോസ് വിന്നറാകാൻ വേണ്ടിയാണ് ശ്രീനിഷിനോട് പ്രണയം അഭിനയിക്കുകയാണ് എന്നാണ് പ്രധാനമായും ആ സമയത്ത് ഉയർന്ന വിമർശനം. പേർളി ബി​ഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ശ്രീനിഷിനെ ഉപേക്ഷിക്കുമെന്നും സഹ മത്സരാർഥികൾ ആരോപിച്ചിരുന്നു. എന്നാൽ സഹ മത്സരാർഥികളുടെ ഊഹാപോഹങ്ങളെല്ലാം കാറ്റിൽ പറത്തി ഇരുവരും ഷോ കഴിഞ്ഞ ഉടൻ വിവാഹത്തിനായി മോതിരം മാറി. ബിഗ് ബോസ് ഷോയിൽ ആദ്യ അഞ്ചിൽ എത്തിയ ഇരുവരും ഷോ പകുതി എത്തിയപ്പോൾ തന്നെ പ്രണയത്തിലായിരുന്നു.

  Also Read: 'കുടിച്ച് ലക്കുകെട്ട് ദീപികയെ ചേർത്ത് പിടിച്ച് നിർത്താതെ ചുംബിച്ചു'; സംവിധായകന്റെ വൈറൽ ചിത്രം പിറന്നതിങ്ങനെ!

  പേളി മാണി തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് വിവാഹ നിശ്ചയ വാർത്ത പുറത്തുവിട്ടത്. ഇരുവരുടെയും വിവാഹ നിശ്ചയ മോതിരങ്ങളുടെ ചിത്രം സഹിതമാണ് പേളി അന്ന് ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങൾക്കകം തന്നെ ഇരുവരും വിവാഹിതരായി. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ആദ്യം വീട്ടുകാരുടെ സമ്മതം തേടലാണ് ആദ്യം ചെയ്തതെന്നും ഇരുവരും പറഞ്ഞിരുന്നു. വിവാഹം ക്രിസ്ത്യൻ, ഹിന്ദു മതാചാരപ്രകാരം ആഘോഷമായിട്ടാണ് ഇരുവരും നടത്തിയത്. സിനിമാ, സീരിയൽ രം​ഗത്ത് നിന്നുള്ള നിരവധി പേർ വിവാഹ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞിട്ട് മൂന്ന് വർഷം പിന്നിടുന്ന സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേർളി മാണി ഇപ്പോൾ.

  താൻ തന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു ശ്രീനിഷിനെ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത് എന്ന തരത്തിലാണ് പേർളി വിവാഹ നിശ്ചയത്തിന്റെ മൂന്നാം വാർഷികത്തിൽ നല്ലപാതിയെ കുറിച്ച് എഴുതിയത്. 'മൂന്ന് വർഷം മുമ്പ്... ഈ ദിവസം.... ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു... എന്നെ വളരെയധികം സ്നേഹിക്കുന്ന മനുഷ്യന്റെ കൈയ്യിൽ എന്റെ കൈകോർത്തതിൽ എനിക്ക് എത്ര മാത്രം സന്തോഷമായിരുന്നു അന്ന് തോന്നിയത് എന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നു' എന്നാണ് പേർളി വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. പേർളിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് പേർളിക്കും ശ്രീനിഷിനും ആശംസകൾ അറിയിച്ച് എത്തിയത്.

  പേർളിയുടെയും ശ്രീനിഷിന്റെയും രണ്ടാം ഹണിമൂൺ ദുബായിൽ..തകർത്താഘോഷം

  മാർച്ചിലാണ് പേർളിക്കും ശ്രീനിഷിനും ആദ്യത്തെ കൺമണി പിറന്നത്. നില എന്നാണ് മകൾക്ക് പേർളിയും ശ്രീനിഷും ചേർന്ന് പേരിട്ടത്. ഇപ്പോൾ ഇരുവരുടേയും ലോകം മകൾക്ക് ചുറ്റുമാണ്. മാസങ്ങൾ മാത്രം പ്രായമുള്ള നില ഇപ്പോൾ സോഷ്യൽമീഡിയയിലെ സ്റ്റാർ ആണ്. ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രിയാണ്. അടുത്തിടെ നിലയ്ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും പേർളിയും ശ്രീനിഷും പങ്കുവെച്ചിരുന്നു. കൂടാതെ ദുബായിലേക്കും താര കുടുംബം യാത്ര നടത്തിയിരുന്നു. ​ഗർഭിണിയായ ശേഷം ആങ്കറിങിൽ നിന്നും വിട്ട് നിൽക്കുകയാണ് പേർളി. മകൾ ജനിച്ച ശേഷം ആദ്യമായി പേർളി ചെയ്തത് സൈമ അവാർഡ് മാത്രമാണ്. മകൾക്കൊപ്പമാണ് പേർളിയും സൈമയിൽ പങ്കെടുക്കാനെത്തിയത്. ശ്രീനിഷും ഇപ്പോൾ സീരിയൽ അഭിനയം നിർത്തി യുട്യൂബ് വീഡിയോകളിൽ ശ്ര​ദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

  Read more about: pearle maaney
  English summary
  Pearle Maaney And Srinish Aravind Celebrated Their Third Engagement Anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X