For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്

  |

  അവതാരക, അഭിനേത്രി, വ്‌ലോഗര്‍ എന്നിങ്ങനെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് പേളി മാണി. ഏത് മേഖലയിലും തന്റെ മികച്ചത് കൊടുക്കാന്‍ താരം ശ്രമിക്കാറുണ്ട്. ബിഗ് ബോസ് ഷോയില്‍ വന്നതിന് ശേഷമാണ് താരം പ്രേക്ഷകരുമായി കൂടുതല്‍ അടുക്കുന്നത്. സീസണ്‍ ഒന്നിലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു പേളി മാണി.

  Also Read: 'ഒരിക്കൽ കൂടി അമ്മയായ അനുഭൂതി... നിലയുടെ കുഞ്ഞനിയൻ'; സഹോദരിയുടെ മകന്റെ ചിത്രങ്ങളുമായി പേർളി മാണി!

  പേളിയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാണ് ഭര്‍ത്താവ് ശ്രീനീഷും. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ താരം ബിഗ് ബോസ് ഹൗസില്‍ വെച്ചാണ് പേളിയുമായി പ്രണയത്തിലാവുന്നത്. മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്. ബിഗ് ബോസ് മലയാളം നാലാം സീസണ്‍ എത്തിയിട്ടും പേളിഷ് പ്രണയം ഇന്നും സോഷ്യല്‍ മീഡിയയിലും ആരാധകരുടെ ഇടയിലും ചര്‍ച്ചയാണ്.

  Also Read: വിഷമങ്ങള്‍ കേള്‍ക്കുകയും മനസിലാക്കുകയും ചെയ്യും, സുരേഷ് ഗോപി ചെയ്യുന്ന സഹായങ്ങളെ കുറിച്ച് ബിജു പപ്പന്‍

  ബിഗ് ബോസ് ഷോയിലൂടെ പരിചയപ്പെട്ട ഇവര്‍ മത്സരം കഴിഞ്ഞതിന് തൊട്ട് പിന്നാലെ വിവാഹിതരായി. ഇപ്പോള്‍ ഇരുവരും മകളുമൊത്ത് സന്തോഷത്തോടെ ജീവിക്കുകയാണ്.

  Also Read: സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസം ഇതാണ്, ശാന്തി കൃഷ്ണ മിനിസ്‌ക്രീനിലും...

  പേളിയും കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവര്‍ക്ക് 'പേളിഷ്' എന്ന പേരില്‍ സ്വന്തമായൊരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കാറുമുണ്ട്. പേളിയേയും ശ്രീനിയേയും പോലെ മകള്‍ നിലയ്ക്കും സോഷ്യല്‍ മീഡിയയില്‍ കൈനിറയെ ആരാധകരുണ്ട്. അമ്മയ്ക്കൊപ്പം കുഞ്ഞ് നിലയും വീഡിയോയികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ നിലയുടെ വിശേഷം ആരാഞ്ഞ് പ്രേക്ഷകരും രംഗത്ത് എത്താറുണ്ട്.

  ഇപ്പോഴിത തന്റെ 'തേങ്ങക്കൊല മാങ്ങത്തൊലി' എന്ന രസകരമായ മ്യൂസിക്കല്‍ ആല്‍ബം കണ്ടപ്പോഴുണ്ടായ മകളുടെ പ്രതികരണത്തെ കുറിച്ച് പറയുകയാണ് പേളി മാണി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാട്ട് കണ്ടിട്ട് നില കൊട്ടി ചിരിക്കുകയയിരുന്നു എന്നാണ് പേളി പറയുന്നത്.

  ആ പഴയ 'തേങ്ങാക്കൊല മാങ്ങാത്തൊലി' വീഡിയോ ഇടയ്ക്ക് കാണുമ്പോള്‍ എന്തെങ്കിലും തോന്നാറുണ്ടോ എന്നുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു മകളുടെ പ്രതികരണത്തെ കുറിച്ച് പേളി പറഞ്ഞത്.

  'താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ'.... ഈ അടുത്ത സമയത്ത് ശ്രീനി ആ വീഡിയോ നിലയെ കാണിച്ചു. അത് കണ്ടിട്ട് അവള്‍ കൈ കൊട്ടി ചിരിക്കുകയായിരുന്നു അപ്പോള്‍ എനിക്ക് സന്തോഷമായി'; തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പേളി മാണി പറഞ്ഞു.

  ഇപ്പോള്‍ ഈ വീഡിയേ കാണുമ്പോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ എന്നും അവതാരകന്‍ ചോദിക്കുന്നണ്ട്. എന്നാല്‍ ഇല്ലെന്നായിരുന്നു മറുപടി.

  ' ഒരിക്കലുമില്ല. ഇതാക്കെയൊരു മാസ്റ്റര്‍ പീസ് അല്ലേ. ഈ വീഡിയോ ആല്‍ബത്തിലെ ഓരോ വരികളും ഞാന്‍ മനസ് കൊണ്ട് എഴുതിയതാണ് ' പേളി താമാശ രൂപേണേ കൂട്ടിച്ചേര്‍ത്തു.

  വിവാഹശേഷമണ് ശ്രീനി ഈ വീഡിയോ കണ്ടതെന്നും പേളി പറയുന്നുണ്ട്.

  Recommended Video

  RRR കണ്ട് പേർളി മാണിയുടെ SHOCKING പ്രതികരണം

  പേളിയും ജിപിയുമാണ് 'തേങ്ങാക്കൊല മാങ്ങാത്തൊലി' എന്ന വീഡിയോ ആല്‍ബത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇറങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും ഈ വീഡിയോ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കാറുണ്ട്.

  റിയല്‍ ലൈഫില്‍ മികച്ച ഗാനരചയിതാവ് കൂടിയാണ് പേളി. ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ തമിഴ് ഗാനം രചിച്ചത് പേളിയായിരുന്നു. കൂടാതെ 'എന്‍ ചെല്ലക്കുട്ടിയേ...' എന്ന ഗാനവും രചിച്ചിട്ടുണ്ട്. പേളിയും ശ്രീനിയുമായിരുന്നു ഈ ആല്‍ബത്തില്‍ അഭിനയിച്ചത്. ഇത് സൂപ്പര്‍ ഹിറ്റായിരുന്നു.

  English summary
  Pearle Maaney Funny reply to Nila's Reaction over 'Thengakola Mangatholi' Album goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X