For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിലയ്‌ക്കൊപ്പമുളള ത്രിതങ്ക പുളകിത വീഡിയോയുമായി പേളി, ഏറ്റെടുത്ത് ആരാധകര്‍

  |

  പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്‌റെയും എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളാവേഴ്‌സുളള താരദമ്പതികളാണ് ഇരുവരും. മകള്‍ വന്ന ശേഷം കുഞ്ഞിന്‌റെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് പേളിയും ശ്രീനിഷും എത്താറുളളത്. ഈ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് നില ബേബിയുടെ ജനനം. മകളുടെ നൂല് കെട്ട്, മാമോദീസ, ചോറൂണ് ഉള്‍പ്പെടെയുളള ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോസും എല്ലാം പേളിയും ശ്രീനിഷും ചെയ്തിരുന്നു. കൂടാതെ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ചതിന്‌റെ വീഡിയോയും അടുത്തിടെ ഇരുവരും പുറത്തുവിട്ടു.

  pearlemaaney

  ശ്രീനിഷിന്‌റെ പാലക്കാടുളള അമ്മമ്മയുടെ വീട്ടില്‍ വെച്ചായിരുന്നു ഇത്തവണ പേളി ഓണം ആഘോഷിച്ചത്. നില ബേബിയുടെ ആദ്യത്തെ ഓണം കുടുംബത്തോടൊപ്പം പേളിയും ശ്രീനിഷും ആഘോഷിച്ചു. നടിയുടെ യൂടൂബ് ചാനലിലാണ് ഇതി്‌റെ വീഡിയോ ഇറങ്ങിയിരുന്നത്. കൂടാതെ ഓണം സമയത്ത് ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെച്ചിരുന്നു ഇവര്‍. അതേസമയം നില ബേബിയ്‌ക്കൊപ്പമുളള പേളി മാണിയുടെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മകള്‍ക്ക് പാട്ട് പാടിക്കൊടുക്കുന്ന പേളിയെ ആണ് കാണിക്കുന്നത്.

  ശ്രീനിഷാണ് വീഡിയോ എടുത്തത്. പാട്ട് വീഡിയോയ്‌ക്കൊപ്പം പേളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി. ഒരു ഗായികയായ ഞാന്‍, എന്‌റെ അറിവ് മുഴുവന്‍ കുഞ്ഞിലേക്ക് പകര്‍ന്നുകൊടുക്കുന്ന ഒരു ത്രിതങ്ക പുളകിത രംഗം ഇതാ നിങ്ങളുമായി പങ്കുവെയ്ക്കുന്നു എന്നാണ് പേളി കുറിച്ചത്. ഒപ്പം മമ്മി സ്റ്റോറീസ് എന്ന ഹാഷ്ടാഗും കുറിച്ചിട്ടുണ്ട് താരം. ചില സംഗീത സ്വരങ്ങള്‍ പേളി നിലയ്ക്ക് പാടിക്കൊടുക്കുന്നതും, അത് കേട്ടിരിക്കുന്ന കുഞ്ഞിനെയും വീഡിയോയില്‍ കാണാം. ഈ സമയത്ത് നില കാലുകള്‍ കൊണ്ട് പേളിയുടെ മുഖത്ത് ചവിട്ടികളിക്കുന്നതും വീഡിയോയിലുണ്ട്.

  നിലയുടെ ചവിട്ടുകൊണ്ട് ഒടുവില്‍ മടുത്ത പേളിയുടെ മുഖവും അവസാനം വീഡിയോയില്‍ കാണാം. അതേസമയം നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. പേളി എന്ന് നീട്ടി വിളിച്ചാണ് നടിയുടെ അടുത്ത സുഹൃത്തായ ഗോവിന്ദ് പത്മസൂര്യ എത്തിയത്. കൂടാതെ ശ്രീനിഷും ദീപ്തി സതിയും മറ്റ് നിരവധി ആരാധകരും പേളിയുടെ വീഡിയോയ്ക്ക് താഴെ കമന്റിട്ടു. ജനിച്ച സമയം മുതല്‍ നില ബേബിയുടെ വിശേഷങ്ങള്‍ എപ്പോഴും പങ്കുവെക്കാറുണ്ട് പേളി മാണി.

  സ്മാര്‍ട്ട് ഫോണ്‍ മുതലാളിയാകാന്‍ ഒന്ന് രണ്ട് തവണ ശ്രമിച്ചതാ, പക്ഷേ സംഭവിച്ചത്, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌

  മറ്റ് താരങ്ങള്‍ കുട്ടികളുടെ വിശേഷങ്ങള്‍ പുറത്തുവിടാന്‍ മടിക്കാറുളള സമയത്ത് പേളി മകള്‍ക്കൊപ്പമുളള നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഗര്‍ഭിണിയായ ശേഷം മിനിസ്‌ക്രീന്‍ രംഗത്തുനിന്നും ഇടവേള എടുത്തിരുന്നു നടി. ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണിയാണ് താരത്തിന്‌റെതായി ഒടുവില്‍ വന്ന പരിപാടി. വിവാഹ ശേഷം ഒരു തമിഴ് റിയാലിറ്റി ഷോയിലൂടെയും പേളി മാണി എത്തിയിരുന്നു. ഡിഫോര്‍ ഡാന്‍സ് സമയം മുതല്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് പേളി.

  സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഈ ഷോയാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായത്. പേളിക്കൊപ്പം ജിപി, ആദില്‍ തുടങ്ങിയവര്‍ക്കൊപ്പം ഡിഫോര്‍ ഡാന്‍സ് ബ്രേക്ക് നല്‍കി. ഇപ്പോഴും ഡിഫോര്‍ ഡാന്‍സിന്‌റെ വീഡിയോകള്‍ യൂടൂബില്‍ കാണാറുളളവര്‍ ഏറെയാണ്. അതേസമയം മിനിസ്‌ക്രീനിലേക്കുളള പേളി മാണിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇപ്പോള്‍ കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കിയാണ് താരം മുന്നോട്ടുപോവുന്നത്. പേളിക്കൊപ്പം നില ബേബിയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. നിലയുടെതായി വരാറുളള ക്യൂട്ട് വീഡിയോകള്‍ ആരാധകര്‍ എപ്പോഴും ഏറ്റെടുക്കാറുണ്ട്.

  അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ മടിച്ചുനിന്ന ബിജു മേനോന്‍, പിന്നീട് സംഭവിച്ചത്, അനുഭവം പറഞ്ഞ് നടന്‍

  ഹോ എന്താ ഒരു ചിരി..പേർളിയുടെ മകളുടെ തകർപ്പൻ വീഡിയോ

  വീഡിയോ

  English summary
  pearle maaney's funny video with daughter nila baby goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X