For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനിയത്തിയുടെ കുഞ്ഞുവാവ എത്താനായി; റേച്ചലിന്റെ ബേബി ഷവര്‍ ഉത്സവമാക്കി പേളി മാണിയും ഭര്‍ത്താവും

  |

  നടിയും അവതാരകയുമായ പേളി മാണിയുടെ വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് ബോസില്‍ പങ്കെടുത്തത് മുതല്‍ പേളിയെ കുറിച്ചുള്ള ഓരോ കാര്യങ്ങളും വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ശ്രീനിഷുമായിട്ടുള്ള പ്രണയവും വിവാഹവുമൊക്കെ ആഘോഷമാക്കി. ശേഷം പേളി ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകളാണ് നിരന്തരം വൈറലായത്.

  പേളിയുടെ കുടുംബത്തിലേക്ക് വൈകാതെ മറ്റൊരു കുഞ്ഞതിഥി കൂടി എത്തുമെന്നുള്ള വിവരം നേരത്തെ പുറത്ത് വന്നിരുന്നു. പേളിയുടെ സഹോദരി റേച്ചല്‍ മാണിയാണ് ആദ്യകണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. പ്രസവത്തിന് മുന്നേയുള്ള റേച്ചലിന്റെ ബേബി ഷവര്‍ ആഘോഷം നടത്തിയിരിക്കുകയാണിപ്പോള്‍. പാര്‍ട്ടിയ്ക്കിടയില്‍ നിന്നുള്ള ഫോട്ടോസ് പേളി തന്നെ പുറത്ത് വിടുകയും സന്തോഷവിവരം ആരാധകരെ അറിയിക്കുകയും ചെയ്തു.

  പേളിയുടെ ബേബി ഷവര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങളില്‍ ചിലത് റേച്ചലിന്റെ പാര്‍ട്ടിയില്‍ പുനഃസൃഷ്ടിച്ചിരുന്നു. 'ഈ ചിത്രം വീണ്ടും പകര്‍ത്താന്‍ വേണ്ടി ഇത്രയും കാലം ആഗ്രഹിച്ചിരിക്കുകയായിരുന്നു. വാവാച്ചി.. നീ ഏറ്റവും സുന്ദരിയായ അമ്മയാണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. കുഞ്ഞതിഥിയുടെ വരവിന് വേണ്ടി കാത്തിരിക്കുകയാണ്..' എന്നുമാണ് പേളി പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തത്.

  Also Read: അമൃതയുടെ പാട്ട് കേട്ട് അന്ന് ബാലയുടെ കണ്ണ് നിറഞ്ഞു; റിമി ടോമിയുടെ പരിപാടിയില്‍ പങ്കെടുത്ത വീഡിയോ വൈറല്‍

  നില ബേബിയെ എടുത്ത് നില്‍ക്കുന്ന ഫോട്ടോയ്ക്ക് ഞങ്ങളൊരു ടീം ആണെന്നും എപ്പോഴും അതുപോലൊരു ടീം ആയിരിക്കുമെന്നും പേളി പറയുന്നു. പേളിയും ഭര്‍്ത്താവ് ശ്രീനിഷും മകള്‍ നിലയ്ക്കും പുറമേ താരങ്ങളുടെ കസിന്‍സും ബേബി ഷവറില്‍ പങ്കെടുത്തിരുന്നു. ഡാന്‍സും പാട്ടും കേക്ക് മുറിച്ചും ഫോട്ടോസ് എടുത്തും വലിയ ആഘോഷമായിട്ടാണ് റേച്ചലിന്റെ ബേബി ഷവര്‍ പേളി നടത്തിയത്. ശ്രീനിഷിനൊപ്പം റേച്ചലിന്റെ ഭര്‍ത്താവ് റൂബനും ചേര്‍ന്ന് ഡാന്‍സ് കളിക്കുന്ന ചിത്രങ്ങളും വൈറലാവുകയാണ്.

  Also Read: ദില്‍ഷ-റോബിന്‍ വിവാഹം എന്ന്? റിയാസിനെ അടിച്ചതാണ്! തുറന്നുപറച്ചിലുകളുമായി റോബിന്‍

  പുതിയ മാതാപിതാക്കളാവാന്‍ പോവുന്ന റൂബനും റേച്ചലിനും ആശംസകള്‍ അറിയിച്ച് കൊണ്ടാണ് ശ്രീനിഷ് എത്തിയത്. അതേ സമയം തന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി പറഞ്ഞ് കൊണ്ടാണ് റേച്ചല്‍ എത്തിയത്. 'ഇതിലും നല്ലതൊന്നും എനിക്ക് ആരോടും ചോദിക്കാന്‍ സാധിക്കില്ല. അത് കേക്കിന് മുകളിലിരിക്കുന്ന ചെറിയാണെങ്കിലും. എന്റെ ബേബി ഷവര്‍ ആഘോഷം ഗര്‍ഭകാലത്തെ ഈ മാസങ്ങളില്‍ അത്രമേല്‍ ആനന്ദകരമാക്കിയിരിക്കുകയാണ്.

  Also Read: റോണ്‍സനെ പുറത്താക്കി റോബിനെ തിരിച്ചു കൊണ്ട് വരണം; കലിയടങ്ങാതെ ദില്‍ഷ!

  Recommended Video

  RRR കണ്ട് പേർളി മാണിയുടെ SHOCKING പ്രതികരണം

  പേളി മാണി.. എന്റെ ഈ ദിവസം വളരെ മികച്ചതാക്കിയതില്‍ നിങ്ങള്‍ക്കാണ് വലിയ പങ്ക്. ഇതിലും നല്ലൊരു സഹോദരിയെ എനിക്ക് ആവശ്യപ്പെടാന്‍ സാധിക്കില്ല. വളരെ കൂളായി, പ്രസന്നമായ തീം എല്ലാവരെയും വളരെ സന്തോഷത്തിലാക്കി. കുട്ടിക്കാലത്ത് ഞങ്ങള്‍ വഴക്ക് കൂടിയ സമയമുണ്ടായിരുന്നു. എങ്കിലും ഇതില്‍ കൂടുതലൊന്നും എനിക്ക് നിങ്ങളോട് പറയാന്‍ സാധിക്കില്ല. നിങ്ങളെ പോലൊരു സഹോദരി ഉണ്ടെന്നുള്ളത് എന്റെ ഏറ്റവും വലിയ ശക്തിയാണ്' എന്നും റേച്ചല്‍ പറഞ്ഞ് നിര്‍ത്തുന്നു. ബേബി ഷവർ ചിത്രങ്ങൾ വന്നതോടെ താരകുടുംബത്തിന് എല്ലാവിധ ആശംസകളും അറിയിച്ച് എത്തിയിരിക്കുകയാണ് ആരാധകർ.

  English summary
  Pearle Maaney Shared Sister Rachel Maaney's Baby Shower Photos Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X