For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേളി മാണിയും സാനിയയും ശരിക്കും ആഘോഷിച്ചു! സൈമയിലെ സന്തോഷനിമിഷങ്ങള്‍ പങ്കുവെച്ച് താരം!

|

ഖത്തറില്‍ നടന്ന സൈമ അവാര്‍ഡ്‌സ് വേദിയില്‍ അവതാരകയായി പേളി മാണിയുമുണ്ടായിരുന്നു. അവതാരകയായാണ് പേളി ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. സദസ്സിനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള അവതരണമാണ് താരത്തിന്റെ പ്രധാന സവിശേഷത. ചാനല്‍ പരിപാടിയില്‍ മാത്രമല്ല അവാര്‍ഡ് വേദികളിലും പേളി താരമായി മാറാറുണ്ട്. ഇതിനകം തന്നെ നിരവധി വേദികളില്‍ നമ്മള്‍ ഈ താരത്തെ കണ്ടിട്ടുമുണ്ട്. ഇത്തവണ സൈമയിലേക്ക് താനുമുണ്ടെന്ന് വ്യക്തമാക്കി താരമെത്തിയപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു.

തെലുങ്ക്, കന്നഡ സിനിമകളിലെ പുരസ്‌കാരമായിരുന്നു ആദ്യത്തെ ദിനം പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസമായിരുന്നു മലയാളത്തിലേയും തമിഴിലേയും പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. വേറിട്ട അവതരണ ശൈലിയുമായി മുന്നേറുകയാണ് പേളി മാണി. സൈമയില്‍ പങ്കെടുക്കുന്നതിനായി എത്തിയ താരത്തിനൊപ്പം സാനിയ ഇയ്യപ്പനുമുണ്ടായിരുന്നു. നവാഗത താരത്തിനുള്ള പുരസ്‌കാരമായിരുന്നു സാനിയയ്ക്ക് ലഭിച്ചത്. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം എത്തിയിരുന്നു. സൈമയിലെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി ഇപ്പോള്‍.

സൈമയില്‍ പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയെത്തിയത് പേളിയായിരുന്നു. മലയാളത്തിലെ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അവതാരകയായി പേളിയുമുണ്ടായിരുന്നു. ഗൗണില്‍ അതീവ സുന്ദരിയായാണ് താരം എത്തിയത്. അവതാരകമാരില്‍ തിളങ്ങിയത് ആരാണെന്ന് ചോദിച്ചാല്‍ ആദ്യം പറയുന്ന പേര് പേളിയുടേതായിരിക്കും. അനിരുദ്ധിനും സാനിയ ഇയ്യപ്പനുമൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചും പേളി മാണി എത്തിയിരുന്നു. ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്.

മലയാളം ബിഗ് ബോസിലെ താരമായിരുന്നു പേളി മാണിയെങ്കില്‍ തമിഴകത്ത് തിളങ്ങിയവരിലൊരാളായിരുന്നു ഓവിയ. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയായി നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. ബിഗ് ബോസിന് ശേഷം ഓവിയെ കാണാനായതിന്റെ സന്തോഷം പങ്കുവെച്ചും പേളി എത്തിയിരുന്നു. പ്രിയതാരങ്ങളെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. മലയാളത്തിലേയും തമിഴിലേയും മാലാഖമാരാണ് ഇതെന്നായിരുന്നു ആരാധകരുടെ കമന്റ്.

ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് പേളി മാണി. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസില്‍ തുടരുന്നതിനിടയില്‍ത്തന്നെ ഇക്കാര്യം വ്യക്തമായതാണ്. അവസാനനിമിഷമായിരുന്നു താരം പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. വിമര്‍ശനങ്ങളും വിവാദങ്ങളുമൊക്കെ കൊടുമ്പിരിക്കൊള്ളുന്നതിനിടയിലും ആരാധകര്‍ താരത്തിനൊപ്പമായിരുന്നു. സൈമ അവാര്‍ഡ് വേദിയിലേക്ക് പേളി എത്തിയപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു.

വ്യത്യസ്തമായ അവതരണവുമായാണ് പേളി മാണി എത്താറുള്ളത്. വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരം സ്വന്തമാക്കിയ താരങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം തന്നെ അവര്‍ക്ക് പറയാനുള്ള കാര്യങ്ങളെക്കുറിച്ചും പേളി ചോദിച്ചിരുന്നു. ആരാധകര്‍ കേള്‍ക്കാനാഗ്രഹിക്കുന്ന തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചായിരുന്നു പേളി ചോദിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായി ബഹളമൊന്നുമില്ലാതെയായിരുന്നു പേളിയുടെ സംസാരവും അവതരണവും.

നമിത പ്രമോദിന്‍റെ പുതിയ ഫോട്ടോയ്ക്ക് കീഴിലെ കമന്‍റ്? ജീവിച്ചിരിപ്പുണ്ടോയെന്നുള്ള ചോദ്യവുമുണ്ട്!

പ്രിയപ്പെട്ട താരങ്ങള്‍ക്കെല്ലാം പുരസ്‌കാരം ലഭിച്ചതില്‍ ആരാധകരും സന്തോഷത്തിലാണ്. പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനിടയിലാണ് പല താരങ്ങളും ഖത്തറിലേക്ക് എത്തിയത്. പ്രളയബാധിതരെ സഹായിക്കണമെന്ന് പൃഥ്വിരാജ് വേദിയിലും ്അഭ്യര്‍ത്ഥിച്ചിരുന്നു. മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരമായിരുന്നു പൃഥ്വിരാജിന് ലഭിച്ചത്. സുപ്രിയയ്‌ക്കൊപ്പമായിരുന്നു പൃഥ്വി എത്തിയത്.

English summary
Pearle Maaney shares Her Happy Moments In SIIMA 2019.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more