For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുലിമുരുകനിലെ ആക്ഷന്‍ കോപ്പിയടിച്ചതാണോ? അച്ഛനെ പോലെ തന്നെ മകനും, പ്രണവിനെ കുറിച്ച് പീറ്റര്‍ ഹെയിന്‍!

  |

  താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന രണ്ടാമത്തെ സിനിമ ജനുവരി 25 ന് റിലീസിനെത്തുകയാണ്. കഴിഞ്ഞ വര്‍ഷം ആദി എന്ന ചിത്രത്തിലൂടെ ബ്ലോക്ക്ബസ്റ്റര്‍ അടിച്ച പ്രണവ് ഇത്തവണയും ചരിത്രം ആവര്‍ത്തിക്കുമെന്ന് തന്നെയാണ് സൂചന. സിനിമയുടെ റിലീസിനോടനുബന്ധിച്ച് സംവിധായകന്‍ അരുണ്‍ ഗോപിയും മറ്റ് അണിയറ പ്രവര്‍ത്തകരെല്ലാം സിനിമകളെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു.

  കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരിക്കുന്നത്. പ്രണവിന്റെ ആക്ഷനും പാട്ട് രംഗവും പ്രണയവുമൊക്കെയുള്ള ട്രെയിലറിലെ ഒരു രംഗം ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ പുലിമുരുകനിലെ ഒരു ആക്ഷന്‍ രംഗം പ്രണവിന്റെ ചിത്രത്തിലുമുണ്ടായിരുന്നു. അതിനെ കുറിച്ച് ആക്ഷനൊരുക്കിയ പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ പറയുന്നത് എന്തായിരിക്കും എന്ന് കാത്തിരുന്ന ആരാധകര്‍ക്കുള്ള മറുപടി എത്തിയിരിക്കുകയാണ്..

  പ്രണവിന്റെ ആക്ഷന്‍

  പ്രണവിന്റെ ആക്ഷന്‍

  മലയാളത്തില്‍ ആദ്യ നൂറ് കോടി സ്വന്തമാക്കിയ പുലിമുരുകന് ആക്ഷനൊരുക്കിയതോടെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ കേരളത്തിന്റെ പ്രിയപ്പെട്ടവരില്‍ ഒരാളായി. മോഹന്‍ലാലിന്റെ ഒടിയനും പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനുമെല്ലാം സംഘട്ടനമൊരുക്കി പീറ്റര്‍ മലയാളത്തില്‍ സജീവമായി മാറിയിരിക്കുകയാണ്. പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ച ആദി എന്ന ചിത്രം ആക്ഷന്‍ രംഗങ്ങളിലൂടെയായിരുന്നു ശ്രദ്ധേയമായത്. അസാധ്യ മെയ്‌വഴക്കത്തോടെ ആക്ഷന്‍ ചെയ്യുന്ന പ്രണവിന് തിയറ്ററുകളില്‍ നിന്നും കൈയടിയായിരുന്നു ലഭിച്ചത്. സിനിമയെ ശ്രദ്ധേയമാക്കിയതും സംഘട്ടന രംഗങ്ങള്‍ തന്നെയായിരുന്നു.

   ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു..

  ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു..

  പാര്‍ക്കൗര്‍ അഭ്യാസത്തിലൂടെയായിരുന്നു ആദിയില്‍ പ്രണവ് തിളങ്ങിയതെങ്കില്‍ പുതിയ ചിത്രത്തില്‍ സര്‍ഫിംഗിലായിരിക്കും. ഇതിന്റെ മേക്കിംഗ് വീഡിയോ അടക്കം നേരത്തെ പുറത്ത് വന്നിരുന്നു. ബാലിയില്‍ നിന്നും ഒരുമാസത്തോളം നീണ്ട് നിന്ന സര്‍ഫിംഗ് പഠനത്തിന് ശേഷമാണ് സിനിമയില്‍ അഭിനയിക്കാന്‍ പ്രണവ് എത്തിയത്. സാഹസികതയോട് താല്‍പര്യമുള്ള പ്രണവിന് ഇതെല്ലാം നിസാരമായ കാര്യമാണ്. അതിനിടെയാണ് സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ചര്‍ച്ചയാവുന്നത്.

   പീറ്ററിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി

  പീറ്ററിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി

  പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ ആരാധകര്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ചവയായിരുന്നു. പുലിമുരുകനിലെ മോഹന്‍ലാലിന്റെ പല അഭ്യാസ പ്രകടനങ്ങളും അതുപോലെ തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കൊണ്ട് വന്നിരിക്കുകയാണ്. ട്രെയിനിന്റെ മുകളില്‍ കയറിയിട്ടുള്ള ഒരു ആക്ഷന്‍ രംഗത്തിലാണ് അച്ഛനെ അതുപോലെ അനുകരിക്കാന്‍ പ്രണവ് ശ്രമിക്കുന്നത്. അച്ഛനെ പോലെ തന്നെ മകനും എന്നാണ് പ്രണവിന്റെ സിനിമയിലെ ഒരു സീന്‍ പങ്കുവെച്ച് കൊണ്ട് പീറ്റര്‍ ഹെയിന്‍ പറഞ്ഞിരിക്കുന്നത്.

   റിലീസിനൊരുങ്ങുന്നു

  റിലീസിനൊരുങ്ങുന്നു

  2019 പിറന്നിട്ട് ബോക്‌സോഫീസില്‍ തരംഗമായ മറ്റൊരു സിനിമയും ഇല്ലെന്നുള്ളതിനാല്‍ പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് സാധ്യതകള്‍ ഏറെയാണ്. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ പ്രണവിന് സ്വന്തമാണെന്നാണ് ആരാധകര്‍ പറയുന്നത്. ജനുവരി 25 ന് തിയറ്ററുകളിലേക്ക് എത്തുന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കവേ സോഷ്യല്‍ മീഡിയയില്‍ നിറയെ പ്രണവിന്റെ ചിത്രത്തെ കുറിച്ചുള്ള സംസാരമാണ്. ഇത്തവണ വമ്പന്‍ പ്രമോഷനുകള്‍ ഒന്നും നടത്തിയിട്ടില്ലെങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയറ്ററുകളിലും ബോക്‌സോഫീസിലും സൂപ്പര്‍ ഹിറ്റായിരിക്കുമെന്നാണ് പ്രവചനം.

   അണിയറ വിശേഷങ്ങള്‍

  അണിയറ വിശേഷങ്ങള്‍

  രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയാണിത്. റോമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലെത്തുന്ന ചിത്രം ബിഗ് ബജറ്റില്‍ മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. പുതുമുഖം സയ ഡേവിഡാണ് പ്രണവിന്റെ നായിക. മോഹന്‍ലാലിന്റെ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രവുമായി പേരിന് സാമ്യമുള്ളതിനാല്‍ നോട്ട് എ ഡോണ്‍ സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരുന്നത്.

  English summary
  Peter Hein talks about Pranav Mohanlal's Irupathiyonnaam Noottandu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X