For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നരേന്ദ്ര മോദി ബയോപിക്ക് തിയ്യേറ്ററുകളില്‍! ആദ്യ ദിന പ്രതികരണങ്ങള്‍

  |

  ലോക്‌സഭ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും ആശംസാ പ്രവാഹമാണ്. നരേന്ദ്ര മോദിയെ പ്രശംസിച്ച് സിനിമാ ലോകത്തുനിന്നുളള നിരവധി താരങ്ങളും നേരത്തെ എത്തിയിരുന്നു. തിരഞ്ഞെടുപ്പിലെ വമ്പിച്ച വിജയത്തിനു പിന്നാലെയാണ് മോദി ബയോപിക്കും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

  നേപ്പാളിലെ പരമ്പരാഗത നൃത്തത്തിനൊപ്പം ചുവടുവെച്ച് റിമി ടോമി! വൈറലായി നടിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ

  രാജ്യമൊട്ടാകെയുളള തിയ്യേറ്ററുകളില്‍ സിനിമ ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ മോദി വിജയിച്ചതിനു പിന്നാലെ ബയോപിക്ക് ചിത്രത്തിന് കൂടുതല്‍ വാര്‍ത്താ പ്രാധാന്യവും ലഭിച്ചിരുന്നു. രാജ്യത്ത് മോദി തരംഗം ഒന്നാകെ അലയടിക്കുമ്പോളാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദി ബയോപിക്കിന് ലഭിക്കുന്ന ആദ്യ ദിന പ്രതികരണങ്ങളെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ..

  മോദിയുടെ ജീവിതം

  മോദിയുടെ ജീവിതം

  മോദിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ ചിത്രത്തില്‍ വിവേക് ഒബ്‌റോയി ആണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നരേന്ദ്ര മോദിയായുളള ബോളിവുഡ് താരത്തിന്റെ മേക്ക് ഓവര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഏറെ നാളത്തെ വിലക്കുകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്.

  ലോക്‌സഭ തിരഞ്ഞെടുപ്പ് തുടങ്ങുന്നതിനു മുന്‍പായി

  ലോക്‌സഭ തിരഞ്ഞെടുപ്പ് തുടങ്ങുന്നതിനു മുന്‍പായി

  നേരത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് തുടങ്ങുന്നതിനു മുന്‍പായി സിനിമ തിയ്യേറ്ററുകളിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തിരഞ്ഞെടുപ്പില്‍ വിജയിക്കുവാനുളള ബിജെപി അജണ്ടയാണിതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചതോടെയായിരുന്നു റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. സിനിമ ഇലക്ഷന്‍ കഴിഞ്ഞതിനു ശേഷം റിലീസ് ചെയ്താല്‍ മതിയെന്നായിരുന്നു കമ്മീഷന്‍ അറിയിച്ചിരുന്നത്.

  ചായക്കടക്കാരനില്‍ നിന്നും പ്രധാനമന്ത്രി

  ചായക്കടക്കാരനില്‍ നിന്നും പ്രധാനമന്ത്രി

  ചായക്കടക്കാരനില്‍ നിന്നും പ്രധാനമന്ത്രി പദവി വരെയെത്തിയ നരേന്ദ്ര മോദിയുടെ ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ തുടങ്ങിയവിടങ്ങളിലായിരുന്നു സിനിമ ചിത്രീകരിച്ചിരുന്നത്. ഒമങ് കുമാറാണ് നരേന്ദ്ര മോദി ബയോപിക്ക് സംവിധാനം ചെയ്തിരിക്കുന്നത്. ബയോപിക്കില്‍ അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയാണ്.

  ആദ്യ ദിന പ്രതികരണങ്ങള്‍

  ആദ്യ ദിന പ്രതികരണങ്ങള്‍

  ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പുറത്തിറങ്ങിയ സിനിമയ്ക്ക് തണുത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വെള്ളിത്തിരയിലെ മോദിക്ക് ജനങ്ങളുടെ മനം കവരാനായില്ലെന്നു തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ തരംഗമായി നില്‍ക്കുന്ന മോദി തിയ്യേറ്ററിലും തരംഗം സൃഷ്ടിക്കുമെന്ന അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷയെ തകര്‍ത്താണ് തണുത്ത പ്രതികരണവുമായി ചിത്രം പ്രദര്‍ശനം തുടരുന്നത്. ഏറെ വാര്‍ത്താ പ്രാധാന്യത്തോടെ എത്താറുളള സിനിമകള്‍ക്കുണ്ടാകുന്ന തളളിക്കയറ്റം ഒരു തിയ്യേറ്ററിലും അനുഭവപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

   സിനിമയുടെ ട്രെയിലര്‍

  സിനിമയുടെ ട്രെയിലര്‍

  സിനിമയുടെ ട്രെയിലര്‍ അടുത്തിടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്. മന്‍മോഹന്‍ സിങ് പ്രധാന മന്ത്രിയായിരുന്ന പ്പോഴുളള രാഷ്ട്രീയ അവസ്ഥയെ ചിത്രത്തില്‍ പരിഹസിക്കുകയും കോണ്‍ഗ്രസ് പാര്‍ട്ടിയെ ട്രോളുകയും ചെയ്യുന്നുണ്ട്. ബൊമാന്‍ ഇറാനി, ദര്‍ശന്‍ കുമാര്‍, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

  കുട്ടി ആരാധികയ്‌ക്കൊപ്പം പേളി മാണിയുടെ ഫോട്ടോഷുട്ട്! വൈറല്‍ വീഡിയോ കാണാം

  മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ച് താരങ്ങളും സംവിധായകനും!

  English summary
  pm narendra modi biopic first day response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X