For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്‍റേയും സ്വന്തം ഗീതു! ആശംസയുമായി പ്രാര്‍ത്ഥനയും മഞ്ജു വാര്യരും റിമയും!

  |

  അഭിനേത്രിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന്റെ പിറന്നാളാണ് ജൂണ്‍ 8ന്. ആരാധകരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെയായി നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ക്ഷണനേരം കൊണ്ടാണ് പോസ്റ്റുകളെല്ലാം വൈറലായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഗീതു. രാജീവ് രവിയുടേയും ആരാധനയുടേയും മാത്രമല്ല സുഹൃത്തുക്കള്‍ക്കും ഇതാഘോഷമാണ്. ഗീതുമോഹന്‍ദാസിനെക്കുറിച്ച് വാചാലരായെത്തിയിരിക്കുകയാണ് എല്ലാവരും.

  ഇന്ദ്രജിത്തും പൂര്‍ണിമയുമാണ് ആദ്യം ഗീതുവിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. സിനിമയ്ക്കപ്പുറത്ത് സുഹൃത്തുക്കളാണ് ഇരുവരും. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ആ സൗഹൃദമുണ്ട്. പ്രാര്‍ത്ഥനയുടേയും നക്ഷത്രയുടേയും അടുത്ത സുഹൃത്താണ് ആരാധന. 18 വര്‍ഷമായി ഞങ്ങള്‍ക്ക് ഗീതുവിനോട് സൗഹൃദമുണ്ടെന്നായിരുന്നു ഇന്ദ്രജിത്ത് കുറിച്ചത്. ഗീതുവിനോടൊപ്പമുള്ള ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് പിന്നാലെയായി പ്രാര്‍ത്ഥനയും ഗീതുവിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

  ഉര്‍വശിയോട് തീര്‍ത്താല്‍ തീരാത്തത്ര കടപ്പാടുണ്ട്! വെളിപ്പെടുത്തലുകളുമായി ജഗദീഷ്! വീഡിയോ വൈറല്‍

  ഇടയ്ക്ക് എന്നെ വെറുപ്പിക്കാറുണ്ടെങ്കിലും എന്നെ പ്രചോദിപ്പിക്കുന്ന വ്യക്തിത്വങ്ങളിലൊരാളാണ് നിങ്ങളെന്നായിരുന്നു പാത്തു കുറിച്ചത്. എന്റെ കോള അടിച്ച് മാറ്റി നിങ്ങളുടേതെന്ന് അവകാശപ്പെടുന്ന സ്വഭാവം നിര്‍ത്തണമെന്നും പാത്തു ആവശ്യപ്പെട്ടിട്ടുണ്ട്. വാക്കുകള്‍ക്കും അപ്പുറത്തുള്ള സ്‌നേഹമാണ് തനിക്കുള്ളതെന്നും പ്രാര്‍ത്ഥന പറയുന്നുണ്ട്.

  Poornima

  ഇവര്‍ക്ക് പിന്നാലെയായാണ് റിമ കല്ലിങ്കലും നിവിന്‍ പോളിയുമൊക്കെ എത്തിയത്. നിരുപാധികമായ സ്‌നേഹം, കല, ധാര്‍ഷ്ട്യം എന്ന് തുടങ്ങി ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത് തുടരൂയെന്നും റിമ കുറിച്ചിട്ടുണ്ട്്. തനിക്കേറെ പ്രിയപ്പെട്ട ഗീതുവിന്റെ ഫോട്ടോ പങ്കുവെച്ചായിരുന്നു റോഷന്‍ മാത്യു എത്തിയത്. നയാഗ്ര വെള്ളച്ചാട്ടതിന് അരികിലുള്ള ഫോട്ടോയാണ് അടുത്തത്. അന്ന ഗീതുവാണ് ആ ഫോട്ടോ പകര്‍ത്താന്‍ പറഞ്ഞതെന്നും റോഷന്‍ കുറിച്ചിട്ടുണ്ട്. മൂത്തോനില്‍ റോഷനായി മികച്ച വേഷമാണ് ഗീതു നല്‍കിയത്.

  ജഗതി ശ്രീകുമാറിനോട് പരിഭവം പറഞ്ഞ് പാര്‍വതി! പപ്പയ്ക്കൊപ്പം മകളും വീഡിയോ വീണ്ടും വൈറല്‍!

  അഭിനേത്രിയായാണ് തുടങ്ങിയതെങ്കിലും മനസ്സിലെ സംവിധാനമോഹം ഗീതു നേരത്തെ തന്നെ പുറത്തെടുത്തിരുന്നു. ഷോര്‍ട്ട് ഫിലിം ചെയ്തതിന് പിന്നാലെയായാണ് സിനിമ സംവിധാനം ചെയ്തത്. വ്യത്യസ്തമായ പ്രമേയവുമായെത്തിയ മൂത്തോന് ചലച്ചിത്ര മേളകളില്‍ നിന്നുള്‍പ്പടെ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു നായകനായി എത്തിയത്. അഭിനയിച്ച താരങ്ങളുടേയെല്ലാം കരിയര്‍ ബ്രേക്ക് ചിത്രം കൂടിയായി മാറുകയായിരുന്നു ഇത്.

  ലേഖയെ പ്രണയത്തിലാക്കിയത് ഇങ്ങനെയെന്ന് എംജി ശ്രീകുമാര്‍! സുരേഷ് ഗോപിയും ശോഭനയും അഭിനയിച്ച ഗാനമാണ്

  English summary
  Poornima Indrajith and other celebrities birthday wishes to Geethu Mohandas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X