For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആറ് വർഷത്തോളം സ്നേഹിച്ചു, ശാരീരികമല്ലാത്ത മാനസീകമായിട്ടുള്ള പ്രണയം'; സാന്ത്വനത്തിലെ സേതു പറയുന്നു!

  |

  പ്രേക്ഷകര്‍ ഹൃദയംകൊണ്ട് സ്വീകരിച്ച പരമ്പരയാണ് സാന്ത്വനം. കുടുംബവും, സ്‌നേഹവും, സാഹോദര്യവും, പ്രണയവുമെല്ലാം പറഞ്ഞുപോകുന്ന പരമ്പര തകര്‍ക്കാനാകാത്ത റേറ്റിങോടെയാണ് മുന്നേറുന്നത്.

  ശിവാഞ്ജലി എന്ന ജോഡിയുടെ പ്രണയമായിരുന്നു ഒരിടയ്ക്ക് പരമ്പരയെ താങ്ങി നിര്‍ത്തിയിരുന്നതെങ്കില്‍ ഇന്നിപ്പോള്‍ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഹൃദയത്തിലേക്ക് കയറിക്കഴിഞ്ഞു.

  വന്നുകയറിയ ചില പ്രശ്‌നങ്ങളെയെല്ലാം തരണം ചെയ്തുകൊണ്ട് പരമ്പര വീണ്ടും അതിന്റെ മനോഹരമായ മുഹൂര്‍ത്തങ്ങളിലേക്ക് കടന്നിരിക്കുകയാണ്.

  Also Read: ഭാര്യ എലിസബത്തിന് മാസം ശമ്പളമായി 10000 കൊടുക്കാറുണ്ട്; ശമ്പളം കൂട്ടണമെന്നാണ് അവളുടെ പരാതിയെന്ന് ബേസില്‍ ജോസഫ്

  ആകെമൊത്തം പ്രണയ സുരഭിലമായ എപ്പിസോഡുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. നടി ചിപ്പിയടക്കം നിരവധി താരങ്ങൾ അഭിനയിക്കുന്ന പരമ്പരയിൽ ചിലപുതുമുഖങ്ങളും ഭാ​ഗമായിട്ടുണ്ട്. ശിവൻ, അഞ്ജലി എന്നീ കഥാപാത്രങ്ങൾക്ക് പുറമെ പ്രേക്ഷക ശ്രദ്ധനേടിയ മറ്റൊരു താരമാണ് സീരിയലിലെ സേതുവെന്ന കഥാപാത്രം.

  സീരിയലിലെ ഏറ്റവും വലിയ വില്ലത്തി കഥാപാത്രമായ ജയന്തിയുടെ ഭർത്താവാണ് സേതുവെന്ന കഥാപാത്രം. തൃശൂർ സ്വദേശി ബിജേഷ് അവണൂരാണ് സീരിയലിൽ സേതുവായി അഭിനയിക്കുന്നത്.

  Also Read: വിജയ് യേശുദാസിന്റെ ഗേള്‍ഫ്രണ്ടാണോ? വിവാഹമോചനത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം

  നാടകങ്ങളിൽ അഭിനയിച്ചുള്ള പരിചയം വെച്ചാണ് ബിജേഷ് സേതുവായി സാന്ത്വനത്തിൽ അഭിനയിച്ച് തുടങ്ങിയത്. ഇപ്പോൾ സേതുവായതിനെ കുറിച്ചും സെലിബ്രിറ്റി ലൈഫിനെ കുറിച്ചും ബിജേഷ് നടി അനു ജോസഫുമായി നടത്തിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.

  'ചിത്രരചനയും അഭിനയവുമായിരുന്നു എനിക്കിഷ്ടം. കലോത്സവത്തിൽ സംസ്ഥാന തലത്തിൽ മികച്ച നടനായിട്ടുണ്ട്. ചിത്രരചനയിലും സംസ്ഥാന തലം വരെ പോയി. കേരളവർമയിൽ ഡിഗ്രിക്ക് ചേർന്നു.'

  'ഇതോടൊപ്പം നാടകങ്ങളിൽ അഭിനയിച്ചു. എന്നാൽ ഇതിനിടെ ഗൾഫിലേക്ക് പോകാന്‍ അവസരം വന്നു. അങ്ങനെ പഠനം അവസാനിപ്പിച്ച് ഗൾഫിലേക്ക്. എന്നാൽ അവിടെയും സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ടു.'

  'അഞ്ച് വർഷത്തെ ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തി. ഇവിടെ ഒരു ബാർബർ ഷോപ്പിൽ ജോലിക്ക് കയറി. ഒപ്പം ഒരു സ്കൂളിൽ ചിത്രരചന അധ്യാപകനായും പ്രവൃത്തിച്ചു. എന്റെ ടിക്ടോക് വീഡിയോകൾ ആരോ വഴി രഞ്ജിത്തേട്ടൻ കണ്ടു.'

  'സാന്ത്വനത്തിലേക്ക് ആളുകളെ അന്വേഷിക്കുന്ന സമയമായിരുന്നു അത്. സീരിയലിലെ ചിപ്പി ചേച്ചിയുടെ കഥാപാത്രത്തിന്റെ സഹോദരനായ സേതുവിന് ഞാൻ അനുയോജ്യനാണെന്ന് സാറിന് തോന്നി.'

  'തുടക്കം മികച്ചൊരു ടീമിനൊപ്പമായി എന്നത് എന്റെ ഭാഗ്യമാണ്. വളരെ പക്വതയുള്ള ഒരു കഥാപാത്രത്തിലേക്കാണ് എന്നപ്പോലൊരു പുതുമുഖത്തിനെ രഞ്ജിത് സർ പരിഗണിച്ചത്.'

  'സീരിയലിൽ ഒരുപാട് സീനുകളിൽ വന്ന പോകുന്ന കഥാപാത്രമല്ല സേതു. എന്നിട്ടും എനിക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന പ്രതികരണം വളരെ വലുതാണ്. നിരവധിപേർ തിരിച്ചറിയുകയും വിശേഷങ്ങൾ ചോദിക്കുകയും ചെയ്യുന്നു. ആദ്യമായി ചെയ്യുന്ന കഥാപാത്രത്തിനാണ് ഇത്രയേറെ സ്നേഹം ലഭിക്കുന്നത്.'

  'കടുവ സിനിമയിൽ അഭിനയക്കാൻ പോയപ്പോഴും ഒരുപാട് ആളുകൾ തിരിച്ചറിഞ്ഞ് സ്നേഹം പ്രകടിപ്പിക്കുന്നത് കണ്ട് ഒരു സീനിൽ അഭിനയിക്കാൻ ചെന്ന എന്നെ ഷാജി കൈലാസ് നിരവധി സീനുകളിൽ ഉൾപ്പെടുത്തി.'

  'ആറ് വർഷത്തോളം നീണ്ട പ്രണയമുണ്ടായിരുന്നു. പഴയകാലത്തെ പ്രണയങ്ങളുടെ സ്വഭാവമായിരുന്നു എന്റെ പ്രണയത്തിനും ശാരീരികമല്ലാത്ത മാനസീകമായ പ്രണയം.'

  'നന്നായി നൃത്തം ചെയ്യുന്ന പെൺകുട്ടിയായിരുന്നു. ഞങ്ങൾ വേറെ മതത്തിൽപ്പെട്ടവരും പെൺകുട്ടി സമ്പന്നയുമായിരുന്നു. അവരുടെ വീട്ടിൽ ഞങ്ങളുടെ വിഷയം പ്രശ്നമായി. അവസാനം പെൺകുട്ടിയുടെ അമ്മ വന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ തമ്മിൽ‌ സംസാരിച്ച് പിരിയാൻ തീരുമാനിക്കുകയായിരുന്നു.'

  'എന്റെ മനസിന് ഒത്തുപോകുന്ന പെൺകുട്ടിയെ കണ്ടെത്തുമ്പോൾ വിവാഹം കഴിക്കും. നാട്ടുകാരും വീട്ടുകാരമടക്കം എല്ലാവരും വിവാഹത്തിന് നിർബന്ധിക്കുന്നുണ്ട്' ബിജേഷ് അവണൂർ പറയുന്നു.

  Read more about: Santhwanam
  English summary
  popular malayalam serial santhwanam actor Bijesh Avanoor open up about his celebrity life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X