For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുന്‍ കാമുകിയോടുള്ള വാശിക്ക് ബലി ആയവള്‍, ഉപഭോഗ വസ്തു ആയി മാറുന്ന ആയിരം മായമാരില്‍ ഒരാള്‍; വൈറല്‍ കുറിപ്പ്

  |

  പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ സിനിമയാണ് ഹൃദയം. തീയേറ്റര്‍ റിലീസിന് ശേഷം ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയായിരുന്നു ഹൃദയത്തിന്റെ ഒടിടി പ്രവേശനം. പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളേയും കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്.

  വിവാഹം കഴിച്ച സ്വന്തം ഭാര്യയെ വിട്ട് തരില്ലേ? കെപിഎസി ലളിതയെ വിട്ട് തരാന്‍ ഭരതന്‍ പറഞ്ഞു, ആ കഥയിങ്ങനെ

  ഇപ്പോഴിതാ ഹൃദയത്തിലെ മായ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ്. അരുണ്‍ നീലകണ്ഠന്റെ കാമുകിമാരില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ മായയെക്കുറിച്ചുള്ള കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുകയാണ്. ഇതില്‍ അഭിജിത്ത് ഗോപകുമാര്‍ എന്നയാള്‍ പങ്കുവച്ച കുറിപ്പും കയ്യടി നേടുകയാണ്. ആ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.


  മായയുടെ ''ഹൃദയം''

  ഹൃദയം സിനിമ കണ്ടവര്‍ മുഴുവന്‍ അരുണ്‍ നിത്യ ജോടികളുടെ കുടുംബ ജീവിതവും, ഒന്നിക്കാന്‍ പറ്റാതെ പോയ അരുണ്‍ ദര്‍ശന ജോഡികളുടെ പ്രണയവും ആണ് എപോഴും പറയുന്നത്.എന്നാല് ഇവരുടെ അത്ര പ്രാധാന്യം കൊടുക്കാതെ പോയി എങ്കിലും വളരെ ടച്ചിങ് ആയ ഒരു കഥാപാത്രം ആയിരുന്നു മായ എന്ന കഥാപാത്രം....
  മുടി അഴിച്ചിട്ടു പൊട്ട് വച്ച് മലയാളി പയ്യന്‍മാരെ വീഴ്ത്തുന്ന ദര്‍ശനയും ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിക്കുന്ന നിത്യയും സിനിമാ മെറ്റീരിയല്‍ ആണ് എന്നാല് മായ എന്ന പെണ്‍കുട്ടി വളരെ റിയലിസ്റ്റിക് ആയി തോന്നി....

  സ്‌നേഹത്തിന്റെ അങ്ങേ അറ്റത്തെ അവസ്ഥയില്‍ അരുനിനെ സ്‌നേഹിച്ച ദര്‍ശനയെയും അവനെ കൈവിടാതെ സ്വന്തം ആക്കിയ നിത്യയെയും ആണ് സിനിമയില്‍ പ്രധാനം ആയി പറയുന്നത് എങ്കിലും ജീവിതത്തില്‍ മറന്നു പോകുന്ന ഒരു ഉപഭോഗ വസ്തു ആയി മാറുന്ന ആയിരം മായമാരില്‍ ഒരാളെ കൂടി നമ്മുക്ക് കാണാന്‍ പറ്റി....
  അരുണ്‍ എന്ന നായകന് ദര്‍ശന എന്ന് എക്‌സ് കാമുകിയോട് ഉള്ള വാശിക്ക് ബലി ആയവള്‍ ആണ് മായ....
  അരുണ്‍ പ്രണയിക്കാത്ത അവന്റെ പ്രണയിനി. ദര്‍ശനയുടെ മുന്‍പില്‍ ആളാകാന്‍ അവന്‍ തിരഞ്ഞെടുത്ത ഒരുത്തി.സീനിയര്‍ ആയതു കൊണ്ട് അവനെ വെറുപ്പിക്കാന്‍ കഴിയാതെ അവള്‍ക്ക് സകലതും സഹിക്കേണ്ടി വന്നു... കേദാറും ആയി ദര്‍ശനക്ക് അടുപ്പം ഉണ്ടെന്ന് അറിയുമ്പോള്‍ അതിന്റെ ദേഷ്യം പോലും മായയോട് മറ്റൊരു രീതിയില്‍ അവന്‍ കാണിക്കാന്‍ പോകുന്നു..

  Hridayam Box Office 2 Days Worldwide Collection Report | FilmiBeat Malayalam

  മായയുടെ കഥയും വളരെ പ്രധാനം ആണ് ഇന്നത്തെ കാലത്ത് ... ഉപയോഗിക്കപെടുന്ന ഒരുപാട് മായമാര്‍ നമ്മുക്ക് ചുറ്റും ഉണ്ടു....
  ദര്‍ശനയേ സ്‌നേഹിച്ച പോലെ നീ എന്നെ സ്‌നേഹിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ അരുണ്‍ മിണ്ടാതെ നില്‍കുന്ന രംഗം. അത് മായക്ക് എന്ത് വേദന നല്‍കി എന്ന് പറയാന്‍ പറ്റില്ല. അച്ഛന്‍ മരിച്ചു കിടക്കുന്ന അവസ്ഥ കൂടി ആണ്. എന്നിട്ടും അവള് ധൈര്യം ആയി ഒരു തീരുമാനം എടുത്തു. ബ്രേക്ക് അപ്പ് കണ്ട് സന്തോഷം തോന്നിയ നിമിഷം. എനിക്ക് ആരും ഇല്ലാ നീ എന്നെ സ്‌നേഹിക്കു എന്നവള്‍ കെഞ്ചിയില്ല...സ്വയം അവള് ആ ബന്ധ(ന)ത്തില്‍ നിന്നും മുക്ത ആയി...
  Yes she deserves a better person than Arun....
  മായയുടെ അവസ്ഥയില്‍ കൂടി പോയ പലരും സ്വന്തം ജീവന്‍ കളഞ്ഞിട്ട് ഉണ്ടാകും. എന്നാല് മായ അതിനെ അതി ജീവിച്ചു. പുതിയ ജീവിതം ജോക്ക് ഒപ്പം തുടങ്ങി ......
  ഹൃദയം മായയുടെ കൂടെ ആണ്..

  Read more about: hridayam vineeth sreenivasan
  English summary
  Post About Maya From Hridayam Played By Annu Antony Gets Social Media Attention
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X