For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാഗചൈതന്യയെ കുറിച്ചോർത്ത് ആശങ്ക, വിവാഹമോചനത്തിന് ശേഷം തന്നോട് പറഞ്ഞത്, വെളിപ്പെടുത്തി നാഗാർജുന

  |

  തെന്നിന്ത്യൻ സിനി ലോകം ഏറെ ഞെട്ടലൊടെ കേട്ട വിവാഹമോചനമായിരുന്നു സാമന്തയുടേയും നാഗചൈതന്യയുടേയും. ഏറെ നാളത്തെ ബന്ധമായിരുന്നു ഇവർ കഴിഞ്ഞ ഓക്ടോബറിൽ അവസാനിപ്പിച്ചത്. വിാഹമോചനത്തിന്റെ കാരണം ഇതുവരെ താരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴുംപ്രേക്ഷകർ ആഗ്രഹിക്കുന്നത് ഇരവരും ഒന്നിച്ച് ജീവിക്കണമെന്നാണ്. വിവാഹമോചനം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷവും ഈ ആവശ്യവുമായി പ്രേക്ഷകർ എത്താറുണ്ട്.

  തടിച്ച് വയറൊക്കെ ചാടി പ്രേം നസീർ സാർ കിടക്കുന്നു, തിരുത്താൻ പറ്റാതെ പോയ ആ വാർത്തയെ കുറിച്ച് ലാൽ

  ഇരുവരും പരസ്പരം ചേർന്ന് എടുത്ത തീരുമാനമായിരുന്നു വിവാമോചനം. ഒരു കോമൺ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വേർപിരിയുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.."ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു'' എന്നായിരുന്നു വിവാഹമോചനത്തിനെ കുറിച്ച് താരങ്ങൾ അന്ന് പറഞ്ഞത് . ഡിവോഴ്സിന് ശേഷവുപരസ്പരം ബഹുമാനിക്കുന്ന കാഴ്ചയാണ് കണ്ടത്. വേർപിരിയലിന് ശേഷം തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്.

  കൈ കൊണ്ട് ഞാന്‍ കുഴച്ച് മറിച്ചിട്ട ഫുഡ് മുഴുവന്‍ ലാലേട്ടന്‍ കഴിച്ചു, ആ സംഭവം പറഞ്ഞ് മനോജ് കെ. ജയന്‍

  ബന്ധം പിരിയുക എന്നത് സാമന്തയക്കും നാചൈതന്യയ്ക്കും അത്ര എളുപ്പമായിരുന്നില്ല. ഇത് നടി തുറന്നD പറഞ്ഞിട്ടുമുണ്ടായിരുന്നു നാഗചൈതന്യ മൗനം പാലിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷനാവുകയും ചെയ്തിരുന്നു. താരങ്ങളെ പിന്തുണച്ച് കുടുംബാംഗങ്ങളും എത്തിയിരുന്നു. പൂർണ്ണ പിന്തുണയായിരുന്നു നൽകിയിരുന്നത്. വേർപിരിയൽ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ തന്നെ വിഷയത്തിൽ പ്രതികരിച്ച് നാർജുന് രംഗത്ത് എത്തിയിരുന്നു. വിവാഹമോചനം നിര്‍ഭാഗ്യകരമാണെന്നായിരുന്നു നാഗചൈതന്യ പറഞ്ഞത്. എന്നും സാം കുടുംബത്തിലെ അംഗമായിരിക്കുമെന്നും അദ്ദേംഹം പറഞ്ഞിരുന്നു.


  സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനം നിര്‍ഭാഗ്യകരമാണെന്നായിരുന്നു നാഗചൈതന്യയുടെ പ്രതികരണം. സാമന്ത എന്നും തങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കുമെന്നും നാഗാര്‍ജുന പറഞ്ഞു. '' ഹൃദയവേദനയോടെ ഞാനിത് പറയട്ടെ! ‘സാമി'നും ‘ചൈ'ക്കുമിടയില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. ഒരു ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും സ്വകാര്യമാണ്. സാമും ‘ചൈ'യും എനിക്ക് പ്രിയപ്പെട്ടവരാണ്. സാമിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ എന്റെ കുടുംബത്തിന് എന്നും വിലയേറിയതായിരിക്കും. അവള്‍ എന്നും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കും. ദൈവം അവര്‍ക്ക് രണ്ട് പേര്‍ക്കും കരുത്ത് നല്‍കട്ടെ.. എന്നായിരുന്നു പോസ്റ്റ്.

  ഇപ്പോഴിത വിവാഹമോചനത്തിന് ശേഷമുള്ള മകനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നാഗാർജുന. ചായിയെ കുറിച്ച് അഭിമാനം തോന്നുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു ടോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. '' നാഗ ചൈതന്യ വളരെ ശാന്തത പാലിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നുണ്ട്. പ്രകോപനപരമായി അദ്ദേഹം ഒരു വാക്ക് പോലും പ്രതികരിച്ചിരുന്നില്ല. ഏതൊരു അച്ഛനെയും പോലെ ഞാനും അവനെക്കുറിച്ച് വളരെ വിഷമിച്ചിരുന്നു. പക്ഷേ എന്നെ കുറിച്ചായിരുന്നു അവന് ആശങ്ക. അച്ഛൻ ഓക്കെയാണോ എന്ന് അവൻ എന്നോട് ചോദിച്ചിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു. . ഇതാദ്യമായിട്ടാണ് നാഗാർജുന പ്രതികരിക്കുന്നത്.

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  വിവാഹമോചനത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് നാഗചൈതന്യയും രംഗത്ത് എത്തിയിരുന്നു ഇരുവരുടെയും സന്തോഷത്തിനായാണ് ഈ തീരുമാനമെന്ന് ഒരു ദേശീയ മാധ്യമത്തോട് അദ്ദേഹം പറഞ്ഞു. നടന്റെ വാക്കുകൾ ഇങ്ങനെ... ഞങ്ങൾ രണ്ടുപേരുടെയും സന്തോഷത്തിനായി എടുത്ത തീരുമാനമായിരുന്നു അത്. സാമന്ത സന്തോഷവതിയാണെങ്കിൽ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമായിരുന്നു വിവാഹമോചനം എന്നത്', നാഗചൈതന്യ പറഞ്ഞു. 2010-ല്‍ ഗൗതം മേനോന്‍ തെലുങ്ക് ചിത്രം ‘യേ മായ ചേസാവേ'യുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് 2017ല്‍ വിവാഹിതരാവുകയായിരുന്നു.

  Read more about: samantha naga chaitanya
  English summary
  Post Divorce With Samantha; Naga Chaithaya Was Very Much Worried About This, Nagarjuna Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X