For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനുഷ്‌ക സുന്ദരി തന്നെ, പക്ഷേ...! കാജല്‍ ഊര്‍ജ്ജസ്വലയായ പെണ്‍കുട്ടി! നായികമാരെക്കുറിച്ച് പ്രഭാസ്

  |

  ബാഹുബലി സീരിസിലൂടെ ലോകമെമ്പാടുമുളള പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ താരങ്ങളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. ബാഹുബലി, ദേവസേന എന്നീ കഥാപാത്രങ്ങളിലൂടെയാണ്് ഇരുവരും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചത്. ബ്രഹ്മാണ്ഡ ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയതും ഈ താരജോഡികള്‍ തന്നെയായിരുന്നു. മുന്‍പ് നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നെങ്കിലും ബാഹുബലി തന്നെയായിരുന്നു ഇരുവരുടെയും കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നത്.

  സിനിമാത്തിരക്കുകള്‍ക്കിടെയിലും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വിവരം നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു. ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ചെയ്തതു മുതലാണ് ഇരുവരെയും വെച്ചുളള ഗോസിപ്പുകള്‍ ധാരാളമായി പുറത്തിറങ്ങിയിരുന്നത്. ഇരുവരും പിന്നീട് അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഗോസിപ്പുകള്‍ പിന്നെയും വരികയാണ് ഉണ്ടായത്.

  അടുത്തിടെ ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനുഷ്‌ക ഷെട്ടിയെക്കുറിച്ചുളള പ്രഭാസിന്റെ വെളിപ്പെടുത്തല്‍ സമുഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. അനുഷ്‌ക സുന്ദരിയാണ്്. നല്ല ഉയരവുമുണ്ട്. എന്നാല്‍ താന്‍ വിളിക്കുന്ന സമയത്ത് കോള്‍ എടുക്കാറില്ലെന്നാണ് പ്രഭാസ് പറയുന്നത്. സാഹോയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു തെലുങ്ക് സൂപ്പര്‍താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

  അടുത്ത സുഹൃത്തുകള്‍ ഒകെ ആണെങ്കിലും അത്യാവശ സമയത്തൊക്കെ വിളിക്കുമ്പോള്‍ അനുഷ്‌കയെ തീരെ ലഭിക്കാറില്ലെന്നാണ് പ്രഭാസ് പറഞ്ഞത്. അനുഷ്‌ക ഷെട്ടിക്കു പുറമെ മറ്റൊരു സുഹൃത്തായ കാജല്‍ അഗര്‍വാളിനെക്കുറിച്ചും അഭിമുഖത്തില്‍ പ്രഭാസ് വെളിപ്പെടുത്തിയിരുന്നു. കാജല്‍ സുന്ദരിയാണ്. ഊര്‍ജ്ജസ്വലയായ പെണ്‍കുട്ടി, ആദ്യ കാലത്ത് കാജലിന്റെ വസ്ത്രധാരണം തീരെ ഇഷ്ടമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നല്ല ഡ്രസ് സെന്‍സ് ഉണ്ട്. പ്രഭാസ് തുറന്നുപറഞ്ഞു,

  മുന്‍പ് ഡാര്‍ലിങ്,മിസ്റ്റര്‍ പെര്‍ഫെക്ട് തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചഭനയിച്ച താരങ്ങളാണ് പ്രഭാസും കാജല്‍ അഗര്‍വാളും. അനുഷ്‌ക ഷെട്ടിയ്‌ക്കൊപ്പം തന്നെ കാജലുമായും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് പ്രഭാസ്. അടുത്തിടെ സാഹോയില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച ശ്രദ്ധ കപൂറിനെക്കുറിച്ചും പ്രഭാസ് തുറന്നുപറഞ്ഞിരുന്നു,

  ദളപതി വിജയ്‌യോട് ഏറ്റുമുട്ടാനൊരുങ്ങി വിജയ് സേതുപതി? സൂപ്പര്‍ താരങ്ങള്‍ ആദ്യമായി നേര്‍ക്കുനേര്‍

  സാഹോയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചപ്പോഴുളള അനുഭവങ്ങളായിരുന്നു നടന്‍ പങ്കുവെച്ചിരുന്നത്. ശ്രദ്ധ തന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണെന്ന് പ്രഭാസ് പറയുന്നു. കൂടാതെ സിനിമയുടെ ചിത്രീകരണ വേളയില്‍ ശ്രദ്ധ നല്‍കിയ പിന്തുണയെക്കുറിച്ചും നടന്‍ തുറന്നുപറഞ്ഞിരുന്നു. ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായ ശ്രദ്ധ കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയായിരുന്നു സാഹോ.

  ബാഹുബലിയെ കടത്തിവെട്ടുമോ സാഹോ? ബുക്കിംഗില്‍ റെക്കോര്‍ഡ്‌,സിനിമ എത്താന്‍ മണിക്കൂറുകള്‍ മാത്രം

  അതേസമയം ബാഹുബലി സീരിസിന് ശേഷമുളള പ്രഭാസിന്റെ സാഹോ ആഗസ്റ്റ് 30നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.ഇത്തവണ ഒരു ആക്ഷന്‍ പാക്ക്ഡ് മാസ് എന്റര്‍ടെയ്‌നറുമായിട്ടാണ് സൂപ്പര്‍ താരം എത്തുന്നത്. 350 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച സൂപ്പര്‍താര ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

  പൃഥ്വിരാജിന് വേണ്ടി ധനുഷിന്റെ കിടിലന്‍ പാട്ട്! ബ്രദേഴ്‌സ് ഡേ പൊളിക്കും! വീഡിയോ

  തെലുങ്ക് പതിപ്പിന് പുറമെ മലയാളം,തമിഴ്,ഹിന്ദി ഭാഷകളിലും സാഹോ പുറത്തിറങ്ങുന്നുണ്ട്. ശ്രദ്ധ കപൂര്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥ അമൃതാ നായരായി എത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീല്‍ നിതിന്‍ മുകേഷ്,ചങ്കി പാണ്ഡെ,അരുണ്‍് വിജയ്,ജാക്ക് ഷ്‌റോഫ്,മന്ദിര ബേദി തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

  English summary
  prabhas says about anushka shetty and kajal agarwal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X