twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരപുത്രന്റെ അഹങ്കാരമില്ലാതെ പ്രണവ്! ലാലേട്ടന്റെ അപ്പുവിന് പിറന്നാള്‍, സര്‍പ്രൈസ് എന്തായിരിക്കും?

    |

    Recommended Video

    ജന്മദിനാശംസകൾ പ്രണവ് | Biography | filmibeat Malayalam

    താരപുത്രന്റെ അഹങ്കാരമോ ആഢംബരമോ ഇല്ലാതെ ജീവിക്കുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. അച്ഛന്‍ മലയാള സിനിമയില്‍ താരരാജാവാണെങ്കിലും പ്രണവിന് ലാളിത്യത്തോടെ ജീവിക്കാനായിരുന്നു ഇഷ്ടം. ബസ് സ്റ്റാന്‍ഡുകളിലൂടെയും മറ്റും നടന്ന് പോവുന്ന പ്രണവിനെ കണ്ട് പലരും അത്ഭുതപ്പെടുകയും ചെയ്തിരുന്നു.

    അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്താന്‍ പ്രണവിന് താല്‍പര്യമില്ലായിരുന്നു. വായന, യാത്രകള്‍, പാര്‍ക്കൗര്‍ തുടങ്ങി വ്യത്യസ്ത താല്‍പര്യങ്ങളായിരുന്നു പ്രണവിനുണ്ടായിരുന്നത്. മോഹന്‍ലാല്‍ എന്ന നടനോടുള്ള സ്‌നേഹം അദ്ദേഹത്തിന്റെ അപ്പുവിനോടും ആരാധകര്‍ക്കുണ്ടായിരുന്നു. ഇന്ന് അപ്പുവിന്റെ പിറന്നാളാണ്. പിറന്നാള്‍ വിശേഷങ്ങളിങ്ങനെ..

    പ്രണവ് മോഹന്‍ലാല്‍

    പ്രണവ് മോഹന്‍ലാല്‍

    1990 ജൂലൈ പതിമൂന്നിനായിരുന്നു മോഹന്‍ലാല്‍ സുചിത്ര ദമ്പതികളുടെ മൂത്ത പുത്രനായി പ്രണവ് മോഹന്‍ലാല്‍ ജനിക്കുന്നത്. അപ്പു എന്ന വിളിപ്പേരില്‍ അറിയപ്പെട്ട പ്രണവ് ചെറുപ്പത്തിലെ തന്റെ കഴിവ് തെളിയിച്ചിരുന്നു. ബാലതാരമായി തന്നെ പ്രണവ് സിനിമയിലേക്ക് എത്തിയിരുന്നു. ആദ്യ സിനിമ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം തന്നെയായിരുന്നു. വലിയ പ്രധാന്യമുള്ള വേഷം അല്ലായിരുന്നെങ്കിലും പ്രണവ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ആദ്യ സിനിമ

    ആദ്യ സിനിമ

    തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലാണ് പ്രണവ് ആദ്യമായി അഭിനയിച്ചത്. മോഹന്‍ലാലും രമ്യ കൃഷ്ണനുമായിരുന്നു ചിത്രത്തിലെ താരങ്ങള്‍. 2002 ലായിരുന്നു ഒന്നാമന്‍ തിയറ്ററുകളിലേക്ക് എത്തിയത്. 2003 ല്‍ പ്രണവിനെ കേന്ദ്രകഥാപാത്രമാക്കി പുനര്‍ജനി എന്നൊരു ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തിയിരുന്നു. പുനര്‍ജനിയിലെ പ്രകടനത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം പ്രണവിന് സിനിമയിലൂടെ ലഭിച്ചിരുന്നു.

    പഠനത്തിന് വേണ്ടിയുള്ള സമയം..

    പഠനത്തിന് വേണ്ടിയുള്ള സമയം..

    ആദ്യ രണ്ട് സിനിമകള്‍ക്ക് ശേഷം സിനിമ വേണ്ടെന്ന് തീരുമാനിച്ച് പ്രണവ് പഠനത്തിന് സമയം കണ്ടെത്തുകയായിരുന്നു. ഫിലോസഫിയില്‍ ബിരുദം നേടിയ പ്രണവ് പിന്നീട് സിനിമയിലേക്ക് തന്നെ തിരികെ വരികയായിരുന്നു. അച്ഛനെ പോലെ നായകനാവാന്‍ താല്‍പര്യമില്ലാതിരുന്ന താരപുത്രന്‍ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ജിത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. അതുപോലെ ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശം, ലൈഫ് ഓഫ് ജോസുകുട്ടി എന്നീ സിനിമകളിലും അസിസ്റ്റന്റായി പ്രണവ് പ്രവര്‍ത്തിച്ചിരുന്നു.

    നായകനിലേക്ക്..

    നായകനിലേക്ക്..

    പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ ജിത്തു ജോസഫിന്റെ ആദി എന്ന ചിത്രത്തിലൂടെ പ്രണവ് നായകനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തുകയായിരുന്നു. 2018 ജനുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയ ആദി ഈ വര്‍ഷത്തെ ഫസ്റ്റ് ബ്ലോക്ബസ്റ്റര്‍ മൂവിയായി മാറിയിരുന്നു.

    ആദിയിലെ പ്രകടനം..

    ആദിയിലെ പ്രകടനം..

    നായകനായിട്ടുള്ള പ്രണവിന്റെ ആദ്യ സിനിമയായതിനാല്‍ ആദി വലിയ പ്രധാന്യത്തോടെയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. പ്രതീക്ഷകള്‍ തെറ്റിക്കാതെ സിനിമ ഹിറ്റാവുകയും ചെയ്തിരുന്നു. ആക്ഷന് പ്രധാന്യം കൊടുത്ത് നിര്‍മ്മിച്ച സിനിമയില്‍ മലയാള സിനിമയ്ക്ക് അത്ര പരിചയമില്ലാത്ത പാര്‍ക്കൗര്‍ വിദ്യയും പ്രണവ് അവതരിപ്പിച്ചിരുന്നു. അസാമാന്യ മെയ്‌വഴക്കത്തോടെയുള്ള പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളായിരുന്നു സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

    കഠിനാദ്ധ്വാനിയായ പ്രണവ്..

    കഠിനാദ്ധ്വാനിയായ പ്രണവ്..

    ആദി എന്ന സിനിമയുടെ വിജത്തിന്റെ പ്രധാന കാരണമെന്താണെന്ന് ചോദിച്ചാല്‍ സംവിധായകന് ഒരുത്തരമേ ഉണ്ടാവുകയുള്ളു. പ്രണവ് മോഹന്‍ലാലിനെ പോലൊരു യുവതാരത്തിന്റെ കഠിനാദ്ധ്വാനമെന്ന്. ആക്ഷന്‍ രംഗങ്ങള്‍ അതിന്റെ പൂര്‍ണതയോടെ ചെയ്യുന്നതിന് വേണ്ടി പ്രണവ് ഒരുപാട് ത്യാഗം സഹിച്ചിരുന്നു. ഡ്യൂപ്പിന്റെ സഹായം പോലും വേണ്ടെന്ന നിലപാടിലായിരുന്നു താരപുത്രന്‍. ചിത്രീകരണത്തിനിടയില്‍ പ്രണവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നെങ്കിലും അതൊന്നും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല.

     നായകന്‍ മാത്രമല്ല.. ഗായകനുമാണ്..

    നായകന്‍ മാത്രമല്ല.. ഗായകനുമാണ്..

    സെറ്റില്‍ മറ്റുള്ളവരെ സഹായിക്കാനും പ്രണവിന് മടിയില്ലായിരുന്നു. നായകന്‍ എന്നതിനുപരി ഗായകനും ഗാനരചയിതാവ് ആകാനും പ്രണവിന് കഴിയുമെന്ന് അദ്ദേഹം ആദ്യ സിനിമയിലൂടെ തെളിയിച്ചിരുന്നു. ആദിയിലെ ജിപ്‌സി വുമന്‍ എന്ന് തുടങ്ങുന്ന പാട്ട് പ്രണവ് രചിച്ച് പ്രണവ് തന്നെയായിരുന്നു ആലപിച്ചിരുന്നതും. സഹസംവിധാനം മുതല്‍ സിനിമയിലെ എല്ലാ മേഖലകളിലേക്കും ചുവട് വെക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് തെളിയിക്കാന്‍ പ്രണവിന് കഴിഞ്ഞിരുന്നു.

    രണ്ടാമത്തെ ചിത്രം

    രണ്ടാമത്തെ ചിത്രം

    ആദിയ്ക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥ എഴുതിയ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് പ്രണവ് അഭിനയിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജാ ചടങ്ങുകള്‍ ഈ ദിവസങ്ങളിലായിരുന്നു കഴിഞ്ഞത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ അതുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

     ഇരുപതാം നൂറ്റാണ്ടുമായി സാമ്യം..?

    ഇരുപതാം നൂറ്റാണ്ടുമായി സാമ്യം..?

    മോഹന്‍ലാലിനെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയുമായി പ്രണവിന്റെ സിനിമയ്ക്ക് സാമ്യമുണ്ടോ എന്നാണ് പ്രേക്ഷകര്‍ക്ക് ഇനി അറിയാനുള്ളത്. മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനായിരുന്നു അരുണ്‍ ഗോപി തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ വേഷം പ്രണവിലേക്ക് എത്തുകയായിരുന്നു.

     കുഞ്ഞാലി മരക്കാരിലേക്കും..

    കുഞ്ഞാലി മരക്കാരിലേക്കും..

    മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രണവ് അഭിനയിക്കുന്നുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കുഞ്ഞാലി മരക്കാരുടെ ചെറുപ്പക്കാലം അവതരിപ്പിക്കാനാണ് പ്രണവ് എത്തുന്നത്. നവംബറിലാണ് സിനിമയുടെ ചിത്രീകരണം. മോഹന്‍ലാലും പ്രണവും ഒന്നിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇനി ആരാധകരുടെ കാത്തിരിപ്പ്.

    English summary
    Pranav Mohanlal Birthday Special: The Young Star Who Has Announced His Arrival In Style
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X