For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണവ് ഇവിടെയുണ്ട്! യാത്രയില്‍ സന്തോഷം കണ്ടെത്തിയ അപ്പുവിനെ ആരാധകന്‍ കണ്ടെത്തി! ചിത്രം വൈറല്‍! കാണൂ!

  |

  ആദിയിലൂടെ നായകനായി തുടക്കം കുറിച്ച പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ സിനിമ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സിനിമയെത്തിയത്. അരുണ്‍ ഗോപിയുടെയ കരിയറിലെയും രണ്ടാമത്തെ സിനിമയാണിത്. സര്‍ഫിങ് പരിശീലകനായ അപ്പുവായാണ് ഇത്തവണ പ്രണവെത്തിയത്. ബാലിയില്‍ പോയാണ് താരപുത്രന്‍ പരിശീലനം നടത്തിയത്. പരിശീലനത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നവാഗതയായ സയ ഡേവിഡായിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്. വളരെ സിംപിളാണ് പ്രണവനെന്നും അദ്ദേഹത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നുമായിരുന്നു സയ പറഞ്ഞത്.

  തല തന്നെ താരം! വിശ്വാസം 180 കോടിയും പിന്നിട്ട് കുതിക്കുന്നു! തലൈവരുടെ സിനിമയോ? കാണൂ!

  പ്രണവ് സംപിളായ വ്യക്തിയാണെന്നും തന്റേതായ ലോകത്ത് ഒതുങ്ങിക്കൂടുകയാണെന്നും അരുണ്‍ ഗോപിയും പറഞ്ഞിരുന്നു. തന്റെ ഭാഗം ചിത്രീകരിക്കുന്നില്ലെങ്കിലും സെറ്റിലെത്തുകയും കാരവാനില്‍ ഇടമില്ലെങ്കില്‍ ലൊക്കേഷനില്‍ എവിടെയങ്കിലുമിരിക്കുകയും ചെയ്യുന്ന താരപുത്രനെക്കുറിച്ച് അണിയറപ്രവര്‍ത്തകരെല്ലാം വാചാലരായിരുന്നു. അപ്പു മുഴുനീള ഡയലോഗുകള്‍ പറയുന്നത് കണ്ട് താന്‍ അമ്പരന്ന് പോയിരുന്നുവെന്ന് സയ പറഞ്ഞിരുന്നു. തന്റെ മലയാളം കേട്ട് സെറ്റിലുള്ളവരെല്ലാം ചിരിച്ചിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. തന്റെ നിലപാടുകളില്‍ വലിയ മാറ്റമില്ലാതെയാണ് രണ്ടാം തവണയും പ്രണവത്തെിയത്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

   പ്രമോഷനുകളില്‍ പങ്കെടുത്തിരുന്നില്ല

  പ്രമോഷനുകളില്‍ പങ്കെടുത്തിരുന്നില്ല

  സിനിമയില്‍ അഭിനയിക്കുന്നതോടെ തന്റെ ഉത്തരവാദിത്തം കഴിഞ്ഞുവെന്ന നിലപാടിലാണ് പ്രണവ് മോഹന്‍ലാല്‍. പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ താനുണ്ടാവില്ലെന്ന് താരപുത്രന്‍ നേരത്തെ തന്നെ വ്യക്തമാക്കാറുണ്ട്. ജീത്തു ജോസഫ് ചിത്രമായ ആദി റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അധികം സംസാരിക്കേണ്ട, പകരം പ്രമോഷനില്‍ പങ്കെടുത്തൂകൂടേയെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോഴും അനുകൂല നിലപാടായിരുന്നില്ല താരപുത്രന്റേത്. രണ്ടാമത്തെ സിനിമയുമായെത്തിയപ്പോഴും അപ്പു പഴയത് പോലെ തന്നെയായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു. ചടങ്ങുകളിലൊന്നും താരത്തെ കാണാനുണ്ടായിരുന്നില്ല.

  തിയേറ്ററുകളിലേക്കുമില്ല

  തിയേറ്ററുകളിലേക്കുമില്ല

  ആദ്യ ദിവസം പ്രേക്ഷകര്‍ക്കൊപ്പമോ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമോ, കുടുംബാംഗങ്ങള്‍ക്കൊപ്പമോ തിയേറ്ററുകളിലേക്കെത്തുന്ന പതിവുണ്ട് പല താരങ്ങള്‍ക്കും. എന്നാല്‍ ആ പരിസരത്ത് പോലും പ്രണവ് എത്തിയിരുന്നില്ല. ആദിയുടെ റിലീസിനും ഇത് തന്നെയായിരുന്നു അവസ്ഥ. സിനിമയെക്കുറിച്ചുള്ള അഭിപ്രായം അറിയാനോ ആരാധകരുടെ ആര്‍പ്പുവിളികളോ കരഘോഷമോ ഒന്നും നേരിട്ടനുഭവിക്കുന്നതിനോട് അപ്പുവിന് താല്‍പര്യമുണ്ടായിരുന്നില്ല.

  ആദിയുടെ റിലീസിന് ഹിമലയത്തില്‍

  ആദിയുടെ റിലീസിന് ഹിമലയത്തില്‍

  ആദ്യ സിനിമയായ ആദി റിലീസ് ചെയ്യുമ്പോള്‍ പ്രണവ് ഹിമാലത്തിലായിരുന്നു. സിനിമ പൂര്‍ത്തിയാക്കിയാലുടന്‍ യാത്രയുണ്ടെന്ന് താരപുത്രന്‍ വ്യക്തമാക്കിയിരുന്നതായി സംവിധായകനായ ജീത്തു ജോസഫ് അറിയിച്ചിരുന്നു. സിനിമയുടെ പ്രതികരണങ്ങളെക്കുറിച്ച് അറിയിക്കുന്നതിനായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കിട്ടിയില്ലെന്നായിരുന്നു അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. പിന്നീട് ആരാധകരാണ് അപ്പുവിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ചത്.

  ഇത്തവണ ഹംപിയില്‍

  ഇത്തവണ ഹംപിയില്‍

  ആദിയുടെ റിലീസില്‍ ഹിമാലയത്തിലായിരുന്നുവെങ്കില്‍ ഇത്തവണ അപ്പു ഹംപിയിലാണ്. പ്രണവിന്റെ ആരാധകരാണ് താരത്തെ കണ്ടെത്തിയത്. അവര്‍ പങ്കുവെച്ച ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വായിച്ചറിഞ്ഞത് പോലെ തന്നെ ആള്‍ സിംപിളാണെന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ റിലീസിനെക്കുറിച്ചുള്ള ആശങ്കകളൊന്നും അദ്ദേഹത്തിന് ഇല്ലെന്നും അവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

  കാണാനില്ലെന്ന് സംവിധായകന്‍

  കാണാനില്ലെന്ന് സംവിധായകന്‍

  സിനിമ റിലീസ് ചെയ്ത് മികച്ച പ്രതികരണം ലഭിക്കുന്നതിനിടയില്‍ പലരും താരപുത്രനെ അന്വേഷിച്ചിരുന്നു. ദൂരെ എവിടെയോ ആണെന്നല്ലാതെ കൃത്യമായ സ്ഥലം തനിക്കറിയില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. പ്രണവ് ഹംപിയിലുണ്ടെന്ന സന്തോഷവാര്‍ത്തയുമെത്തിയത് ആരാധകരാണ്. നായികയും സഹതാരങ്ങളുമൊക്കെ പ്രമോഷന്‍ പരിപാടികളിലും സോഷ്യല്‍ മീഡിയയിലുമൊക്കെയായി സജീവമാണ്.

  യാത്രയിലൂടെ ആഘോഷം

  യാത്രയിലൂടെ ആഘോഷം

  യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് പ്രണവ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. പ്ലസ് ടു പഠനത്തിന് ശേഷം ലോകം കാണാന്‍ പോയതിനെക്കുറിച്ചും ആ തീരുമാനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ സമ്മതം മൂളിയതിനെക്കുറിച്ചുമൊക്കെ നേരത്തെ സുചിത്ര വ്യക്തമാക്കിയിരുന്നു. ഇപ്പോവിതാ രണ്ടാമത്തെ സിനിമ റിലീസ് ചെയ്തപ്പോള്‍ ആ സന്തോഷം യാത്രയിലൂടെ ആഘോഷിക്കുകയാണ് താരപുത്രന്‍.

  English summary
  Pranav Mohanlal is in Humpi? pics viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X