For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കി പ്രണവ് മോഹൻലാൽ, അഹങ്കാരം ഇല്ലാത്ത മനുഷ്യൻ...

  |

  സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ കൈനിറെയ ആരാധകരെ സൃഷ്ടിച്ച് താരമാണ് പ്രണവ് മോഹൻലാൽ. തുക്കത്തിൽ താരപത്രൻ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. താരു‍പുത്രൻരെ ജീവിതരീതിയാണ് ആളുകളെ പ്രണവിൻരെ ആരാധകരാക്കിയത്. വളരെ സിമ്പിൾ ജീവിത ശൈലി പിന്തുടരുന്ന ആളാണ്. നടന്റെ യാത്രകളും മറ്റും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട് പ്രണവിനെ കണ്ട അനുഭവം പങ്കുവെച്ച് നിരവധി പേർ രംഗത്ത് എത്താറുമുണ്ട്.

  pranav mohanlal

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പ്രണവിന്റെ മണാലി യാത്രയാണ്. സോഷ്യൽ മീഡിയയിൽ താരം സജീവമല്ലെങ്കിലും യാത്ര ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലും സിനിമാ കോളങ്ങളിലും വൈറലാവാറുണ്ട്. സാധാരണക്കാരന്റെ യാത്ര മാർഗമാണ് പ്രണവ് അധികവും തിരഞ്ഞെടുക്കാറുളളത്. നടന്റെ യത്രകൾ പലപ്പോഴും മലയാളി പ്രേക്ഷകരുടെ ക്യാമറ കണ്ണുകളിൽ പതിയാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പ്രണവ് മോഹൻലാലിന്റെ പുതിയ വീഡിയോയാണ്. മണാലി യാത്രക്കിടെയാണ് തരപുത്രൻ മലയാളി പ്രേക്ഷകരുടെ കണ്ണിൽ പെട്ടത്. പ്രണവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

  സീരിയലിൽ കഥാപാത്രം സെലക്ട് ചെയ്യുന്നതിൽ പരിമിതിയുണ്ട്, പറയുന്നത് ആയിരിക്കില്ല ചെല്ലുമ്പോൾ....

  രാജ് കുമാർ സത്യനാരായണനാണ് പ്രണവ് മോഹൻലാലിന്റ മണാലിയിൽ നിന്നുളള വീഡിയോ പങ്കുവെച്ചത്. 'വഴിയിൽനിന്ന്​ ഒരാളെ കിട്ടിയത്​ കാണണോ' എന്ന്​ പറഞ്ഞുകൊണ്ടാണ് ക്യാമറ പ്രണവിലേയ്ക്ക് തിരിക്കുന്നത്. ഇതിന്​ പുഞ്ചിരിയായിരുന്നു ​പ്രണവിന്‍റെ മറുപടി. 'എന്താണ്​ പേര്​, എവിടെയോ കണ്ടിട്ടുണ്ടല്ലോ' എന്ന തമാശരൂപേണ രാജ്​കുമാർ ചോദിക്കുമ്പോൾ ചിരിച്ച് കൊണ്ട് എല്ലാവരോടു യാത്ര പറഞ്ഞ് നടന്ന് പോകവുകയാണ്. 'ആ പോയ മനുഷ്യനാണ് പ്രണവ് മോഹൻലാൽ', എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിപ്പിക്കുന്നത്. അവസാനിപ്പിക്കുന്നത്. വീഡിയോ പ്രേക്ഷകരുട ഇടയിൽ വൈറലായിട്ടുണ്ട്.

  കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം ഞാൻ ആദ്യം ചോദിച്ചത് ഇതാണ്, അന്നത്തെ ആശങ്കയെ കുറിച്ച് സയനോര

  പ്രണവിന്റെ മണാലി വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മോഹൻലാലിന്റേയും പ്രണവിന്റേയും ഫാൻസ് പേജുകളിൽ വീഡിയോ വൈറലായിട്ടുണ്ട്. പച്ചയായ മനുഷ്യൻ പണത്തിന്റെ, പ്രശസ്തിയുടെ യാതൊരു അഹങ്കാരവും ഇല്ലാത്ത യഥാർത്ഥ മനുഷ്യൻ എന്നാണ് ആരാധകർ പറയുന്നത്. ബിഗ് സല്യൂട്ട്, എആ ചിരി ഏട്ടന്റെ തന്നെ ആണ്, റിയല്‍ ലൈഫ് ചാര്‍ലി,1% പോലും താരപുത്രൻ എന്ന ജാഡ ഇല്ലാത്ത മനുഷ്യൻ. എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക ലഭിക്കുന്നത്. കൂടാതെ മുൻപ് ഒരിക്കൽ പ്രണവിനെ ചെറായി ബീച്ചിൽ വെച്ച് കണ്ടതിനെ കുറിച്ചും മറ്റൊരു ആരാധകൻ പറയുന്നു. ''താരപുത്രനെന്ന ജാഡയില്ലാത്ത ഒരാളാണ് പ്രണവ് പണ്ട് ചെറായിബീച്ചില്‍ വെച്ച് കൂടെ ആരും ഇല്ലാതെ വളരെ സിംപിളായി ഈ മനുഷ്യനെ ഞാന്‍ കണ്ടിട്ടുണ്ട്. ഏട്ടന്റെ മകനല്ലേ എന്ന് ചോദിച്ചപ്പോള്‍ നമ്മുടെ പഴയലാലേട്ടന്റെ ആ ചിരിയാണ് മുഖത്ത് കാണാന്‍ കഴിഞത്. പ്രണവ്മോഹന്‍ലാൽ... എന്നാണ് ആരാധകർ കുറിച്ചത്.

  യാത്രകളോടുള്ള പ്രണവിന്റെ യാത്ര പ്രേമം മലയാളി പ്രേക്ഷകരുടെ ഇടയിൽ പരസ്യമായ രഹസ്യമാണ്. മോഹൻലാൽ തന്നെ മകന്റെ യാത്രകളോടുള്ള ഇഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. സുഹൃത്തുക്കളും ഇതിനെ കുറിച്ച് പറയാറുണ്ട്. അധികം യാത്രകളും ഒറ്റയ്ക്കാവും. കഴിഞ്ഞ ദിവസം പ്രണവിനോടൊപ്പമുള്ള ഹിമാലയൻ യാത്ര ചിത്രങ്ങൾ സഹേദരി വിസ്മയ മോഹൻലാൽ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന് പിന്നാലെയാണ് പ്രണവിന്റെ മണാലി വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

  ഹൃദയവും മരയ്ക്കാറുമാണ് റിലീസിനൊരുങ്ങുന്ന പ്രണവ് മോഹൻലാൽ ചിത്രം.വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഹൃദയത്തിൽ കല്യാണി പ്രിയദർശൻ ആണ് നായികയാവുന്നത്. ദർശന രാജേന്ദ്രനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ കുഞ്ഞാലി മരയ്ക്കാരുടെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ചിത്രങ്ങൾക്കായി പ്രേക്ഷകർ ആകാംക്ഷയോട കാത്തിരിക്കുകയാണ്. ബാലതാരമായിട്ടാണ് പ്രണവ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ഒന്നാമനിൽ മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിച്ചു കൊണ്ടായിരുന്നു പ്രണവിന്റെ തുടക്കം, പുനർജിനിയിലെ പ്രകടനത്തിന് ആ വർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. ആദിയിലവൂടെയാണ് നായകനായി താരം അരങ്ങേറ്റം കുറിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് പുറത്തിറങ്ങിയ പ്രണവ് മോഹൻ ലാലിന്റെ മറ്റൊരു ചിത്രം.

  മണാലിയിലെ തെരുവുകളിൽ ഏകനായി പ്രണവ് മോഹൻലാൽ

  വീഡിയോ കാണാം; കടപ്പാട്(atmayan Instagram)

  Read more about: pranav pranav mohanlal
  English summary
  Pranav Mohanlal Manali Video Went Viral On Social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X