For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിത്രം പങ്കുവെയ്ക്കുക മാത്രമല്ല, മനസിലുള്ളത് പറയുകയും ചെയ്യും, വീടിനെ കുറിച്ച് പ്രണവ് മോഹന്‍ലാല്‍

  |

  സിനിമയില്‍ എത്തുന്നതിന് മുന്‍പ് ആരാധകരെ നേടിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. സൂപ്പര്‍ താരമായ അച്ഛന്റെ സാധാരമക്കാരനായ മകന്‍ എന്നാണ് പ്രണവിനെ അറിയപ്പെടുന്നത്. സിനിമയ്ക്കപ്പുറം താരപുത്രന്റെ സ്വകാര്യ ജീവിതമാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്.അച്ഛന്റെ പേരിലൂടെ സിനിമയില്‍ എത്തിയതെങ്കിലും പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെട്ടത് താരപുത്രന്‍ എന്ന ലേബലില്‍ ആയിരുന്നില്ല. എന്നാല്‍ സിനിമയുടെ പരാജയ ഘട്ടത്തില്‍ താരമൂല്യം പ്രണവിന് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ സിനിമയോ അതിലെ ജയപരാജയങ്ങളോ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. വീണ്ടും തന്റെ യാത്രകളുടേയും മറ്റും ലോകത്ത് പ്രണവ് പോവുകയായിരുന്നു.

  നല്ലവനായി സ്‌ക്രീനിലെത്തിയാലും അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്, ഷൈന്‍ ടോം ചാക്കോ പറയുന്നു

  സാധാരണക്കാരന്റെ ഇമേജാണ് പ്രണവ് മോഹന്‍ലാലിനുള്ളത്. തിരിച്ചും അങ്ങനെ തന്നെയാണ്. എല്ലാവരോടും വളരെ വിനയത്തോടെയാണ് പെരുമാറുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത പല സ്ഥലങ്ങളില്‍ നിന്നുമാണ് താരത്തെ പലപ്പോഴും കാണന്‍ സാധിക്കുന്നത്. പൊതുപരിപാടികളില്‍ നിന്ന് അകലം പാലിക്കാറുണ്ട്. അതുപോലെ തന്നെ മീഡിയയില്‍ നിന്നും മാറി നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. തുടക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നടന്‍ വിട്ട് നിന്നിരുന്നു. ഇപ്പോള്‍ ആക്ടീവ് ആയിരുക്കുകയാണ്. ഹൃദയം റിലീസ് ചെയ്തതിന് പിന്നാലെയാണ് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവ് ആയിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലാവുന്നത്.

  ഒപ്പം നിന്നവരോടും പ്രേക്ഷകരോടും നന്ദി പറഞ്ഞ് ചെമ്പരത്തി താരം പ്രബിന്‍, സീരിയലില്‍ എത്തുക എളുപ്പമായിരുന്നില്ല

  ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് പ്രണവ് പങ്കുവെച്ച പോസ്റ്റാണ്. സാധാരണ ചിത്രങ്ങളാണ് താരം സമൂഹമാധ്യമഘങ്ങളില്‍ പങ്കുവെയ്ക്കാറുള്ളത്. ഇതാദ്യമായിട്ടാണ് പോസ്റ്റിടുന്നത്. വീടിനെ കുറിച്ചുള്ള താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.'കുപ്പായ കയ്യില്‍ തൂങ്ങി പിന്നോട്ട് പിടിച്ചുവലിക്കുന്ന ഒരു കുട്ടിയെ പോലെയാണ് വീട്' എന്നായിരുന്നു പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

  രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.കറങ്ങി നടന്ന് ഒടുവില്‍ വീടെത്തിയല്ലേ എന്നാണ് പ്രണവിന്റെ പോസ്റ്റിന് താഴെ വന്ന് പലരും ചോദിക്കുന്നത്. നമ്മുടെ ഹൃദയം എവിടെ ആണോ അവിടെയാണ് നമ്മുടെ വീട് എന്നായിരുന്നു ചിത്രത്തിന് താഴെ വന്ന മറ്റൊരു കമന്റ്.
  നമുക്ക് ഏറ്റവും സുരക്ഷിതമായി തോന്നുന്ന ലോകത്തിലെ മറ്റൊരിടവും കാണില്ലെന്നും വീട് ഒരു വികാരമാണെന്നുമാണ് മറ്റ് കമന്റുകള്‍. തിരിച്ചുവീട്ടിലേക്ക് വരാന്‍ പ്ലാന്‍ ഇട്ടോയെന്നും അതോ വീട്ടില്‍ എത്തിയോ എന്നൊക്കെയാണ് ചിലര്‍ ചോദിക്കുന്നത്.പ്രണവ് എന്നും തങ്ങളുടെ ഹൃദയത്തിലുണ്ടെന്നും കൂടുതല്‍ ചിത്രങ്ങളില്‍ പ്രണവിനെ കാണാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നുമൊക്കെയുള്ള കമന്റുകള്‍ വരുന്നുണ്ട്.

  ദിവസങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രവും പ്രണവ് പങ്കുവെച്ചിരുന്നു. കുഞ്ഞ് പ്രണവിനെ നെഞ്ചോട് ചേര്‍ത്ത് ഉമ്മവെക്കുന്ന മോഹന്‍ലാലിന്റെ ചിത്രം ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. രാജാവും രാജകുമാരനും എന്നാണ് ചിത്രത്തിന് താഴെ അധികം പ്രേക്ഷകരും കുറിച്ചത്. ച ഈ ചിത്രത്തിന് കമന്റുമായി മോഹന്‍ലാലും എത്തിയിരുന്നു. ദുല്‍ഖറിനെ പോലെ പ്രണവും അച്ഛന്റെ ഫോണ്‍ അടിച്ചു മാറ്റിയോ എന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്.

  കൂടെ നിൽക്കുന്നവരെല്ലാം ചേർന്ന് മോഹൻലാലിനെ ചതിക്കുന്നു | Santhosh Varkey Interview | Filmibeat

  സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും മാധ്യമങ്ങളില്‍ നിന്ന് മറഞ്ഞ് നില്‍ക്കുകയാണ് പ്രണവ്. മകന്‍ മാധ്യനങ്ങളില്‍ നിന്ന് അകലം പാലിക്കുന്നതിനെ കുറിച്ച് മോഹന്‍ലാല്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കത്തേയ്ക്ക് വലിഞ്ഞ് ജീവിക്കുന്ന ആളാണ് പ്രണവ്. എന്നാല്‍ ഇന്‍ട്രോവോര്ട്ട് അല്ല. നിക്കും ആദ്യകാലങ്ങളില്‍ അങ്ങനെ തന്നെയായിരുന്നു. വളരെ ഷൈ ആയിട്ടുള്ള ആളായിരുന്നു ഞാന്‍. എന്നാല്‍ പ്രണവിന് കുറച്ച്കൂടി കൂടുതലാണ്. സാധാരണ ജീവിത നയിക്കാന്‍ ആയാള്‍ക്ക് പറ്റുന്നുണ്ട്. അഭിമുഖത്തിന് വിളിച്ചാല്‍ എന്തിനാണ് ഞാന്‍ വരുന്നതെന്ന് ചോദിക്കും. അതൊരുവലിയ ചോദ്യം ആണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു

  Read more about: pranav mohanlal mohanlal
  English summary
  pranav mohanlal Pens About His House Memory , write Went Viral
  IIFA Banner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X