twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    18 വര്‍ഷത്തിന് ശേഷം ഏട്ടന്റെ സിനിമയ്‌ക്കൊപ്പമെത്തി മകൻ! അച്ഛന് ഇതില്‍ കൂടുതല്‍ എന്ത് വേണം!!

    |

    Recommended Video

    ആരാധകന്മാര്‍ക്കുള്ള ഏട്ടന്റെയും കുഞ്ഞേട്ടന്റെയും സമ്മാനം | filmibeat Malayalam

    മകന്റെ സിനിമ വിജയിക്കുന്നത് ഏതൊരു അച്ഛനും സന്തോഷിക്കാനുള്ള വകയാണ്. മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളവും അത് അങ്ങനെ തന്നെയാണ്. ഒട്ടും താല്‍പര്യമില്ലാഞ്ഞിട്ടും പ്രണവിന് വേണ്ടി കാത്തിരുന്ന ആരാധകര്‍ക്ക് മുന്നിലേക്കാണ് താരരാജാവ് മകനെ പരിചയപ്പെടുത്തി കൊടുത്തത്.

    ഏട്ടന്റെ മോന്‍ കുഞ്ഞേട്ടന്‍ തന്നെ! ഇക്കയും കുഞ്ഞിക്കയും എന്ത് ചെയ്തിട്ടാണ് ഇരകളാക്കി ട്രോളുന്നേ??ഏട്ടന്റെ മോന്‍ കുഞ്ഞേട്ടന്‍ തന്നെ! ഇക്കയും കുഞ്ഞിക്കയും എന്ത് ചെയ്തിട്ടാണ് ഇരകളാക്കി ട്രോളുന്നേ??

    മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ച പ്രണവിനും ആദിയ്ക്കും മികച്ച പ്രതികരണങ്ങളായിരുന്നു കിട്ടിയത്. പ്രണവിന്റെ സിനിമയ്ക്ക് വേണ്ടി ജനുവരി 26 തിരഞ്ഞെടുത്തതിന് പിന്നില്‍ മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായിരുന്നു. നരസിംഹം റിലീസ് ചെയ്ത അതേ ദിവസം തന്നെ ആദി എത്തി അച്ഛന്റെ പേര് ഒന്നും കൂടി ഉയരത്തിലെത്തിച്ചിരിക്കുകയാണ്.

    ആദിയുടെ വിജയം

    ആദിയുടെ വിജയം

    ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദി സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. താരപുത്രനാണെങ്കിലും പ്രണവ് മോഹന്‍ലാല്‍ എന്ന പുതുമുഖത്തെ നായകനാക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത ജിത്തുവിന് വലിയ കൈയടിയാണ് കിട്ടിയിരിക്കുന്നത്.

    അച്ഛന് അഭിമാനിക്കാം..

    അച്ഛന് അഭിമാനിക്കാം..

    അച്ഛന്റെ ചിറകിലേറി സിനിമയിലേക്കെത്തിയതെങ്കിലും ഹാര്‍ഡ് വര്‍ക്ക് കൊണ്ട് താന്‍ മികച്ച നടനാവുമെന്ന് പ്രണവ് തെളിയിച്ചിരിക്കുകയാണ്. ആക്ഷന്‍ രംഗങ്ങളിലെല്ലാം പ്രണവ് അസാധരണമായ കഴിവ് പുറത്തെടുത്തിട്ടുണ്ട്.

     ഒരേ ദിവസം

    ഒരേ ദിവസം

    ലാലേട്ടനും മകനും ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കാവുന്ന ദിവസമാണ് ജനുവരി 26. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റായിരുന്ന നരസിംഹം റിലീസ് ചെയ്തതും ജനുവരി 26 നായിരുന്നു. അന്ന് തന്നെയാണ് ആദിയും എത്തിയത്.

    കൃത്യം 18 വര്‍ഷം

    കൃത്യം 18 വര്‍ഷം

    2000 ജനുവരി 26 നായിരുന്നു ഷാജി കൈലാസിന്റെ സംവിധാനത്തില്‍ നരസിംഹം റിലീസ് ചെയ്തിരുന്നത്. സിനിമ ഇറങ്ങി കൃത്യം 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരപുത്രന്‍ അതുപോലൊരു ഇടിവെട്ട് സിനിമയുമായി രംഗത്തെത്തിയത്.

     ആരാധകര്‍ക്കുള്ള സമ്മാനം

    ആരാധകര്‍ക്കുള്ള സമ്മാനം

    മോഹന്‍ലാലിനും പ്രണവിനുമുള്ള ആരാധകരുടെ എണ്ണം വളരെ വലുതാണ്. അങ്ങനെ ആരാധകന്മാര്‍ക്കുള്ള ഏട്ടന്റെയും കുഞ്ഞേട്ടന്റെയും രണ്ട് റിപ്പബ്ലിക് സമ്മാനമാണ് നരസിംഹവും ആദിയും.

    English summary
    Pranav Mohanlal's Aadhi gets a connection between Mohanlal's Narasimham!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X