For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉറങ്ങി കിടന്ന ട്രോളന്മാരെ എഴുന്നേല്‍പ്പിച്ചത് ആരാ? ആദിയ്ക്കും പ്രണവിനും പൊങ്കല, കാര്യം നിസാരമല്ല!

  |

  മോഹന്‍ലാലിന്റെ മകന്‍ എന്ന പേരില്‍ സിനിമയിലേക്കെത്തിയ പ്രണവ് പിന്നീട് വിശേഷിപ്പിക്കപ്പെട്ടത് രാജാവിന്റെ മകന്‍ എന്നാണ്. പത്രത്തിലും മറ്റുമായി രാജാവിന്റെ മകന്റെ സിനിമ വരുന്നു എന്ന തരത്തിലായിരുന്നു പ്രെമോഷന്‍ നടന്നത്. ഒടുവില്‍ ജനുവരി 26 ന് ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദി റിലീസ് ചെയ്തു.

  ഹേയ് ജൂഡ് കാണുന്നതിന് മുമ്പ് ശ്യാമപ്രസാദിന്റെ അവസാന അഞ്ച് സിനിമകളുടെ വിശേഷങ്ങള്‍ ഇതാ...

  ആദി റിലീസായിട്ട് ഇന്ന് വെറും ഏട്ട് ദിവസം മാത്രമെ ആയിട്ടുള്ളു. അതിനുള്ളില്‍ ആദിയുടെ ഒരു ഫ്‌ലെക്‌സ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആദി 25 ദിവസമായി എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഫ്ലെക്സാണ് വൈറലായത്. അതോടെ ട്രോളുകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. അച്ഛന്റെ തള്ള് മകനും കിട്ടിയെന്നും, ആന്റണി പെരുമ്പാവൂരിനെ ആന്റണി തള്ളൂര്‍ ആക്കിയുമൊക്കെയാണ് ട്രോളന്മാര്‍ കൊന്ന് കൊല വിളിച്ചിരിക്കുന്നത്. അതേ സമയം അത് എഡിറ്റിംഗ് ആണെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ വിശദീകരണം.

  രാജാവിന്റെ മകന്‍

  രാജാവിന്റെ മകന്‍

  പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റം പ്രേക്ഷകര്‍ സ്വീകരിച്ചെങ്കിലും പല തരത്തിലും ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രണവ് അറിയപ്പെടുന്നത് രാജാവിന്റെ മകന്‍ എന്നാണ്. മൈ നെയിം ഈസ് പ്രണവ് മോഹന്‍ലാല്‍. ബട്ട് മൈ ഫാദര്‍ കോള്‍ മീ രാജാവിന്റെ മകന്‍.

   വായുവില്‍ ഫ്ലെക്സ്

  വായുവില്‍ ഫ്ലെക്സ്

  ഇക്കാ ഫാന്‍സ് അവതരിപ്പിക്കുന്ന ഒരു നാടകം ഇങ്ങനെയായിരിക്കും. സുഹൃത്തുക്കളെ തിയറ്ററില്‍ 'രാജാവിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ടൈറ്റില്‍ കാര്‍ഡ് ഇടാന്‍ നാണമില്ലേ' എന്ന ഫേക്ക് പിക് എഡിറ്റിംഗ് സ്‌ക്രിപ്റ്റിന് ശേഷം ഞങ്ങള്‍ ഇക്കാ ഫാന്‍സ് അവതരിപ്പിക്കുന്ന വായുവില്‍ ഫെഌക്‌സ് വെച്ച് കൊണ്ടുള്ളപുതിയ എഡിറ്റിംഗ് ഫ്ലെക്സ് സ്‌ക്രീപ്റ്റ്. ' അയ്യേ പടം ഇറങ്ങി 1 വീക്ക് കഴിയുന്നതിന് മുന്‍പ് 25 day ഫ്ലെക്സ് തൂക്കിയെ കൂയ്'

  പോയി നോക്ക്

  പോയി നോക്ക്

  അത്തരമൊരു ഫ്ലെക്സ് ഇല്ലെന്ന് പറയുന്നവര്‍ക്കായി വരാപ്പുഴ സിഗ്നല്‍ കഴിഞ്ഞ് ഇടതുവശത്ത് റോഡ് സൈഡില്‍ തന്നെ ഉണ്ട് മോന്‍ ഈ പറയുന്ന തള്ള് ഫ്ലെക്സ്. സംശയം ഉണ്ടേല്‍ പോയി നോക്ക്.

  കഴിവ് അംഗീകരിക്കണം..

  കഴിവ് അംഗീകരിക്കണം..


  വേറെ ഒരു പണിക്കും പോവാതെ വീട്ടിലുരന്ന് ഇങ്ങനെ ഫോട്ടോഷോപ്പ് ചെയ്ത് ഈ ഗ്രൂപ്പില്‍ ഇടുന്നവരുടെ കഴിവ് നമ്മള്‍ അംഗീകരിക്കാതെ ഇരിക്കരുത്.

   സ്ട്രീറ്റ് ലൈറ്റ്‌സിന് 10

  സ്ട്രീറ്റ് ലൈറ്റ്‌സിന് 10


  സ്ട്രീറ്റ് ലൈറ്റ്‌സ് 10 ദിവസത്തെ കണക്കാണ് പറഞ്ഞത്. അങ്ങനെ അവര്‍ പത്ത് ദിവസം വെച്ചാല്‍ ആദിയ്ക്ക് 25 ദിവസത്തെ ബോര്‍ഡ് വെക്കണം. അങ്ങനെയാണ് പോലും 25 ദിവസം വന്നത്.

   നിങ്ങളുടെ മകനാണ് ഞാന്‍

  നിങ്ങളുടെ മകനാണ് ഞാന്‍


  സ്ട്രീറ്റ് ലൈറ്റ്‌സ് 10 ദിവസത്തെ പോസ്റ്റര്‍ ഇറക്കിയപ്പോള്‍ മോഹന്‍ലാല്‍ മകനോട് 15 ദിവസം വെച്ച് തള്ളിക്കോ എന്ന് പറഞ്ഞു. എന്നാല്‍ പ്രണവ് താന്‍ അച്ഛന്റെ മോനാണെന്ന് ഇന്ന് എല്ലാവര്‍ക്കും മനസിലാവുമെന്ന് പറഞ്ഞ് 15 ദിവസത്തെ 25 ആക്കിയിരിക്കുകയാണ്.

   മുന്തിയ രാജാവിന്റെ മകനാണ്..

  മുന്തിയ രാജാവിന്റെ മകനാണ്..

  രാജാവിന്റെ മകന്‍ ആദി 25 ദിവസം എന്ന പോസ്റ്ററ് കാണുന്ന ശരാശരി ഒരു മലയാളി പറയുന്നത് ഇങ്ങനെയായിരിക്കും. ശരിയാ നല്ല മുന്തിയ ഇനം രാജാവിന്റെ മകനാ..പക്ഷെ തള്ള് രാജാവിന്റെ ആണെന്ന് മാത്രം.

   നാണമില്ലേ.

  നാണമില്ലേ.

  ഫ്ലെക്സ് കണ്ട പൊതുജനം, നിനക്കൊന്നും ഉളുപ്പില്ലെടാ ഇങ്ങനെ സ്വന്തമായി ഉണ്ടാക്കിയ ഫോട്ടോ പൊക്കി കൊണ്ട് നടക്കാന്‍.

   ഇങ്ങനെ ആശ്വസിക്കാം

  ഇങ്ങനെ ആശ്വസിക്കാം

  ആദിയോട് മുട്ടി നില്‍ക്കാന്‍ കഴിയാതെ സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ആരാധകര്‍ ചെയ്തതാണെന്നാണ് പറയുന്നത്. ഒരു പുതുമുഖ താരത്തോട് മുട്ടി നിലം തൊടാതെ പൊട്ടി പോയതിന്റെ ക്ഷീണം ഇങ്ങനെയോരോന്ന് ചെയ്ത് ആശ്വസിക്കുകയെ വഴിയുള്ളു.

  കിടുവേ..

  കിടുവേ..

  മകന്റെ സിനിമയുടെ 25 ദിവസത്തെ കണക്ക് കാണുന്ന കംപ്ലീറ്റ് ഏട്ടന്‍ നോക്കുന്നത് ഇങ്ങനയാവും. അത് ചെയ്യിപ്പിച്ച ആന്റണി തള്ളാവൂരും.

  അത്ഭുത ശക്തിയുണ്ടോ?

  അത്ഭുത ശക്തിയുണ്ടോ?


  നല്ല കിടിലന്‍ എഡിറ്റിംഗ് ഓക്കേ ഉണ്ട്. എന്നാല്‍ ഇതെന്താ ബോര്‍ഡ് വായുവില്‍ തൂങ്ങി കിടക്കുവാണോ?

  ഞാന്‍ തള്ളിത്തരം

  ഞാന്‍ തള്ളിത്തരം

  ആദിയുടെ കളക്ഷന്‍ ഞാന്‍ തള്ളി തരാം എന്ന് പറഞ്ഞ് മകനെ ഏട്ടന്‍ വിളിക്കുകയാണ്. എന്നാല്‍ അച്ഛന്റെ ഓഫര്‍ നിരസിച്ച് താരപുത്രന്‍ തനിയെ എടുത്ത് തള്ളിയിരിക്കുകയാണ്.

  വായുവില്‍ നില്‍ക്കുന്ന പോസ്റ്ററുണ്ടാക്കി

  വായുവില്‍ നില്‍ക്കുന്ന പോസ്റ്ററുണ്ടാക്കി

  ആരാധകരുടെ സ്‌നേഹം കാരണം ആദിയ്ക്ക് നില്‍ക്ക പൊറുതി ഇല്ല. പ്രമുഖ ഫാന്‍ ആദിയ്ക്ക് ഫെയ്ക്ക് ടൈറ്റില്‍ ഉണ്ടാക്കി. ശേഷം മറ്റൊരു പ്രമുഖ ഫാന്‍ 25-ാം ദിന സ്‌പെഷ്യല്‍ വായുവില്‍ നില്‍ക്കുന്ന ഫ്ലെക്സ് ഉണ്ടാക്കിയിരിക്കുകയാണ്.

  ഒരു ആഴ്ച 25 ആവും

  ഒരു ആഴ്ച 25 ആവും


  ഞാന്‍ രാജാവാണ്. എന്റെ മകന്‍ രാജകുമാരനും. എന്റെ വീട്ടില്‍ ഒരു ആഴ്ച 25 ദിവസമാണ്. എന്നാല്‍ ഇത് കാണുന്ന പ്രേക്ഷകര്‍ മലര് ഇങ്ങനെ ചിരിപ്പിച്ച് കൊല്ലും എന്ന അവസ്ഥയാക്കിയെന്നാണ് പറയുന്നത്.

  25 ന് ടിവിയില്‍ വരും..

  25 ന് ടിവിയില്‍ വരും..

  20 ദിവസത്തെ വെക്കാന്‍ പറഞ്ഞിട്ട് 25 ദിവസം വെച്ച് വന്ന ആന്റണി തള്ളാവൂരിനെ വഴക്ക് പറയുന്ന ഏട്ടന്‍. ടാ പോത്തേ നീ എന്തിനാടാ 25 ജേ വെച്ചത്. 20 വെക്കാനല്ലേ പറഞ്ഞത്. കാരണം 25 ന് ടിവിയില്‍ വരുമെന്നല്ലേ നിന്നോട് പറഞ്ഞിരുന്നത്.

  അപ്പന്റെ മോന്‍ തന്നെ

  അപ്പന്റെ മോന്‍ തന്നെ


  ആദി തിയറ്ററില്‍ ആളില്ലാതെ പ്രദര്‍ശനം നടത്തുകയാണെന്നും എന്നാല്‍ പോസ്റ്ററില്‍ 25 ദിവസവും കാണുന്നു. ശേഷം പ്രേക്ഷകന്‍ തള്ളിന്റെ കാര്യത്തിലും സ്വയം പൊങ്ങുന്ന കാര്യത്തിലും നീ അപ്പന്റെ മോന്‍ തന്നാടാ..

   പണിയാന്‍ അറിയില്ലെന്ന് കരുതരുത്..

  പണിയാന്‍ അറിയില്ലെന്ന് കരുതരുത്..

  തോല്‍പ്പിക്കാന്‍ മറ്റൊന്നും നടക്കില്ല എന്ന് മനസിലായപ്പോള്‍ ഇമ്മാതിരി മൂഞ്ചിയ എഡിറ്റും ചെയ്ത് അതിന്റെ വാലും പിടിച്ച് വരുന്ന ദുരന്തം ഫാന്‍സിനോട് പറയുകയാണ്. ഇതിന് തിരിച്ച് പണിയാന്‍ അറിയാന്‍ മേലാഞ്ഞിട്ട് അല്ല.

  ഭരിക്കുന്നത് രാജാവാണ്

  ഭരിക്കുന്നത് രാജാവാണ്


  പ്രണവ് രാജാവിന്റെ മകനാണ്. അപ്പോള്‍ 10 ദിവസം ആയ സിനിമയുടെ പോസ്റ്റര്‍ 50 ദിവസം ആയി എന്ന് പറഞ്ഞ് ഇറക്കിയെന്ന് വരും. അതൊക്കെ സിനിമാ പ്രേമി സഹിച്ചോളണം. കാരണം ഇവിടെ ഭരിക്കുന്നത് രാജാവാണ്.

  ഏട്ടന്റെ മകനല്ലേ..

  ഏട്ടന്റെ മകനല്ലേ..

  ഏട്ടന്റെ അല്ലേ മകന്‍ എന്ന് പ്രണവിനോട് ചോദിക്കുന്നു. ശേഷം പ്രണവ് അതേ എങ്ങനെ മനസിലായി? ആദിയുടെ പോസ്റ്റര്‍ കണ്ട് പ്രേക്ഷകന്‍ പ്രണവിനെ പെട്ടെന്ന് തിരിച്ചറിഞ്ഞു.

  മഹാവീരന്‍

  മഹാവീരന്‍

  ആദ്യ ആഴ്ചയില്‍ തന്നെ 25 ന്റെ പോസ്റ്റര്‍ കിട്ടി അച്ഛനെ തോല്‍പ്പിച്ചവന്‍ വീരന്‍. സ്വയം രാജാവിന്റെ മകനെന്ന് പട്ടാഭിഷേകം ചെയ്തവന്‍ മഹാവീരന്‍.

  English summary
  Pranav Mohanlal's Aadhi trolls again viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X