For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണി പ്രിയദര്‍ശന്‍ സിനിമയിലേക്ക് വരാൻ കാരണമുണ്ട്; താരപുത്രന്മാര്‍ക്ക് നന്ദി പറഞ്ഞ് കല്യാണിയുടെ പോസ്റ്റ്

  |

  അച്ഛന്‍ ഇന്ത്യയിലെ മുതിര്‍ന്ന സംവിധായകനും അമ്മ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുമായത് കൊണ്ട് കല്യാണി പ്രിയദര്‍ശന്‍ സിനിമയിലേക്ക് എത്തിയതില്‍ അതിശയമില്ല. എന്നാല്‍ വളരെ കുറഞ്ഞ സിനിമകള്‍ കൊണ്ട് തന്നെ സിനിമാ പാരമ്പര്യം തെളിയിക്കാന്‍ താരപുത്രിയ്ക്ക് സാധിച്ചിരുന്നു. അച്ഛനും അമ്മയും സിനിമാക്കാരായത് കൊണ്ട് മാത്രമല്ല താനും ആ മേഖലയിലേക്ക് എത്തിയത്. അതിന് വ്യക്തൊയൊരു കാരണമുണ്ടെന്ന് പറയുകയാണ് കല്യാണിയിപ്പോള്‍.

  അപ്സരസിനെ പോലെ സുന്ദരിയായി ഹണി റോസ്, സാരിയിലും മോഡേൺ വസ്ത്രത്തിലും ഒരു പോലെ തിളങ്ങിയ നടിയുടെ ചിത്രങ്ങൾ കാണാം

  സോഷ്യല്‍ മീഡിയ വഴി താരപുത്രി പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റിലാണ് സിനിമാ നടി ആവാനുള്ള യഥാര്‍ഥ കാരണത്തെ കുറിച്ച് കല്യാണി വെളിപ്പെടുത്തിയത്. വിനീത് ശ്രീനിവാസന്റെ സിനിമാ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയ്‌ക്കൊപ്പം മറ്റൊരു സന്തോഷ വാര്‍ത്ത കൂടി താരപുത്രി എല്ലാവരോടും പറയുകയാണ്.

  ഇന്നലെ ഹൃദയം സിനിമയിലേക്കുള്ള എന്റെ ഭാഗങ്ങളുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി. ഞാനെന്ത് കൊണ്ടാണ് സിനിമയുടെ ഭാഗമാവാന്‍ ആഗ്രഹിച്ചതെന്ന് നിരവധി ആളുകള്‍ക്ക് അറിയില്ല. അത് സിനിമയിലൂടെ ലഭിക്കുന്ന ഗ്ലാമറസ് ലോകം കണ്ടിട്ടല്ല. എന്റെ അവധിക്കാലം കൂടുതലും അച്ഛന്റെ ലൊക്കേഷനുകളില്‍ സന്ദര്‍ശിക്കാനുള്ളതായിരുന്നു.

  സന്തോഷത്തോടെയല്ലാതെ ഒരാളെയും ഞാനവിടെ കണ്ടിട്ടില്ല. അച്ഛന്‍ എപ്പോഴും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം തമാശ പറയുകയും ചിരിക്കുകയും ചെയ്യുകയായിരിക്കും. അവരെപ്പോഴും സന്തോഷത്തോടെയിരിക്കുന്ന ആളുകളായിരുന്നു. ഇതിനിടയില്‍ ജോലി ചെയ്യുന്ന അച്ഛനെ കണ്ട നിമിഷങ്ങളിലാണ് സിനിമയെന്ന സ്വപ്‌നം എന്നിലും രൂപപ്പെട്ട് വന്നത്. വളര്‍ന്ന് കഴിയുമ്പോള്‍ ഇത്തരത്തിലുള്ള ജീവിതവും ജോലിയും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു.

  കഴിഞ്ഞ രണ്ട് മാസം അച്ഛന്‍ എങ്ങനെ രസകരമായി തന്റെ ജോലി ചെയ്‌തോ അത് അനുഭവിക്കാനുള്ളതും എന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. കുടുംബം എന്ന തോന്നലുണ്ടാക്കുന്ന ആളുകള്‍ക്കൊപ്പമായിരുന്നു അത്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസങ്ങളാണിത്. ഇപ്പോള്‍ എനിക്ക് സെറ്റിലെ ഓരോരുത്തരെയും മിസ് ചെയ്യാന്‍ പോവുകയാണ് എന്നും എഴുത്തില്‍ കല്യാണി പറയുന്നു. ഇതിനൊപ്പം സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി പറയുകയും ചെയ്തിട്ടുണ്ട് താരപുത്രി.

  പ്രണവ് മോഹന്‍ലാലിനെ നായകനും കല്യാണി പ്രിയദര്‍ശനെ നായികയുമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നതും വിനീത് തന്നെയാണ്. മലയാള സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ ഒറ്റുനോക്കുന്ന സിനിമകളിലൊന്നാണ് ഹൃദയം. ഈ വര്‍ഷം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമയുടെ റിലീസ് ഉണ്ടാവുമെന്നാണ് കരുതുന്നത്. മെറിലാന്റ് സിനിമാസ് ആന്‍ഡ് ബിഗ് ബാങ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യമാണ് നിര്‍മ്മിക്കുന്നത്.

  പ്രണവുമായുള്ള ബന്ധം | കല്യാണി പ്രിയദർശൻ പറയുന്നു | filmibeat Malayalam

  പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒരുമിക്കുന്ന സിനിമയാണെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. മോഹന്‍ലാല്‍-ശ്രീനിവാസന്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ പിറന്നത് പോലെ അവരുടെ മക്കള്‍ ഒന്നിക്കുമ്പോഴും അതുപോലൊരു ചരിത്ര വിജയം ലഭിക്കുമെന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.

  English summary
  Pranav Mohanlal's Hridayam Movie, Kalyani Priyadarshan Completed Her Portions
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X