For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയായിരിക്കുമ്പോള്‍ വീണ്ടും വധുവിന്റെ വേഷത്തില്‍; ബ്രൈഡല്‍ ലുക്കില്‍ മഷൂറയ്‌ക്കൊപ്പം ബഷീര്‍ ബഷിയും

  |

  ബിഗ് ബോസ് താരം ബഷീറും ഭാര്യ മഷൂറയും കുഞ്ഞിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. കുടുംബം ഒന്നാകെ വന്നാണ് ഈ വിശേഷം ആരാധകരെ അറിയിച്ചതും. യൂട്യൂബ് ചാനലിലൂടെ സജീവമായി വീഡിയോസ് ഇടാറുള്ള താരകുടുംബം വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണ മഷൂറയ്ക്ക് ഗര്‍ഭകാലത്ത് ഏറ്റവുമധികം ഇഷ്ടപ്പെട്ട ഭക്ഷണത്തെ കുറിച്ചാണ് പറഞ്ഞത്.

  പിന്നാലെ ബ്രൈഡല്‍ മേക്കോവര്‍ നടത്തിയ വീഡിയോയും മഷൂറ പങ്കുവെച്ചിരുന്നു. ഈ സമയത്തും വിവാഹത്തിന് വേണ്ടി ഒരുങ്ങിയതാണോ അതോ വീണ്ടും വിവാഹമാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഇതിനിടെ ഉയര്‍ന്ന് വന്നിരുന്നു. ഇതേ പറ്റി താരങ്ങള്‍ക്ക് പറയാനുള്ളത് ഇങ്ങനെയാണ്..

  രണ്ട് ഭാര്യമാരുടെയും രണ്ട് മക്കളുടെയും കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ് ബഷീര്‍ ബഷി. ഭാര്യമാരുടെ പേരിലാണ് പലപ്പോഴും താരത്തിന് വിമര്‍ശനം ലഭിക്കാറുള്ളത്. എന്നാല്‍ ഭാര്യമാര്‍ രണ്ട് പേരും സന്തോഷത്തില്‍ ജീവിക്കുന്നതാണ് വീഡിയോയിലൂടെ കാണിക്കാറുള്ളതും. ഏറ്റവും പുതിയതായി മഷൂറയ്ക്ക് ഇഷ്ടപ്പെട്ട കൂണ്‍ മസാല ദേശ ഉണ്ടാക്കുകയാണ് സുഹാന. ഒപ്പം വീട്ടിലെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു.

  Also Read: 'മല്ലികയ്ക്കോ മക്കൾക്കോ അറിയാത്ത ഒത്തിരി ഇടപാടുകൾ സുകുമാരന് ഉണ്ടായിരുന്നു'; സുകുമാരനെ കുറിച്ച് നിർമാതാവ്!

  ഗര്‍ഭിണിയായ ശേഷം എല്ലാ കാര്യത്തിലും ശ്രദ്ധയുമായി ബഷീറും സുഹാനയും പിന്നാലെയാണെന്നാണ് മഷൂറ പറയുന്നത്. രാവിലെ തന്നെ പ്രോട്ടീന്‍ ഷെയ്ക്ക് കുടിച്ചു. അതിന് ശേഷമേ എന്തെങ്കിലും ഭക്ഷണം തരൂ എന്ന് മഷൂറ പറയുന്നു. മാത്രമല്ല ഗര്‍ഭിണിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മസാല ദോശ ഉണ്ടാക്കി കൊടുക്കുകയും അതുണ്ടാക്കുന്ന രീതികളൊക്കെ പരിചയപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.

  Also Read: വിവാഹമോചന വാർത്തകൾക്കിടെ ഞാനിപ്പോഴും ഹാപ്പിയാണെന്ന് വീണ! മകനെ യാത്രയാക്കുന്ന വീഡിയോയുമായി നടി

  ഇതിന് പിന്നാലെ മറ്റൊരു വീഡിയോയുമായിട്ടും മഷൂറ എത്തി. ഗര്‍ഭിണിയാണെങ്കിലും ഒന്നൂടി വധുവിന്റെ വേഷം അണിയാന്‍ പോവുകയാണെന്ന് പറഞ്ഞാണ് താരമെത്തിയത്. മഷൂറയെ ഒരുക്കുന്നതിന് വേണ്ടി ഒരു ടീം തന്നെ രംഗത്ത് വന്നിരുന്നു. എച്ച്ഡി മേക്കപ്പ് ഒക്കെ നടത്തി ആഭരണങ്ങളൊക്കെ അണിഞ്ഞ് ബ്രൈഡല്‍ ലുക്കില്‍ താരമെത്തി. കിടിലന്‍ ഫോട്ടോഷൂട്ടും നടത്തി. കൂടെ ബഷീര്‍ കൂടി കോട്ടും സ്യൂട്ടുമിട്ട് വന്നതോടെ ഇരുവരും വധു വരന്മാരുടെ ലുക്കായി.

  Also Read: 'എന്നേയും അവനേയും ഒരു മുറിയിലിട്ടാല്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ മാറ്റി വെക്കണം'; നാഗ ചൈതന്യയെക്കുറിച്ച് സമാന്ത

  Recommended Video

  ഒടുവില്‍ അമ്മയാകാന്‍ മഷൂറയും, സന്തോഷം കൊണ്ട് തുള്ളിച്ചാടി സുഹാന

  തങ്ങളുടെ വിവാഹത്തിന് ഇത്രപോലും ഒരുങ്ങിയിട്ടില്ലെന്നാണ് മഷൂറ പറയുന്നത്. അന്ന് സിംപിള്‍ ആവണമെന്ന് മാത്രമേ വിചാരിച്ചുള്ളു. അതുകൊണ്ട് എല്ലാം ലളിതമായി ചെയ്തു. ഇപ്പോള്‍ വന്ന മേക്കോവറില്‍ താന്‍ സംതൃപ്തയാണെന്നും ഇത്രയും സുന്ദരിയാണെന്ന് കരുതിയിരുന്നില്ലെന്നുമൊക്കെ മഷൂറ പറഞ്ഞു. എന്തായാലും താരകുടുംബത്തിന് എല്ലാവിധ ആശംസകളും അറിയിക്കുകയാണ് ആരാധകര്‍. വീഡിയോയ്ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്.

  ജൂലൈയിലാണ് മഷൂറ ഗര്‍ഭിണിയാണെന്ന കാര്യം ബഷീര്‍ പറയുന്നത്. ശേഷം ആശുപത്രിയില്‍ പോവുന്നതും വാര്‍ത്ത സ്ഥിരികരിക്കുന്നതുമൊക്കെ വീഡിയോയിലൂടെ കാണിച്ചിരുന്നു.

  English summary
  Pregnant Mashura And Basheer Bashi's Bride & Groom Look Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X