For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യില്ല, അതിനുള്ള കാരണം വ്യക്തമാക്കി മഡോണ സെബാസ്റ്റ്യൻ

  |

  അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തി, പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ . മേരിയുടെ സഹോദരി സെലിൻ ആയി എത്തിയ പെൺകുട്ടിയെ പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ കഴിയില്ല. വളരെ വേഗം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവരുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യഭാഷ സിനിമാ പ്രേക്ഷരുടേയും പ്രിയങ്കരിയാണ് നടി.. മോളിവുഡിലേത് പോലെ തന്നെ കോളിവുഡിലും , തെലുങ്കിലും തിളങ്ങാൻ മഡോണയ്ക്ക് കഴിഞ്ഞിരുന്നു. അവിടേയും തുടക്കം സൂപ്പർ താരങ്ങൾക്കൊപ്പം തന്നെയായിരുന്നു.

  ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുക എന്നത് അത്ര എളുപ്പമുള കാര്യമല്ല. എന്നാൽ ഇത് പ്രേമം എന്ന അൽഫോൺസ് ചിത്രത്തിലൂടെ നടി സ്വായത്തമാക്കി. പ്രേമം നടി എന്ന നിലയിൽ തനിക്ക് അത് വളരെ ഗുണം ചെയ്തുവെന്നാണ് മഡോണ പറയുന്നത്. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ റൊമാൻസ് ചെയ്യാനുള്ള മടിയെ കുറിച്ചും നടി തുറന്നു പറയുന്നുണ്ട്.

  ‘പ്രേമം' ഹിറ്റായപ്പോൾ നിറയെ അവസരങ്ങൾ കിട്ടി. വിജയ് സേതുപതിക്കൊപ്പം മൂന്ന് സിനിമകൾ .ധനുഷിനൊപ്പം ‘പവർപാണ്ടി'യിലും അഭിനയിക്കാൻ സാധിച്ചു. ഇപ്പോൾ തമിഴിലും, മലയാളത്തിലുമായി ഓരോ സിനിമ തുടങ്ങാനുണ്ട്. ഒരു കന്നഡ സിനിമയുടെ വർക്കും കഴിഞ്ഞു. ഭാഷ അറിയാത്തതുകൊണ്ട് ആദ്യമൊക്കെ ബുദ്ധിമുട്ടിയിരുന്നു. പക്ഷേ കൂടെ അഭിനയിക്കുന്നവർ നല്ല സപ്പോർട്ടായിരുന്നു. മലയാളികളായ ആർട്ടിസ്റ്റുമാരോട് അവർക്ക് ഭയങ്കര ബഹുമാനമാണ്.

  ഇന്റിമേറ്റ് സീനുകൾ അഭിനയിക്കാനുളള മടിയെ കുറിച്ചും മഡോണ പറയുന്നുണ്ട്. ഏതു ഭാഷയിലായാലും സംവിധായകർ കഥ പറയുമ്പോൾ ഇന്റിമേറ്റ് സീനുകൾ പറ്റില്ലെന്ന് ആദ്യമേ ഞാൻ പറയും. ഇപ്പോഴത്തെ എന്റെ നിലപാടാണിത്. നാളെ മാറിക്കൂടാ എന്നില്ല. എനിക്ക് റൊമാൻസ് ചെയ്യാൻ കുറച്ച് പാടാണ്. അതിപ്പോഴും എന്റെ പ്രൈവറ്റ് ആയിട്ടുള്ള ഏരിയയാണ്. അത് പ്രൊഫഷണലായി കൺവേർട്ട് ചെയ്യാൻ കുറച്ച് സമയമെടുക്കും- നടി പറയുന്നു.

  ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ് മഡോണയുടെ നീന്തൽ ട്രോളുകൾ.മാതൃഭൂമി കപ്പ ടി വിയുടെ ഹാപ്പിനെസ് പ്രൊജക്ട് അഭിമുഖത്തിൽ മഡോണ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ട്രോളന്മാർ നടിയുടെ വാക്കുകൾ ആഘോഷമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ട്രോളുകൾ തനിക്ക് ഗുണം ചെയ്തുവെന്നാണ് നടി പറയുന്നത്.ട്രോളുകൾ പുറത്തു വന്നതിന് ശേഷം പല സിനിമാക്കാരും കഥ പറയാൻ വന്നു തുടങ്ങി, പരസ്യങ്ങളിലേക്ക് വിളി വന്നുവെന്ന് മഡോണ പറയുന്നു.
  എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഞാൻ പറയുന്നത് സത്യമാണോ, അല്ലയോ എന്ന് അവർക്ക് അറിയില്ലല്ലോ. എനിക്ക് നേരെയുണ്ടായ ആദ്യത്തെ ട്രോളുകൾ ആയിരുന്നു അത്. എനിക്കത് പുതിയ അനുഭവമായിരുന്നു'- നടി കൂട്ടിച്ചേർത്തു

  വിവാദങ്ങൾക്കിടെ ദിലീപ് താരപുത്രിയുടെ സിനിമയുടെ പൂജക്ക് എത്തി | Filmibeat Malayalam

  മഡോയുടെ ഗെറ്റപ്പും ലുക്കും എപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമയിലെ തുടക്കം മുതലെ നടിയടെ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഈ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം വൈറലായിരുന്നു. ഗൃഹലക്ഷ്മി മാസികയ്ക്ക് വേണ്ടിയായിരുന്നു ഈ ചിത്രങ്ങൾ പകർത്തിയത്. കറുത്ത വസ്ത്രം ധരിച്ച് ഗ്ലാമർ ലുക്കിലായിരുന്നു ചിത്രത്തിനായി പോസ് ചെയ്തത്. ഈ ചിത്രം നടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

  English summary
  Premam Fame Madonna Sebastian Revealed Not Interested In Doing Intimate Scenes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X