For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നര വയസ്സിലെ നീന്തൽ ട്രോൾ പിന്നീട് ഗുണം ചെയ്തു, ട്രോളന്മാർക്ക് നന്ദി പറഞ്ഞ് മഡോണ

  |

  പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി താരമാണ് മഡോണ സെബാസ്റ്റ്യൻ. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് മഡോണ. യൂ റ്റു ബ്രൂട്ടസ് എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായിട്ടാണ് നടിയുടെ തുടക്കം. പ്രേമം വലിയ വിജയമായതോടെ തമിഴ് , തെലുങ്ക്, കന്നഡ എന്നി ചിത്രങ്ങളിൽ നിന്ന് അവസരം തേടിയെത്തുകയായിരുന്നു മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും മികച്ച ആരാധകരെ സ്വന്തമാക്കാൻ നടിക്ക് കഴിഞ്ഞിരുന്നു.

  മഡോണയുടെ സിനിമകൾ പോലെ തന്നെ നടി ട്രോൾ കോളങ്ങളിലും ഇടപിടിച്ചിരുന്നു. മാതൃഭൂമി കപ്പ ടി വിയുടെ ഹാപ്പിനെസ് പ്രൊജക്ട് അഭിമുഖത്തിൽ മഡോണ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ട്രോളന്മാർ നടിയുടെ വാക്കുകൾ ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത ട്രോളന്മാർക്ക് നന്ദി പറയുകയാണ് താരം. ഗ്രഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

  കുട്ടിക്കാലത്തെ ഓർമ പങ്കുവെക്കവെയാണ് നീന്തലിനെ കുറിച്ച് നടി പറഞ്ഞ്. ഒരു വയസുള്ള തന്നെ ഡാഡി ഗ്രൗണ്ടില്‍ കൂടെ ഓടിക്കുന്നത് തനിക്ക് ഓര്‍മ്മയുണ്ടെന്നും ഡാഡിക്ക് ഒപ്പം എത്താന്‍ പറ്റാത്തപ്പോള്‍ വിഷമം വരുമായിരുന്നുവെന്നൊക്കെ താരം പറയുന്നുണ്ട്. പിന്നെ ഒന്നര വയസ്സില്‍ തന്നെ എടുത്ത് മൂവാറ്റുപുഴ ആരക്കുഴയിൽ ഒരു റിവറിലേക്ക് ഇട്ടിട്ട് നീന്താന്‍ പഠിപ്പിച്ചു. അത് കൊണ്ട് തനിക്ക് രണ്ട് വയസ്സുള്ളപ്പോഴേക്കും നന്നായി നീന്താന്‍ അറിയാമായിരുന്നു. ഇത് കണ്ട് നാട്ടുകാര്‍ ഒക്കെ വന്നിട്ട് ഇയാള്‍ക്ക് ഭ്രാന്താണ് എന്ന് പറഞ്ഞിട്ട് പോകുമായിരുന്നെന്നും അഭിമുഖത്തിൽ മഡോണ പറയുന്നു. എന്നാൽ ഈ ഭാഗം മാത്രം ട്രോന്മാർ ഏറ്റെടുക്കുകയായിരുന്നു. അന്ന് നിരവധി പേർ നടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

  ഇപ്പോഴിത വർഷങ്ങക്ക് ശേഷം ട്രോളന്മാർക്ക് നന്ദി പറഞ്ഞ് നടി. മാതൃഭൂമി ഗ്രഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.എന്നാൽ അന്നത്തെ നീന്തൻ ട്രോളുകൾ തനിക്ക് ​ഗുണമായെന്ന് മഡോണ പറയുന്നു. അതിന് ശേഷം പല സിനിമാക്കാരും കഥ പറയാൻ വന്നു തുടങ്ങി, പരസ്യങ്ങളിലേക്ക് വിളി വന്നു. ഇങ്ങനെയൊരാളുണ്ടെന്ന് എല്ലാവരെയും ഓർമ്മിപ്പിച്ചതിന് ട്രോളൻമാർക്ക് നന്ദിയുണ്ടെന്നും മഡോണ പറയുന്നു. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഞാൻ പറയുന്നത് സത്യമാണോ, അല്ലയോ എന്ന് അവർക്ക് അറിയില്ലല്ലോ. എനിക്ക് നേരെയുണ്ടായ ആദ്യത്തെ ട്രോളുകൾ ആയിരുന്നു അത്. എനിക്കത് പുതിയ അനുഭവമായിരുന്നു', മഡോണ പറയുന്നു.

  അന്നത്തെ അഭിമുഖത്തിൽ അച്ഛൻ തന്നെ വളർത്തിയതിനെ കുറിച്ചു നടി പറഞ്ഞിരുന്നു. പിന്നീട് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അച്ഛൻ അമ്മമാർ തന്നെ വളർത്തിയ രീതിയെ കുറിച്ചും നടി പറഞ്ഞിരുന്നു. എന്തുകാര്യവും തുറന്നുസംസാരിക്കുന്ന വ്യക്തിയാണച്ഛൻ. ഞാൻ വളരുമ്പോൾ തന്നെ ഈ ലോകം എത്ര വിശാലമാണെന്ന് അദ്ദേഹം കാണിച്ചു തന്നു. എല്ലാ കാര്യങ്ങളെയും വളരെ ലാഘവത്തോടെ സമീപിക്കാൻ പഠിപ്പിച്ചതും അച്ഛനാണ്. അമ്മയുടെ അടുത്ത് വേറൊരു തരം കെമസ്ട്രിയുണ്ട്. അമ്മ പറയുന്ന കാര്യങ്ങളൊക്കെ എനിക്ക് പെട്ടെന്ന് മനസിലാക്കാൻ പറ്റും. പ്രത്യേകിച്ച് മുതിർന്ന പെൺകുട്ടിയായ ശേഷം. അച്ഛനും, അമ്മയും കാരണമാണ് ഞാൻ പാട്ടിലേക്ക് വന്നതു തന്നെ.

  Pooja Jayaram Interview | FilmiBeat Malayalam

  അനിയത്തി മിഷേലും ഞാനും തമ്മിൽ പതിനെട്ടര വയസ്സ് പ്രായ വ്യത്യാസമുണ്ട്. അച്ഛൻ പണ്ട് മുതലേ പറയും നിനക്ക് പതിനെട്ട് വയസ്സാകുമ്പോൾ നീ വീട് വിട്ട് മാറി താമസിക്കണമെന്ന്. ഇപ്പോൾ നാല് വർഷമായി ഞാൻ ഒറ്റയ്ക്കൊരു വീട്ടിലാണ് താമസം. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് ബി കോം കഴിഞ്ഞ് നേരെ പാട്ടിന്റെ വഴിയിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നീട് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ വീടുമാറി. അവിടന്ന് അരമണിക്കൂർ ദൂരമുണ്ടാവും അച്ഛനും അമ്മയും താമസിക്കുന്നിടത്തേക്ക്'.

  English summary
  Premam Movie fame Madonna Sebastian thanks the trollers who made her famous
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X